2 Aug 2022 5:44 AM IST
Summary
മുംബൈ: ആഗോള വിപണികളിലെ ദുര്‍ബ്ബലമായ പ്രവണതകൾക്കിടയില്‍ സെന്‍സെക്സും നിഫ്റ്റിയും ചൊവ്വാഴ്ച ആദ്യഘട്ട വ്യാപാരത്തില്‍ ഇടിഞ്ഞു. ഇതോടെ തുടര്‍ച്ചയായ നാല് ദിവസത്തെ മുന്നേറ്റത്തിന് അറുതിയായി. ആദ്യഘട്ട വ്യാപാരത്തില്‍ ബിഎസ്ഇ സൂചിക 205.04 പോയിന്റ് ഇടിഞ്ഞ് 57,910.46 എന്ന നിലയിലെത്തി. എന്‍എസ്ഇ നിഫ്റ്റി 71.85 പോയിന്റ് താഴ്ന്ന് 17,268.20 ലുമെത്തി. രാവിലെ 10.51ന്, നഷ്ടം നേരിയതോതിൽ കൂടുകയാണ്. സെന്‍സെക്സ് 214 പോയിന്റ് നഷ്ടത്തിൽ 57,901.16 ലേക്കും, നിഫ്റ്റി 78 പോയിന്റ് നഷ്ടത്തിൽ 17,261.75 ലേക്കും എത്തി. ടാറ്റ സ്റ്റീല്‍, അള്‍ട്രാടെക് […]
മുംബൈ: ആഗോള വിപണികളിലെ ദുര്‍ബ്ബലമായ പ്രവണതകൾക്കിടയില്‍ സെന്‍സെക്സും നിഫ്റ്റിയും ചൊവ്വാഴ്ച ആദ്യഘട്ട വ്യാപാരത്തില്‍ ഇടിഞ്ഞു. ഇതോടെ തുടര്‍ച്ചയായ നാല് ദിവസത്തെ മുന്നേറ്റത്തിന് അറുതിയായി. ആദ്യഘട്ട വ്യാപാരത്തില്‍ ബിഎസ്ഇ സൂചിക 205.04 പോയിന്റ് ഇടിഞ്ഞ് 57,910.46 എന്ന നിലയിലെത്തി. എന്‍എസ്ഇ നിഫ്റ്റി 71.85 പോയിന്റ് താഴ്ന്ന് 17,268.20 ലുമെത്തി.
രാവിലെ 10.51ന്, നഷ്ടം നേരിയതോതിൽ കൂടുകയാണ്. സെന്‍സെക്സ് 214 പോയിന്റ് നഷ്ടത്തിൽ 57,901.16 ലേക്കും, നിഫ്റ്റി 78 പോയിന്റ് നഷ്ടത്തിൽ 17,261.75 ലേക്കും എത്തി.
ടാറ്റ സ്റ്റീല്‍, അള്‍ട്രാടെക് സിമന്റ്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് എന്നിവയാണ് തുടക്കത്തിൽ ഏറ്റവും പിന്നോട്ട് പോയ കമ്പനികള്‍. അതേസമയം, ഏഷ്യന്‍ പെയിന്റ്സ്, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയവ നേട്ടത്തിലായിരുന്നു.
ഏഷ്യയിലെ ഓഹരിവിപണികളായ സിയോള്‍, ഷാങ്ഹായ്, ടോക്കിയോ, ഹോങ്കോംഗ് എന്നിവ താഴ്ന്ന നിലയിലാണ്. തിങ്കളാഴ്ച യുഎസ് വിപണികള്‍ നഷ്ടത്തിലാണ് അവസാനിച്ചത്.
ബ്രെന്റ് ക്രൂഡ് 0.73 ശതമാനം കുറഞ്ഞ് ബാരലിന് 99.25 ഡോളറായി. തിങ്കളാഴ്ച 2,320.61 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ അറ്റ വാങ്ങലുകാരായി.
"യുഎസ് ട്രഷറി യീല്‍ഡിലെ കുറവ്, ജൂലൈയിലെ ശക്തമായ ജിഎസ്ടി വരുമാനം, വിദേശ നിക്ഷേപകര്‍ ആഭ്യന്തര ഓഹരികളിൽ അധികമായി നിക്ഷേപിക്കുന്നത് തുടങ്ങിയ ചില പോസിറ്റീവ് ഘടകങ്ങൾ, വ്യാപാരം പുരോഗമിക്കുമ്പോള്‍, വിപണി ഉയരാനുള്ള സാധ്യത നിലനിർത്തുന്നു," മേത്ത ഇക്വിറ്റീസ് വൈസ് പ്രസിഡന്റ് (ഗവേഷണം) പ്രശാന്ത് തപ്സെ പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
