20 July 2022 10:20 AM IST
Summary
മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി. സെന്‍സെക്‌സ് 629.91 പോയിന്റ് ഉയര്‍ന്ന് 55,397.53 ലും, നിഫ്റ്റി 180.30 പോയിന്റ് നേട്ടത്തോടെ 16,520.85 ലും എത്തി. ആഗോള വിപണിയിലെ പോസിറ്റീവ് പ്രവണതകള്‍ക്കും വിദേശ ഫണ്ടുകളുടെ വിറ്റഴിക്കലിനും ഇടയില്‍ സെന്‍സെക്‌സും നിഫ്റ്റിയും ആദ്യ വ്യാപാരത്തില്‍ തന്നെ മികച്ച നേട്ടം രേഖപ്പെടുത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ് ഓഹരികളുടെ വില്‍പ്പന വര്‍ധിച്ചു. ബിഎസ്ഇ സെന്‍സെക്സ് 755.9 പോയിന്റ് ഉയര്‍ന്ന് 55,523.52 ലെത്തി. എന്‍എസ്ഇ നിഫ്റ്റി 224.9 പോയിന്റ് ഉയര്‍ന്ന് 16,565.45 ല്‍ എത്തി. […]
മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി. സെന്‍സെക്‌സ് 629.91 പോയിന്റ് ഉയര്‍ന്ന് 55,397.53 ലും, നിഫ്റ്റി 180.30 പോയിന്റ് നേട്ടത്തോടെ 16,520.85 ലും എത്തി.
ആഗോള വിപണിയിലെ പോസിറ്റീവ് പ്രവണതകള്‍ക്കും വിദേശ ഫണ്ടുകളുടെ വിറ്റഴിക്കലിനും ഇടയില്‍ സെന്‍സെക്‌സും നിഫ്റ്റിയും ആദ്യ വ്യാപാരത്തില്‍ തന്നെ മികച്ച നേട്ടം രേഖപ്പെടുത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ് ഓഹരികളുടെ വില്‍പ്പന വര്‍ധിച്ചു. ബിഎസ്ഇ സെന്‍സെക്സ് 755.9 പോയിന്റ് ഉയര്‍ന്ന് 55,523.52 ലെത്തി. എന്‍എസ്ഇ നിഫ്റ്റി 224.9 പോയിന്റ് ഉയര്‍ന്ന് 16,565.45 ല്‍ എത്തി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടൈറ്റന്‍ എന്നിവ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയതോടെ സെന്‍സെക്സ് ആദ്യഘട്ട വ്യാപാരത്തില്‍ ശക്തമായ മുന്നേറ്റം നടത്തി. ഏഷ്യയിലെ പ്രധാന വിപണികളായ ടോക്കിയോ, സിയോള്‍, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവയും ഉയര്‍ന്ന നിലയിൽ വ്യാപാരം നടത്തി. അമേരിക്കന്‍ വിപണികളും ചൊവ്വാഴ്ച്ച ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്.
പഠിക്കാം & സമ്പാദിക്കാം
Home
