8 July 2022 10:54 AM IST
Stock Market Updates
മൂന്നാം ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി; സെന്‍സെക്‌സ് 54,481.84 ല്‍
Agencies
Summary
മുംബൈ: ആഗോള വിപണിയിലെ സമ്മിശ്ര പ്രവണതകള്‍ക്കിടയില്‍ മൂന്നാം ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി. സെന്‍സെക്‌സ് 303.38 പോയിന്റ് ഉയര്‍ന്ന് 54,481.84 ലും നിഫ്റ്റി 87..70 നേട്ടത്തോടെ 16,220.60 ലും വ്യാപാരം അവസാനിപ്പിച്ചു. എല്‍ ആന്‍ഡ് ടി, പവര്‍ഗ്രിഡ്, എന്‍ടിപിസി, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഡോ റെഡ്ഡീസ്, നെസ് ലേ, ഭാര്‍തി എയര്‍ടെല്‍, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണീലിവര്‍ എന്നീ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീല്‍, മാരുതി സുസുക്കി ഇന്ത്യ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടിസിഎസ്, ഏഷ്യന്‍ […]
മുംബൈ: ആഗോള വിപണിയിലെ സമ്മിശ്ര പ്രവണതകള്‍ക്കിടയില്‍ മൂന്നാം ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി. സെന്‍സെക്‌സ് 303.38 പോയിന്റ് ഉയര്‍ന്ന് 54,481.84 ലും നിഫ്റ്റി 87..70 നേട്ടത്തോടെ 16,220.60 ലും വ്യാപാരം അവസാനിപ്പിച്ചു.
എല്‍ ആന്‍ഡ് ടി, പവര്‍ഗ്രിഡ്, എന്‍ടിപിസി, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഡോ റെഡ്ഡീസ്, നെസ് ലേ, ഭാര്‍തി എയര്‍ടെല്‍, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണീലിവര്‍ എന്നീ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
ടാറ്റ സ്റ്റീല്‍, മാരുതി സുസുക്കി ഇന്ത്യ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്‌സ് എന്നീ ഓഹരികള്‍ക്ക് നഷ്ടം നേരിട്ടു.
ഏഷ്യന്‍ വിപണികളായ ടോക്കിയോ, ഹോംകോംഗ്, സിയോള്‍ എന്നിവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഷാങ്ഹായ് വിപണി മാത്രമാണ് നേരിയ നഷ്ടം നേരിട്ടത്.
യൂറോപ്യന്‍ വിപണികള്‍ മിഡ് സെഷന്‍ വ്യാപാരത്തില്‍ നേട്ടത്തിലായിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
