image

21 Jun 2022 5:58 AM GMT

Stock Market Updates

വിപണി രണ്ടാം ദിവസവും നേട്ടത്തില്‍; സെന്‍സെക്‌സ്, നിഫ്റ്റി രണ്ട് ശതമാനം ഉയര്‍ന്നു

PTI

വിപണി രണ്ടാം ദിവസവും നേട്ടത്തില്‍; സെന്‍സെക്‌സ്, നിഫ്റ്റി രണ്ട് ശതമാനം ഉയര്‍ന്നു
X

Summary

മുംബൈ: രണ്ടാം ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി. ആഗോള വിപണിയിലെ നേട്ടത്തിന്റെ പിന്‍ബലത്തില്‍ സെന്‍സെക്‌സും, നിഫ്റ്റിയും രണ്ടു ശതമാനത്തോളം ഉയര്‍ന്നു. റിലയന്‍സ്  ഇന്‍ഡസ്ട്രീസ്, ഐടി ഓഹരികള്‍ എന്നിവയിലെ വാങ്ങലുകളാണ് വിപണിക്ക് പിന്തുണ നല്‍കി. സെന്‍സെക്‌സ് 934.23 പോയിന്റ് ഉയര്‍ന്ന് 52,532.07 ലും നിഫ്റ്റി 288.65 പോയിന്റ് നേട്ടത്തില്‍ 15,638.80 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടൈറ്റന്‍, എസ്ബിഐ, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഡോ റെഡ്ഡീസ്, ടാറ്റ സ്റ്റീല്‍, വിപ്രോ, ഇന്‍ഫോസിസ്, ഐടിസി, ടെക് മഹീന്ദ്ര എന്നീ ഓഹരികളെല്ലാം […]


മുംബൈ: രണ്ടാം ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി. ആഗോള വിപണിയിലെ നേട്ടത്തിന്റെ പിന്‍ബലത്തില്‍ സെന്‍സെക്‌സും, നിഫ്റ്റിയും രണ്ടു ശതമാനത്തോളം ഉയര്‍ന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടി ഓഹരികള്‍ എന്നിവയിലെ വാങ്ങലുകളാണ് വിപണിക്ക് പിന്തുണ നല്‍കി.
സെന്‍സെക്‌സ് 934.23 പോയിന്റ് ഉയര്‍ന്ന് 52,532.07 ലും നിഫ്റ്റി 288.65 പോയിന്റ് നേട്ടത്തില്‍ 15,638.80 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ടൈറ്റന്‍, എസ്ബിഐ, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഡോ റെഡ്ഡീസ്, ടാറ്റ സ്റ്റീല്‍, വിപ്രോ, ഇന്‍ഫോസിസ്, ഐടിസി, ടെക് മഹീന്ദ്ര എന്നീ ഓഹരികളെല്ലാം ഇന്ന് നേട്ടത്തിലായിരുന്നു.
സെൻസെക്‌സിൽ നെസ് ലേ ഇന്ത്യ മാത്രമാണ് നഷ്ടം നേരിട്ടത്.
ഏഷ്യന്‍ വിപണികളായ ഹോംകോംഗ്, ടോക്കിയോ, സിയോള്‍ എന്നിവയും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഷാങ്ഹായ് വിപണി മാത്രമാണ് നഷ്ടത്തില്‍ ക്ലോസ് ചെയ്തത്.
യൂറോപ്യന്‍ വിപണികളിലെയും മിഡ് സെഷന്‍ വ്യാപാരം നേട്ടത്തിലായിരുന്നു.
'ആഗോള വിപണിയിലും ആഭ്യന്തര വിപണിയിലും വില്‍പ്പനയെ പ്രേരിപ്പിക്കുന്ന ഘടകങ്ങളൊന്നും ഇല്ലാതിരുന്നതും ചരക്കുകളുടെ വില കുറഞ്ഞതും താഴ്ചയിൽ തുടരുന്ന വിപണിയുടെ തിരിച്ചു വരവിന് സഹായിച്ചു. ഈ തിരിച്ചുവരവ് സൂചിപ്പിക്കുന്നത് പണപ്പെരുപ്പം, കര്‍ശന പണനയ തീരുമാനങ്ങള്‍ എന്നിവയിൽ നിലനിൽക്കുന്ന അനിശ്ചിതത്വവും ഒരു ഘടകമായി എന്നാണ്,' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ റിസേര്‍ച്ച് മേധാവി വിനോദ് നായര്‍ അഭിപ്രായപ്പെട്ടു.
"എന്നിരുന്നാലും വളരെ സെൻസിറ്റീവായ ഇപ്പോഴത്തെ വിപണിയിൽ ചെറിയൊരു പ്രശ്നമുണ്ടായാൽ തന്നെ അത് വലിയ ചാഞ്ചാട്ടങ്ങൾക്കിടയായേക്കാം" അദ്ദേഹം പറഞ്ഞു.