image

22 July 2022 6:40 AM IST

Market

കടപ്പത്ര വില്‍പ്പനയ്ക്ക് സെബി നിയന്ത്രണങ്ങൾ

MyFin Desk

കടപ്പത്ര വില്‍പ്പനയ്ക്ക് സെബി നിയന്ത്രണങ്ങൾ
X

Summary

 ലിസ്റ്റ് ചെയ്ത കടപ്പത്രങ്ങള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ ബോണ്ട് പ്ലാറ്റ്ഫോമുകള്‍ക്കായി സെബി നിയന്ത്രണള്‍ ശുപാര്‍ശ ചെയ്തു. ഓഹരികള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നതിന് സെബിയില്‍ സ്‌റ്റോക്ക് ബ്രോക്കര്‍മാരായി രജിസ്റ്റര്‍ ചെയ്തവരോ അല്ലെങ്കില്‍ ഒരു കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ അനുസരിച്ച് നിലവില്‍ സെബി-രജിസ്റ്റേഡ് ബ്രോക്കര്‍മാരോ ആയിരിക്കണം. പൊതു വിപണിയില്‍ ലിസ്റ്റ് ചെയ്ത കടപ്പത്രങ്ങള്‍ മാത്രമായിരിക്കണം വില്‍ക്കുകയും വാങ്ങുകയും ചെയ്യേണ്ടതെന്നാണ് സെബി നിര്‍ദ്ദേശം. സെബി നിയന്ത്രിത ഇടനിലക്കാര്‍ വഴിയുള്ള ഇടപാടുകള്‍ നിക്ഷേപകര്‍ക്കിടയില്‍, പ്രത്യേകിച്ച് വ്യക്തിഗത നിക്ഷേപകര്‍ക്കിടയില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കും. സ്റ്റോക്ക്-ബ്രോക്കര്‍ നിയന്ത്രണങ്ങള്‍  സ്ഥാപനങ്ങള്‍ക്കും ബാധകമായിരിക്കും. […]


ലിസ്റ്റ് ചെയ്ത കടപ്പത്രങ്ങള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ ബോണ്ട് പ്ലാറ്റ്ഫോമുകള്‍ക്കായി സെബി നിയന്ത്രണള്‍ ശുപാര്‍ശ ചെയ്തു. ഓഹരികള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നതിന് സെബിയില്‍ സ്‌റ്റോക്ക് ബ്രോക്കര്‍മാരായി രജിസ്റ്റര്‍ ചെയ്തവരോ അല്ലെങ്കില്‍ ഒരു കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ അനുസരിച്ച് നിലവില്‍ സെബി-രജിസ്റ്റേഡ് ബ്രോക്കര്‍മാരോ ആയിരിക്കണം. പൊതു വിപണിയില്‍ ലിസ്റ്റ് ചെയ്ത കടപ്പത്രങ്ങള്‍ മാത്രമായിരിക്കണം വില്‍ക്കുകയും വാങ്ങുകയും ചെയ്യേണ്ടതെന്നാണ് സെബി നിര്‍ദ്ദേശം.
സെബി നിയന്ത്രിത ഇടനിലക്കാര്‍ വഴിയുള്ള ഇടപാടുകള്‍ നിക്ഷേപകര്‍ക്കിടയില്‍, പ്രത്യേകിച്ച് വ്യക്തിഗത നിക്ഷേപകര്‍ക്കിടയില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കും. സ്റ്റോക്ക്-ബ്രോക്കര്‍ നിയന്ത്രണങ്ങള്‍ സ്ഥാപനങ്ങള്‍ക്കും ബാധകമായിരിക്കും. അത് അവരുടെ പെരുമാറ്റച്ചട്ടവും അവരുടെ പ്രവര്‍ത്തനങ്ങളും റിസ്‌ക് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട മറ്റ് വശങ്ങളും നിയന്ത്രിക്കും. മാത്രമല്ല ഇതിലൂടെ വില്‍പ്പന കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ പണം കിട്ടുകയും ചെയ്യും.
കൂടാതെ, ഇത് നിക്ഷേപകര്‍ക്ക് നിക്ഷേപത്തില്‍ നിന്ന് പിന്മാറാനും, നിക്ഷേപകരുടെ പരാതികള്‍ പരിഹരിക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കും.ആഗസ്ത് 12 വരെ പൊതുജനങ്ങളില്‍ നിന്ന് സെബി അഭിപ്രായങ്ങള്‍ തേടിയിട്ടുണ്ട്.