4 July 2022 10:46 AM IST
നേട്ടത്തില്‍ അവസാനിച്ച് വിപണി സെന്‍സെക്‌സ് 326 പോയിന്റ് ഉയര്‍ന്നു, നിഫ്റ്റി 15,800 ന് മുകളില്‍
MyFin Desk
Summary
കഴിഞ്ഞ ആഴ്ച്ചയിലെ അവസാനത്തെ മൂന്നു ദിവസങ്ങളിലും നഷ്ടത്തില്‍ അവസാനിച്ച വിപണി, ഈ ആഴ്ച്ചയിലെ ആദ്യ ദിവസം നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 326.84 പോയിന്റ് ഉയര്‍ന്ന് 53,234.77 ലും, നിഫ്റ്റി 83.30 പോയിന്റ് ഉയര്‍ന്ന് 15,835.35 ലും എത്തി. ഹിന്ദുസ്ഥാന്‍ യുണീലിവര്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐടിസി, ഐസിഐസിഐ ബാങ്ക്, പവര്‍ഗ്രിഡ്, എസ്ബിഐ എന്നീ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ടിസിഎസ്, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്നീ ഓഹരികള്‍ നഷ്ടത്തിലായിരുന്നു. 'പുതിയ വരുമാന സീസണിലേക്ക് ചുവടുവെക്കുമ്പോള്‍, വിപണിയുടെ പ്രധാന […]
കഴിഞ്ഞ ആഴ്ച്ചയിലെ അവസാനത്തെ മൂന്നു ദിവസങ്ങളിലും നഷ്ടത്തില്‍ അവസാനിച്ച വിപണി, ഈ ആഴ്ച്ചയിലെ ആദ്യ ദിവസം നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 326.84 പോയിന്റ് ഉയര്‍ന്ന് 53,234.77 ലും, നിഫ്റ്റി 83.30 പോയിന്റ് ഉയര്‍ന്ന് 15,835.35 ലും എത്തി.
ഹിന്ദുസ്ഥാന്‍ യുണീലിവര്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐടിസി, ഐസിഐസിഐ ബാങ്ക്, പവര്‍ഗ്രിഡ്, എസ്ബിഐ എന്നീ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ടിസിഎസ്, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്നീ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
'പുതിയ വരുമാന സീസണിലേക്ക് ചുവടുവെക്കുമ്പോള്‍, വിപണിയുടെ പ്രധാന ശ്രദ്ധ പാദഫലങ്ങളിലേക്കും പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലേക്കുമായിരിക്കുമെന്ന്," ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ റിസര്‍ച്ച് മേധാവി വിനോദ് നായര്‍ പറഞ്ഞു.
ഏഷ്യന്‍ വിപണികളായ ടോക്കിയോ, ഷാങ്ഹായ് എന്നിവ നേട്ടത്തില്‍ അവസാനിപ്പിച്ചപ്പോള്‍ ഹോങ്കോങ്, സിയോള്‍ വിപണികള്‍ നഷ്ടത്തിലായിരുന്നു.
യൂറോപ്യന്‍ വിപണികളും മിഡ് സെഷന്‍ വ്യാപാരത്തില്‍ നേട്ടത്തിലാണ്.
അമേരിക്കന്‍ വിപണികള്‍ ഇന്ന് അവധിയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
