image

23 Jun 2022 5:39 AM IST

Stock Market Updates

വിപണി നേട്ടത്തില്‍, സെന്‍സെക്‌സ് 500 പോയിന്റ് ഉയര്‍ന്നു

MyFin Desk

വിപണി നേട്ടത്തില്‍, സെന്‍സെക്‌സ് 500 പോയിന്റ് ഉയര്‍ന്നു
X

Summary

മുംബൈ: ഇന്നലത്തെ കനത്ത തകര്‍ച്ചയ്ക്കുശേഷം ഇന്ന് വിപണിക്ക് മികച്ച തുടക്കം. രാവിലെ 10.44 ന് സെന്‍സെക്‌സ് 545.84 പോയിന്റ് നേട്ടത്തിൽ 52,368.37 ലേക്കും, നിഫ്റ്റി 165.45 പോയിന്റ് ഉയര്‍ന്ന് 15,578.75 ലേക്കും എത്തി. ആദ്യഘട്ട വ്യാപാരത്തില്‍, സെന്‍സെക്‌സ് 238.73 പോയിന്റ് ഉയര്‍ന്ന് 52,061.26 ലും, നിഫ്റ്റി 78.1 പോയിന്റ് നേട്ടത്തോടെ 15,491.40 ലേക്കും എത്തിയിരുന്നു. ഭാരതി എയര്‍ടെല്‍, വിപ്രോ, മാരുതി, ടിസിഎസ്, എല്‍ ആന്‍ഡ് ടി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നീ ഓഹരികള്‍ ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കി. ടൈറ്റന്‍, […]


മുംബൈ: ഇന്നലത്തെ കനത്ത തകര്‍ച്ചയ്ക്കുശേഷം ഇന്ന് വിപണിക്ക് മികച്ച തുടക്കം. രാവിലെ 10.44 ന് സെന്‍സെക്‌സ് 545.84 പോയിന്റ് നേട്ടത്തിൽ 52,368.37 ലേക്കും, നിഫ്റ്റി 165.45 പോയിന്റ് ഉയര്‍ന്ന് 15,578.75 ലേക്കും എത്തി.

ആദ്യഘട്ട വ്യാപാരത്തില്‍, സെന്‍സെക്‌സ് 238.73 പോയിന്റ് ഉയര്‍ന്ന് 52,061.26 ലും, നിഫ്റ്റി 78.1 പോയിന്റ് നേട്ടത്തോടെ 15,491.40 ലേക്കും എത്തിയിരുന്നു. ഭാരതി എയര്‍ടെല്‍, വിപ്രോ, മാരുതി, ടിസിഎസ്, എല്‍ ആന്‍ഡ് ടി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നീ ഓഹരികള്‍ ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കി. ടൈറ്റന്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, പവര്‍ഗ്രിഡ് എന്നീ ഓഹരികള്‍ നഷ്ടം നേരിട്ടു.

ഏഷ്യന്‍ വിപണികളായ ടോക്കിയോ, സിയോള്‍ എന്നിവ നഷ്ടത്തിലാണ്. എന്നാല്‍, ഹോംകോംഗ്, ഷാങ്ഹായ് വിപണികള്‍ നേട്ടത്തിലാണ്. ഇന്നലെ അമേരിക്കന്‍ വിപണികള്‍ നേരിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

മേത്ത ഇക്വിറ്റീസ് റിസേര്‍ച്ച് വൈസ് പ്രസിഡന്റ് പ്രശാന്ത് തപ്‌സെ പറയുന്നു: "നിക്ഷേപകരുടെ താല്‍പര്യത്തെ ഉത്തേജിപ്പിക്കുന്നത് ഡബ്ല്യുടിഐ ക്രൂഡോയില്‍ വിലയിലുണ്ടായ കുത്തനെയുള്ള ഇടിവാണ്. എന്നിരുന്നാലും, യുഎസ് പലിശ നിരക്കുയര്‍ത്തലിനെക്കുറിച്ചുള്ള ആശങ്കകള്‍, രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവ്, ശമനമില്ലാതെ തുടരുന്ന വിദേശ നിക്ഷേപകരുടെ ഓഹരി വിറ്റഴിക്കല്‍ എന്നിവ വിപണിയെ അസ്ഥിരമായി നിലനിര്‍ത്തും."

ഇന്നലെ സെന്‍സെക്‌സ് 709.54 പോയിന്റ് താഴ്ന്ന് 51,822.53 ലും, നിഫ്റ്റി 225.50 പോയിന്റ് ഇടിഞ്ഞ് 15,413.30 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 2.25 ശതമാനം കുറഞ്ഞ് 109.25 ഡോളറായി.