4 Aug 2022 5:24 AM IST
Summary
മുംബൈ: ആഗോള വിപണികളിലെ പോസിറ്റീവ് പ്രവണതകളും വിദേശ നിക്ഷേപകര്‍ ഓഹരികള്‍ അധികമായി വാങ്ങിയതും സെന്‍സെക്‌സിന് ആദ്യ വ്യാപാരത്തില്‍ നേട്ടം നല്‍കി. ബിഎസ്ഇ സൂചിക 362.13 പോയിന്റ് ഉയര്‍ന്ന് 58,712.66 ല്‍ എത്തി; എന്‍എസ്ഇ നിഫ്റ്റി 102.55 പോയിന്റ് ഉയര്‍ന്ന് 17,490.70 ലാണ് വ്യാപാരം നടക്കുന്നത്. ഇന്‍ഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഡോ.റെഡ്ഡീസ്, ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോ, എച്ച്സിഎല്‍ ടെക്നോളജീസ്, ബജാജ് ഫിനാന്‍സ്, അള്‍ട്രാടെക് സിമന്റ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് മുന്നേറുന്നത്. എന്‍ടിപിസി, സ്റ്റേറ്റ് […]
മുംബൈ: ആഗോള വിപണികളിലെ പോസിറ്റീവ് പ്രവണതകളും വിദേശ നിക്ഷേപകര്‍ ഓഹരികള്‍ അധികമായി വാങ്ങിയതും സെന്‍സെക്‌സിന് ആദ്യ വ്യാപാരത്തില്‍ നേട്ടം നല്‍കി.
ബിഎസ്ഇ സൂചിക 362.13 പോയിന്റ് ഉയര്‍ന്ന് 58,712.66 ല്‍ എത്തി; എന്‍എസ്ഇ നിഫ്റ്റി 102.55 പോയിന്റ് ഉയര്‍ന്ന് 17,490.70 ലാണ് വ്യാപാരം നടക്കുന്നത്.
ഇന്‍ഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഡോ.റെഡ്ഡീസ്, ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോ, എച്ച്സിഎല്‍ ടെക്നോളജീസ്, ബജാജ് ഫിനാന്‍സ്, അള്‍ട്രാടെക് സിമന്റ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് മുന്നേറുന്നത്.
എന്‍ടിപിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മാരുതി സുസുക്കി ഇന്ത്യ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടൈറ്റന്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
ഏഷ്യന്‍ വിപണികളില്‍ സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
ബുധനാഴ്ച യുഎസ് വിപണികള്‍ മികച്ച നേട്ടത്തിലാണ് അവസാനിച്ചത്.
ബിഎസ്ഇ സൂചിക 214.17 പോയിന്റ് അഥവാ 0.37 ശതമാനം ഉയര്‍ന്ന് 58,350.53 എന്ന നിലയിലാണ് ബുധനാഴ്ച അവസാനിച്ചത്. നിഫ്റ്റി 42.70 പോയിന്റ് അഥവാ 0.25 ശതമാനം ഉയര്‍ന്ന് 17,388.15 ലെത്തിയിരുന്നു.
ബ്രെന്റ് ക്രൂഡ് 0.24 ശതമാനം ഉയര്‍ന്ന് ബാരലിന് 97.02 ഡോളറിലെത്തി.
ബുധനാഴ്ച 765.17 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയതിനാല്‍ വിദേശ നിക്ഷേപകര്‍ മൂലധന വിപണിയില്‍ അറ്റ വാങ്ങലുകാരായി തുടര്‍ന്നു.
'വിദേശ നിക്ഷേപകര്‍ കൂടുതൽ വാങ്ങുന്നത് ബുള്ളുകള്‍ക്ക് അനുകൂലമായി. ഓഹരികളുടെ ഉയര്‍ന്ന മൂല്യത്തെയും വര്‍ധിച്ചുവരുന്ന വ്യാപാരക്കമ്മിയെയും മറികടന്ന് വിപണി ശക്തമായി മുന്നേറുകയാണ്. വിദേശ നിക്ഷേപകര്‍ വാങ്ങുന്നത് തുടരുകയാണെങ്കിൽ വിപണി പ്രതിരോധശേഷി നിലനിര്‍ത്തുന്നത് തുടരാം. പക്ഷേ നിക്ഷേപകര്‍ കുറച്ച് ജാഗ്രത പാലിക്കണം,' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
