image

2 Aug 2022 10:18 AM IST

Stock Market Updates

ഏറ്റക്കുറച്ചിലുകൾക്കിടയിൽ നേരിയ നേട്ടത്തിൽ വിപണി

MyFin Desk

ഏറ്റക്കുറച്ചിലുകൾക്കിടയിൽ നേരിയ നേട്ടത്തിൽ വിപണി
X

Summary

മുംബൈ: തുടർച്ചയായ അഞ്ചാം ദിവസവും ഇന്ത്യൻ വിപണി നേരിയ തോതിൽ നേട്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 20.86 പോയിന്റ് ഉയർന്നു 58136.36 പോയിന്റിലും നിഫ്റ്റി 5.49 പോയിന്റ് ഉയർന്നു 17345.45 ലുമാണ് അവസാനിച്ചത്. ആഗോള വിപണികളിലെ ദുര്‍ബ്ബലമായ പ്രവണതകൾക്കിടയില്‍ ചൊവ്വാഴ്ച ആദ്യഘട്ട വ്യാപാരത്തില്‍ ബിഎസ്ഇ സൂചിക 205.04 പോയിന്റ് ഇടിഞ്ഞ് 57,910.46 എന്ന നിലയിലായിരുന്നു; എന്‍എസ്ഇ നിഫ്റ്റി 71.85 പോയിന്റ് താഴ്ന്ന് 17,268.20 ലുമെത്തി. ടാറ്റ സ്റ്റീല്‍, അള്‍ട്രാടെക് സിമന്റ്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ആക്സിസ് […]


മുംബൈ: തുടർച്ചയായ അഞ്ചാം ദിവസവും ഇന്ത്യൻ വിപണി നേരിയ തോതിൽ നേട്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 20.86 പോയിന്റ് ഉയർന്നു 58136.36 പോയിന്റിലും നിഫ്റ്റി 5.49 പോയിന്റ് ഉയർന്നു 17345.45 ലുമാണ് അവസാനിച്ചത്.

ആഗോള വിപണികളിലെ ദുര്‍ബ്ബലമായ പ്രവണതകൾക്കിടയില്‍ ചൊവ്വാഴ്ച ആദ്യഘട്ട വ്യാപാരത്തില്‍ ബിഎസ്ഇ സൂചിക 205.04 പോയിന്റ് ഇടിഞ്ഞ് 57,910.46 എന്ന നിലയിലായിരുന്നു; എന്‍എസ്ഇ നിഫ്റ്റി 71.85 പോയിന്റ് താഴ്ന്ന് 17,268.20 ലുമെത്തി.

ടാറ്റ സ്റ്റീല്‍, അള്‍ട്രാടെക് സിമന്റ്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് എന്നിവയാണ് ഏറ്റവും പിന്നോട്ട് പോയ കമ്പനികള്‍.

അതേസമയം, ഏഷ്യന്‍ പെയിന്റ്‌സ്, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക്, മാരുതി എന്നിവ നേട്ടത്തിൽ അവസാനിച്ചു.