6 July 2022 10:17 AM IST
നേട്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി സെന്‍സെക്‌സ് 616 പോയിന്റ് ഉയര്‍ന്നു, നിഫ്റ്റി 15,989-ല്‍
MyFin Bureau
Summary
മുംബൈ: വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വിപണിയിലെ അറ്റ വാങ്ങലുകാരയതിനെത്തുടര്‍ന്ന് വിപണി ഇന്ന് മികച്ച നേട്ടത്തില്‍ തന്നെ അവസാനിച്ചു. സെന്‍സെക്‌സ് 616.62 പോയിന്റ് ഉയര്‍ന്ന് 53,750.97 ലും, നിഫ്റ്റി 178.95 പോയിന്റ് ഉയര്‍ന്ന് 15989.95 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇന്ന് നേട്ടത്തിലാണ് തുടങ്ങിയിരിക്കുന്നത്. ഏഷ്യൻ വിപണികൾ പൊതുവെ നഷ്ടത്തിലാണെങ്കിലും സിംഗപ്പൂർ നിഫ്റ്റി 3.30 നു 225.50 പോയിന്റ് ഉയര്‍ന്ന് വ്യാപാരം നടക്കുന്നു. ഏറെക്കാലത്തിനുശേഷം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ആഭ്യന്തര വിപണിയിലെ അറ്റ വാങ്ങലുകാരായതിനെത്തുടര്‍ന്ന് ആദ്യഘട്ട വ്യാപാരത്തില്‍ […]
മുംബൈ: വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വിപണിയിലെ അറ്റ വാങ്ങലുകാരയതിനെത്തുടര്‍ന്ന് വിപണി ഇന്ന് മികച്ച നേട്ടത്തില്‍ തന്നെ അവസാനിച്ചു.
സെന്‍സെക്‌സ് 616.62 പോയിന്റ് ഉയര്‍ന്ന് 53,750.97 ലും, നിഫ്റ്റി 178.95 പോയിന്റ് ഉയര്‍ന്ന് 15989.95 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
യൂറോപ്യൻ വിപണികൾ ഇന്ന് നേട്ടത്തിലാണ് തുടങ്ങിയിരിക്കുന്നത്.
ഏഷ്യൻ വിപണികൾ പൊതുവെ നഷ്ടത്തിലാണെങ്കിലും സിംഗപ്പൂർ നിഫ്റ്റി 3.30 നു 225.50 പോയിന്റ് ഉയര്‍ന്ന് വ്യാപാരം നടക്കുന്നു.
ഏറെക്കാലത്തിനുശേഷം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ആഭ്യന്തര വിപണിയിലെ അറ്റ വാങ്ങലുകാരായതിനെത്തുടര്‍ന്ന് ആദ്യഘട്ട വ്യാപാരത്തില്‍ വിപണി നേട്ടത്തിലായിരുന്നു. സെന്‍സെക്‌സ് 317.52 പോയിന്റ് ഉയര്‍ന്ന് 53,451.87 ലും, നിഫ്റ്റി 81.8 പോയിന്റ് നേട്ടത്തില്‍ 15,892.65 ലും എത്തി.
ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഫിനാന്‍സ്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, മാരുതി സുസുക്കി ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ഓഹരികള്‍ ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടത്തിലായിരുന്നു.
രാവിലെ 11.05 ഓടെ, സെന്‍സെക്‌സ് 368.31 പോയിന്റ് നേട്ടത്തിൽ 53,502.66 ലേക്കും, നിഫ്റ്റി 96.90 പോയിന്റ് ഉയര്‍ന്ന് 15,907.75 ലേക്കും എത്തി.
"എന്‍എസ്ഇയില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരങ്ങളനുസരിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ മേയ് 30 ന് ശേഷം ആദ്യമായാണ് ഇന്നലെ അറ്റ വാങ്ങലുകാരാകുന്നത്. അവർ ഇന്നലെ 1,295.84 കോടി രൂപ വിലയുള്ള ഓഹരികളാണ് വാങ്ങിയത്," ഹേം സെക്യൂരിറ്റീസ് മേധാവി മോഹിത് നിഗം പറഞ്ഞു.
യുഎസ് വിപണി ഇന്നലെ താരതമ്യേന നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെന്‍സെക്‌സ് ഇന്നലെ 100.42 പോയിന്റ് താഴ്ന്ന് 53,134.35 ലും, നിഫ്റ്റി 24.50 പോയിന്റ് ഇടിഞ്ഞ് 15,810.85 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 1.31 ശതമാനം ഉയര്‍ന്ന് 104.13 ഡോളറായി.
പഠിക്കാം & സമ്പാദിക്കാം
Home
