30 Jun 2022 1:43 PM IST
Summary
ജൂൺ മാസത്തെ ഡെറിവേറ്റീവ് കോൺട്രാക്ട് അവസാനിക്കുന്നതിനാൽ ഓഹരി വിപണിയിൽ ഇന്ന് വലിയ ചാഞ്ചാട്ടമുണ്ടായി. ഇതേത്തുടർന്ന് വിപണി ഇന്ന് മാറ്റമില്ലാതെ (flat) അവസാനിച്ചു. വ്യാപാരം നേരിയ നഷ്ടത്തിലാണ് ആരംഭിച്ചതെങ്കിലും, തിരിച്ചുവന്ന വിപണി ഭൂരിഭാഗം സമയങ്ങളിലും നേട്ടത്തിൽ തന്നെയായിരുന്നു. എന്നാൽ യൂറോപ്പ്യൻ വിപണികളിലെ കുത്തനെയുള്ള ഇടിവും, യുഎസ് ഫ്യൂച്ചേഴ്സ് മാർക്കറ്റിലെ വിറ്റഴിക്കലും ഉയർന്ന വിപണിയിൽ ലാഭമെടുപ്പിന് നിക്ഷേപകരെ പ്രേരിപ്പിച്ചു. സെൻസെക്സ് 8.03 പോയിന്റ് താഴ്ന്നു 53,018 .94 ഇൽ വ്യാപാരം അവസാനിച്ചപ്പോൾ നിഫ്റ്റി 18.85 പോയിന്റ് താഴ്ന്നു 15,780.25 ലും […]
ജൂൺ മാസത്തെ ഡെറിവേറ്റീവ് കോൺട്രാക്ട് അവസാനിക്കുന്നതിനാൽ ഓഹരി വിപണിയിൽ ഇന്ന് വലിയ ചാഞ്ചാട്ടമുണ്ടായി. ഇതേത്തുടർന്ന് വിപണി ഇന്ന് മാറ്റമില്ലാതെ (flat) അവസാനിച്ചു. വ്യാപാരം നേരിയ നഷ്ടത്തിലാണ് ആരംഭിച്ചതെങ്കിലും, തിരിച്ചുവന്ന വിപണി ഭൂരിഭാഗം സമയങ്ങളിലും നേട്ടത്തിൽ തന്നെയായിരുന്നു. എന്നാൽ യൂറോപ്പ്യൻ വിപണികളിലെ കുത്തനെയുള്ള ഇടിവും, യുഎസ് ഫ്യൂച്ചേഴ്സ് മാർക്കറ്റിലെ വിറ്റഴിക്കലും ഉയർന്ന വിപണിയിൽ ലാഭമെടുപ്പിന് നിക്ഷേപകരെ പ്രേരിപ്പിച്ചു.
സെൻസെക്സ് 8.03 പോയിന്റ് താഴ്ന്നു 53,018 .94 ഇൽ വ്യാപാരം അവസാനിച്ചപ്പോൾ നിഫ്റ്റി 18.85 പോയിന്റ് താഴ്ന്നു 15,780.25 ലും ക്ലോസ് ചെയ്തു. ധനകാര്യ, ഊർജ മേഖലകളിലെ ഓഹരികളുടെ മുന്നേറ്റമാണ് ആഭ്യന്തര വിപണി തിരിച്ചു വരുന്നതിനു കാരണമായത്.
സെൻസെക്സിലെ പ്രധാന ഓഹരികളായ ആക്സിസ് ബാങ്ക്, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവർ യഥാക്രമം 1.74 ശതമാനവും, 1.38 ശതമാനവും, 0.92 ശതമാനവും നേട്ടമുണ്ടാക്കി. ഐസിഐസിഐ ബാങ്ക് 0.55 ശതമാനം വർധിച്ചപ്പോൾ എച്ച്ഡിഎഫ്സി ബാങ്ക് 0.26 ശതമാനവും മുന്നേറി.
“കൊട്ടക് ബാങ്ക്, മാരികൊ, ഐസിഐസിഐ ജനറൽ ഇൻഷുറൻസ്, എൽആൻഡ്ടി, എച്ചഡിഎഫ്സി ലൈഫ് എന്നീ ഓഹരികൾ 'ലോങ്ങ് ബിൽഡ്അപ്പി'നു (bullish positions) സാക്ഷ്യം വഹിച്ചു. എന്നാൽ, ഇൻഡിഗോ, മദർസൺ, സിപ്ല, എസ്ബിഐ കാർഡ്, ഹാവെൽസ് എന്നിവയിൽ 'ഷോർട്ട് ബിൽഡ്അപ്പ്' (bearish positions) ആണ് ഉണ്ടായത്. നിഫ്റ്റി അതിന്റെ നിർണ്ണായക നിലയായ 15,735 മറികടന്നെങ്കിലും 15,888-16,000 നിലയിൽ സമ്മർദ്ദം നേരിടുന്നുണ്ട്. മൊത്തത്തിൽ, സൂചിക വിശാലമായ ശ്രേണിയിൽ വ്യാപാരം ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാൽ ഉയർച്ച പരിമിതമായിരിക്കും," മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവ്വീസസിന്റെ വൈസ് പ്രസിഡന്റ് ചന്ദൻ തപരിയ പറഞ്ഞു.
അന്താരാഷ്ട്ര വിപണിയിൽ, ഫ്രഞ്ച് പണപ്പെരുപ്പം വ്യാഴാഴ്ച എക്കാലത്തെയും ഉയർന്ന നിലയിലെത്തിയതോടെ യൂറോപ്പ്യൻ ഓഹരികളെല്ലാം വലിയ തോതിൽ ഇടിഞ്ഞു. ജർമ്മനിയുടെ ഡാക്സ് 2.45 ശതമാനവും, യുകെയുടെ എഫ്ടിഎസ്ഇ100 1.95 ശതമാനവും, ഫ്രഞ്ച് സ്റ്റോക്ക് ഇൻഡക്സ് സിഎസി40 2.69 ശതമാനവും, യൂറോ സ്റ്റോക്സ്50 2.58 ശതമാനവും ഇടിഞ്ഞു. ഏഷ്യൻ വിപണിയിൽ, ഷാങ്ങ്ഹായ് കോംപോസിറ്റ് 1 ശതമാനം നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോൾ, ഹാങ്ങ്സെങ്, തായ്വാൻ വെയിറ്റഡ്, കോസ്‌പി എന്നിവ വൻ തകർച്ച നേരിട്ടു.
വിപണിയിൽ ഇന്ന് വ്യാപാരത്തിനെത്തിയ ഓഹരികളിൽ 1,907 എണ്ണം നഷ്ടത്തിലായപ്പോൾ 1,369 എണ്ണം ലാഭത്തിലായി. "നിഫ്റ്റി ഇപ്പോൾ 'സൈഡ് വേയ്സ്' ട്രെൻഡിൽ തന്നെ നിലനിൽക്കുകയാണ്. അതിന്റെ നിർണ്ണായക പിന്തുണ 15,700 ലും, പ്രതിരോധം 15,900 ലും ആണ്. ഈ പ്രതിരോധ നില മറികടന്നാൽ, 16,200 നിലയിലേക്ക് വലിയ 'ഷോർട് കവറിങ്' ഉണ്ടാവാനാണ് സാധ്യത. പിന്തുണ നില തകർന്നു താഴോട്ട് പോയാൽ, 15,500-15,400 ലെവലിലേക്ക് വീഴാനാണ് സാധ്യത," എൽകെപി സെക്യൂരിറ്റീസിന്റെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ് കുനാൽ ഷാ പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
