image

28 July 2022 11:34 AM IST

Stock Market Updates

തുടർച്ചയായ രണ്ടാം ദിനവും വിപണി രണ്ട് ശതമാനം നേട്ടത്തില്‍

MyFin Bureau

തുടർച്ചയായ രണ്ടാം ദിനവും വിപണി രണ്ട് ശതമാനം നേട്ടത്തില്‍
X

Summary

മുംബൈ: ആഗോള വിപണിയിലെ സമ്മിശ്ര പ്രവണതകള്‍, ബജാജ് ഫിനാന്‍സ് ഓഹരികളുടെ ഉയര്‍ന്ന വാങ്ങല്‍ എന്നിവയ്ക്കിടയില്‍ സെന്‍സെക്‌സും, നിഫ്റ്റിയും രണ്ട് ശതമാനം നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 1,041.47 പോയിന്റ് ഉയര്‍ന്ന് 56,857.79 ലും, നിഫ്റ്റി 287.80 പോയിന്റ് നേട്ടത്തോടെ 16,929.60 ലും വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 1,097.9 പോയിന്റ് ഉയര്‍ന്ന് 56,914.22 ല്‍ എത്തിയിരുന്നു. ഇന്ന് ഏറെ നേട്ടമുണ്ടാക്കിയ കമ്പനി ബജാജ് ഫിനാന്‍സാണ്. കമ്പനിയുടെ ഓഹരികള്‍ 10.68 ശതമാനത്തോളം ഉയര്‍ന്നു. ഇതിനു പിന്നാലെ […]


മുംബൈ: ആഗോള വിപണിയിലെ സമ്മിശ്ര പ്രവണതകള്‍, ബജാജ് ഫിനാന്‍സ് ഓഹരികളുടെ ഉയര്‍ന്ന വാങ്ങല്‍ എന്നിവയ്ക്കിടയില്‍ സെന്‍സെക്‌സും, നിഫ്റ്റിയും രണ്ട് ശതമാനം നേട്ടത്തില്‍ ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് 1,041.47 പോയിന്റ് ഉയര്‍ന്ന് 56,857.79 ലും, നിഫ്റ്റി 287.80 പോയിന്റ് നേട്ടത്തോടെ 16,929.60 ലും വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 1,097.9 പോയിന്റ് ഉയര്‍ന്ന് 56,914.22 ല്‍ എത്തിയിരുന്നു.

ഇന്ന് ഏറെ നേട്ടമുണ്ടാക്കിയ കമ്പനി ബജാജ് ഫിനാന്‍സാണ്. കമ്പനിയുടെ ഓഹരികള്‍ 10.68 ശതമാനത്തോളം ഉയര്‍ന്നു. ഇതിനു പിന്നാലെ ബജാജ് ഫിന്‍സെര്‍വ് ഓഹരികള്‍ 10.14 ശതമാനവും ഉയര്‍ന്നു. ജൂണിലവസാനിച്ച പാദത്തിലെ മികച്ച നേട്ടമാണ് ഓഹരികള്‍ ഉയരാന്‍ കാരണമായത്.

ടാറ്റ സ്റ്റീല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, നെസ്ലേ എന്നീ ഓഹരികളും നേട്ടമുണ്ടാക്കി.

ഭാര്‍തി എയര്‍ടെല്‍, അള്‍ട്രടെക് സിമെന്റ്, ഡോ റെഡ്ഡീസ്, ഐടിസി, സണ്‍ ഫാര്‍മ എന്നീ കമ്പനികളുടെ ഓഹരികളാണ് നഷ്ടം നേരിട്ടത്.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റിസേർച് തലവൻ വിനോദ്‌കുമാർ പറയുന്നു:'ഫെഡ് നിരക്കുയര്‍ത്തലിനു പിന്നാലെ ആഗോള വിപണിയിലെ പോസിറ്റീവ് സൂചനകളും, അതോടൊപ്പം ആഭ്യന്തര ലാര്‍ജ് കാപ് കമ്പനികളുടെ ഉയര്‍ന്ന വരുമാനവുമാണ് വിപണിയുടെ മുന്നേറ്റത്തിന് കാരണം. ഫെഡിന്റെ തീരുമാനം പ്രതീക്ഷിച്ചതാണ്, അതേസമയം മാന്ദ്യത്തിന്റെ സാധ്യത തള്ളിക്കളയുകയും വരും മാസങ്ങളില്‍ നിരക്ക് വര്‍ദ്ധനയുടെ വേഗത കുറയുമെന്ന സൂചന നല്‍കുകയും ചെയ്യുന്ന ഫെഡിന്റെ അഭിപ്രായം ആഗോള താല്‍പര്യങ്ങള്‍ ഉയര്‍ത്തി. തല്‍ഫലമായി, ഇന്ത്യന്‍ രൂപ ശക്തമാവുകയും, ആഭ്യന്തര വിപണിയിലേക്ക് വിദേശ ഫണ്ടുകളെ ആകര്‍ഷിക്കാനും സാധ്യതയുണ്ട്. അടുത്തയാഴ്ച നടക്കാനിരിക്കുന്ന ആര്‍ബിഐയുടെ പണനയ അവലോകന മീറ്റിംഗില്‍ 25-50 ബേസിസ് പോയിന്റുകളുടെ നിരക്ക് വര്‍ധന പ്രതീക്ഷിക്കുന്ന ആഭ്യന്തര നിക്ഷേപകര്‍ ആവേശത്തിലാണ്.'

ഏഷ്യന്‍ വിപണികളായ സിയോള്‍, ഷാങ്ഹായ്, ടോക്കിയോ എന്നിവ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. എന്നാല്‍, ഹോംഗ് കോങ്ങ് വിപണി നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. യൂറോപ്യന്‍ വിപണികള്‍ മിഡ് സെഷന്‍ വ്യാപാരത്തില്‍ നഷ്ടത്തിലാണ്.