image

27 Jun 2022 10:18 AM IST

Stock Market Updates

സെൻസെക്‌സ് 53,000 കടന്നു; നിഫ്റ്റിയും നേട്ടം തുടർന്നു

MyFin Bureau

സെൻസെക്‌സ് 53,000 കടന്നു; നിഫ്റ്റിയും നേട്ടം തുടർന്നു
X

Summary

വിപണി തുടർച്ചയായ മൂന്നാം ദിവസവും ലാഭത്തിൽ അവസാനിച്ചു. പണപ്പെരുപ്പ ആശങ്കകൾ ലഘൂകരിച്ചതിനെ തുടർന്ന് ആഗോള ഓഹരികളെല്ലാം നേട്ടത്തിലായിരുന്നു. ഇത് ഐടി ബാങ്കിങ് എഫ്എംസിജി മേഖലകളിലെ ഓഹരികളെല്ലാം നേട്ടത്തിൽ അവസാനിക്കുന്നതിനു കാരണമായി. സെൻസെക്സ് 433.30 പോയിന്റ് (0.82 ശതമാനം) ഉയർന്നു 53,161.28 ൽ വ്യാപാരം അവസാനിപ്പിച്ചു. ഇടക്ക് സെൻസെക്സ് 781.52 പോയിന്റ് (1.48 ശതമാനം) വരെ ഉയർന്ന 53,509.50 വരെ എത്തിയിരുന്നു. നിഫ്റ്റി 132.80 പോയിന്റ് ഉയർന്നു (0 .85 ശതമാനം )15,800 മറികടന്നു 15,832.05 ലും വ്യാപാരം […]


വിപണി തുടർച്ചയായ മൂന്നാം ദിവസവും ലാഭത്തിൽ അവസാനിച്ചു. പണപ്പെരുപ്പ ആശങ്കകൾ ലഘൂകരിച്ചതിനെ തുടർന്ന് ആഗോള ഓഹരികളെല്ലാം നേട്ടത്തിലായിരുന്നു. ഇത് ഐടി ബാങ്കിങ് എഫ്എംസിജി മേഖലകളിലെ ഓഹരികളെല്ലാം നേട്ടത്തിൽ അവസാനിക്കുന്നതിനു കാരണമായി.

സെൻസെക്സ് 433.30 പോയിന്റ് (0.82 ശതമാനം) ഉയർന്നു 53,161.28 ൽ വ്യാപാരം അവസാനിപ്പിച്ചു. ഇടക്ക് സെൻസെക്സ് 781.52 പോയിന്റ് (1.48 ശതമാനം) വരെ ഉയർന്ന 53,509.50 വരെ എത്തിയിരുന്നു.

നിഫ്റ്റി 132.80 പോയിന്റ് ഉയർന്നു (0 .85 ശതമാനം )15,800 മറികടന്നു 15,832.05 ലും വ്യാപാരം അവസാനിപ്പിച്ചു.

ലാർസൺ & ട്യൂബ്രോ, എച് സി എൽ ടെക്നോളോജിസ്, ഇൻഫോസിസ്, ടെക് മഹിന്ദ്ര, ഇൻഡസിന്റ ബാങ്ക്, ഏഷ്യൻ പെയിന്റ്, ഭാരതി, എയർടെൽ, ടാറ്റസ്റ്റീൽ എന്നിവ മികച്ച നേട്ടമുണ്ടാക്കി.

കൊടക് മഹിന്ദ്ര ബാങ്ക്, റീലിൻസ് ഇൻഡസ്ട്രീസ്, ടൈറ്റൻ എന്നിവ നഷ്ടത്തിലായി.

ഏഷ്യൻ വിപണിയിൽ സിയോൾ, ടോക്കിയോ, ഷാങ്ങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തിൽ അവസാനിച്ചു.

യൂറോപ്പ്യൻ വിപണിയും ലാഭത്തിലാണ് വ്യപാരം ചെയ്യുന്നത്.

വെള്ളിയാഴ്ച സെൻസെക്സ് 462.26 പോയിന്റ് അഥവാ 0.88 ശതമാനം ഉയർന്നു 52,727.98 വരെ എത്തിയിരുന്നു. നിഫ്റ്റി 142.60 പോയിന്റ് അഥവാ 0.92 ശതമാനം ഉയർന്നു 15,699.25 വരെയും എത്തിയിരുന്നു

ക്രൂഡ് ഓയിൽ വില 0.13 ശതമാനം കുറഞ്ഞു ബാരലിന് $112.93 ലാണ്.

വിദേശ നിക്ഷേപകർ, 2,353.77 കോടി രൂപയുടെ ഓഹരികൾ വെള്ളിയാഴ്ച വിറ്റഴിച്ചിരുന്നു.