image

24 Jun 2022 10:15 AM IST

Stock Market Updates

സെന്‍സെക്‌സ് 462 പോയിന്റ് ഉയര്‍ന്നു, നിഫ്റ്റി 15,600 നുമുകളില്‍

MyFin Bureau

സെന്‍സെക്‌സ് 462 പോയിന്റ് ഉയര്‍ന്നു, നിഫ്റ്റി 15,600 നുമുകളില്‍
X

Summary

സെന്‍സെക്‌സ് 462.26 പോയിന്റ് ഉയര്‍ന്ന് 52,727.98 ലും, നിഫ്റ്റി 143 പോയിന്റ് നേട്ടത്തില്‍ 15,699.65 ലും വ്യാപാരം അവസാനിപ്പിച്ചു. രാവിലെ 10.33 ഓടെ മുന്നേറ്റത്തിൽ നേരിയ കുറവുണ്ടായി. സെന്‍സെക്‌സ് 324.05 പോയിന്റ് നേട്ടത്തിൽ 52,589.77 ലേക്കും, നിഫ്റ്റി 109.75 പോയിന്റ് ഉയര്‍ന്ന് 15,666.40 ലേക്കും എത്തി. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അള്‍ട്രടെക് സിമെന്റ്, ഡോ റെഡ്ഡീസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നീ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. മറുവശത്ത്, ടെക് […]


സെന്‍സെക്‌സ് 462.26 പോയിന്റ് ഉയര്‍ന്ന് 52,727.98 ലും, നിഫ്റ്റി 143 പോയിന്റ് നേട്ടത്തില്‍ 15,699.65 ലും വ്യാപാരം അവസാനിപ്പിച്ചു.
രാവിലെ 10.33 ഓടെ മുന്നേറ്റത്തിൽ നേരിയ കുറവുണ്ടായി. സെന്‍സെക്‌സ് 324.05 പോയിന്റ് നേട്ടത്തിൽ 52,589.77 ലേക്കും, നിഫ്റ്റി 109.75 പോയിന്റ് ഉയര്‍ന്ന് 15,666.40 ലേക്കും എത്തി.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അള്‍ട്രടെക് സിമെന്റ്, ഡോ റെഡ്ഡീസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നീ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
മറുവശത്ത്, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി സുസുക്കി എന്നീ ഓഹരികള്‍ നഷ്ടം നേരിട്ടു.

ഏഷ്യന്‍ വിപണികളായ ടോക്കിയോ, സിയോള്‍, ഹോംകോംഗ്, ഷാങ്ഹായ് എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് വിപണി ഇന്നലെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

മേത്ത സെക്യൂരിറ്റീസ് റിസര്‍ച്ച് വൈസ്പ്രസിഡന്റ് പ്രശാന്ത് തപ്‌സെ പറയുന്നു: "വിപണി സമീപകാലം മുതല്‍ മധ്യകാലം വരെ ഈ സൈഡ് വേയ്സ് നീക്കം നടത്തിയേക്കാം. അടുത്തിടെയുണ്ടായ വില്‍പ്പനയ്ക്ക് ശേഷം ബെയറുകള്‍ താല്‍ക്കാലിക ഇടവേള എടുത്തേക്കാം, അതിനൊപ്പം ഡബ്ല്യുടിഐ ക്രൂഡോയില്‍ വിലയിലെ കുത്തനെയുള്ള ഇടിവ് നിക്ഷേപകരുടെ താല്‍പര്യത്തിന് പിന്തുണ നല്‍കുന്നുണ്ട്." അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.17 ശതമാനം താഴ്ന്ന് 109.86 ഡോളറായി.

ഇന്നലെ സെന്‍സെക്‌സ് 443.19 പോയിന്റ് ഉയര്‍ന്ന് 52,265.72 ലും, നിഫ്റ്റി 143.35 പോയിന്റ് നേട്ടത്തോടെ 15,556.65 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.