4 Aug 2022 7:04 AM IST
ഉച്ച വ്യാപാരത്തിൽ നിഫ്റ്റി 107 പോയിന്റ് ഇടിഞ്ഞു; സെൻസെക്സ് 58,000-നു താഴെ
MyFin Desk
Summary
മുംബൈ: വ്യാപാരം മുന്നേറുമ്പോൾ എൻ എസ് സി നിഫ്റ്റി ഉച്ചക്ക് 12.30 -നു 105.65 പോയിന്റ് ഇടിഞ്ഞ് 17,284.70-ൽ എത്തിനിൽക്കുകയാണ്. സെൻസെക്സ് 389.74 പോയിന്റ് താഴ്ന്നു 57963.07 ലാണ് നിൽക്കുന്നത്. എൻ എസ് സി-യിൽ 16 കമ്പനികൾ മുന്നിട്ടുനിൽക്കുമ്പോൾ 34 കമ്പനികൾ താഴ്ചയിലാണ്. ഹിൻഡാൽകോ, ജെ എസ് ഡബ്ലിയു, സിപ്ല, ടാറ്റ സ്റ്റീൽ, ഇൻഫോസിസ് എന്നിവ മുന്നിട്ടു നിൽക്കുമ്പോൾ ടാറ്റ കൺസ്യൂമർ, എൻ ടി പി സി, റിലയൻസ്, കോൾ ഇന്ത്യ, ശ്രീ സിമന്റ്, ഐഷർ മോട്ടോർസ്, […]
മുംബൈ: വ്യാപാരം മുന്നേറുമ്പോൾ എൻ എസ് സി നിഫ്റ്റി ഉച്ചക്ക് 12.30 -നു 105.65 പോയിന്റ് ഇടിഞ്ഞ് 17,284.70-ൽ എത്തിനിൽക്കുകയാണ്.
സെൻസെക്സ് 389.74 പോയിന്റ് താഴ്ന്നു 57963.07 ലാണ് നിൽക്കുന്നത്.
എൻ എസ് സി-യിൽ 16 കമ്പനികൾ മുന്നിട്ടുനിൽക്കുമ്പോൾ 34 കമ്പനികൾ താഴ്ചയിലാണ്.
ഹിൻഡാൽകോ, ജെ എസ് ഡബ്ലിയു, സിപ്ല, ടാറ്റ സ്റ്റീൽ, ഇൻഫോസിസ് എന്നിവ മുന്നിട്ടു നിൽക്കുമ്പോൾ ടാറ്റ കൺസ്യൂമർ, എൻ ടി പി സി, റിലയൻസ്, കോൾ ഇന്ത്യ, ശ്രീ സിമന്റ്, ഐഷർ മോട്ടോർസ്, അൾട്രാടെക്, ഓ എൻ ജി സി, ബജാജ് ഫിൻസേർവ്, എച് സി എൽ ടെക് എന്നീ ഓഹരികൾ താഴ്ചയിലാണ് വ്യാപാരം നടക്കുന്നത്.
ബുധനാഴ്ച യുഎസ് വിപണികള്‍ മികച്ച നേട്ടത്തിലാണ് അവസാനിച്ചത്.
ബിഎസ്ഇ സൂചിക 214.17 പോയിന്റ് അഥവാ 0.37 ശതമാനം ഉയര്‍ന്ന് 58,350.53 എന്ന നിലയിലാണ് ബുധനാഴ്ച അവസാനിച്ചത്. നിഫ്റ്റി 42.70 പോയിന്റ് അഥവാ 0.25 ശതമാനം ഉയര്‍ന്ന് 17,388.15 ലെത്തിയിരുന്നു.
ബ്രെന്റ് ക്രൂഡ് 0.24 ശതമാനം ഉയര്‍ന്ന് ബാരലിന് 97.02 ഡോളറിലെത്തി.
ബുധനാഴ്ച 765.17 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയതിനാല്‍ വിദേശ നിക്ഷേപകര്‍ മൂലധന വിപണിയില്‍ അറ്റ വാങ്ങലുകാരായി തുടര്‍ന്നു.
'വിദേശ നിക്ഷേപകര്‍ കൂടുതൽ വാങ്ങുന്നത് ബുള്ളുകള്‍ക്ക് അനുകൂലമായി. ഓഹരികളുടെ ഉയര്‍ന്ന മൂല്യത്തെയും വര്‍ധിച്ചുവരുന്ന വ്യാപാരക്കമ്മിയെയും മറികടന്ന് വിപണി ശക്തമായി മുന്നേറുകയാണ്. വിദേശ നിക്ഷേപകര്‍ വാങ്ങുന്നത് തുടരുകയാണെങ്കിൽ വിപണി പ്രതിരോധശേഷി നിലനിര്‍ത്തുന്നത് തുടരാം. പക്ഷേ നിക്ഷേപകര്‍ കുറച്ച് ജാഗ്രത പാലിക്കണം,' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
