2 July 2022 6:54 AM IST
Summary
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 120 രൂപ വര്‍ധിച്ച് 38,400 രൂപയില്‍ എത്തി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 4,800 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. കഴിഞ്ഞ ദിവസം പവന് 960 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. കഴിഞ്ഞ മാസം ഒരു തവണ മാത്രമാണ് സ്വര്‍ണവില 37,000 ന് താഴെ പോയത്. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില പവന് 40,560 രൂപയിലേക്ക് എത്തിയിരുന്നു. അന്താരാഷ്ട്രതലത്തില്‍ സ്വര്‍ണവില ഔണ്‍സിന് 1813.00 […]
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 120 രൂപ വര്‍ധിച്ച് 38,400 രൂപയില്‍ എത്തി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 4,800 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. കഴിഞ്ഞ ദിവസം പവന് 960 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. കഴിഞ്ഞ മാസം ഒരു തവണ മാത്രമാണ് സ്വര്‍ണവില 37,000 ന് താഴെ പോയത്. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില പവന് 40,560 രൂപയിലേക്ക് എത്തിയിരുന്നു. അന്താരാഷ്ട്രതലത്തില്‍ സ്വര്‍ണവില ഔണ്‍സിന് 1813.00 ഡോളറായി താഴ്ന്നിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയ്ക്ക് 65 രൂപയും എട്ട് ഗ്രാമിന് 520 രൂപയുമാണ് ഇന്നത്തെ വിപണി വില. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.3 ശതമാനം ഉയര്‍ന്ന് 111.6 ഡോളറിലെത്തി.
പഠിക്കാം & സമ്പാദിക്കാം
Home
