image

5 Aug 2022 5:07 AM IST

Stock Market Updates

തുടക്കത്തിൽ നേട്ടം, നിഫ്റ്റി 74 പോയിന്റ് ഉയര്‍ന്ന് 17,456.35 ല്‍

MyFin Desk

Bulls of stock market
X

Summary

മുംബൈ: ഏഷ്യന്‍ വിപണികളുടെ മുന്നേറ്റത്തിനൊപ്പം, ആര്‍ബിഐയുടെ പോളിസി  തീരുമാനങ്ങളും ഇന്ത്യൻ  വിപണിയെ മുന്നോട്ട് നയിച്ചു.  രാവിലെ 10.30-ന്, ബിഎസ്ഇ സൂചിക 274.89 പോയിന്റ് ഉയര്‍ന്ന് 58,572.69 എന്ന നിലയിലെത്തി. എന്‍എസ്ഇ നിഫ്റ്റി 47 പോയിന്റ് ഉയര്‍ന്ന് 17456.35 ല്‍ എത്തി. ആദ്യ വ്യാപാരത്തില്‍ അള്‍ട്രാടെക് സിമന്റ്, ഭാരതി എയര്‍ടെല്‍, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, വിപ്രോ, ഡോ റെഡ്ഡീസ് ലബോറട്ടറീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ടൈറ്റന്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് മുന്നേറുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, […]


മുംബൈ: ഏഷ്യന്‍ വിപണികളുടെ മുന്നേറ്റത്തിനൊപ്പം, ആര്‍ബിഐയുടെ പോളിസി തീരുമാനങ്ങളും ഇന്ത്യൻ വിപണിയെ മുന്നോട്ട് നയിച്ചു. രാവിലെ 10.30-ന്, ബിഎസ്ഇ സൂചിക 274.89 പോയിന്റ് ഉയര്‍ന്ന് 58,572.69 എന്ന നിലയിലെത്തി. എന്‍എസ്ഇ നിഫ്റ്റി 47 പോയിന്റ് ഉയര്‍ന്ന് 17456.35 ല്‍ എത്തി.
ആദ്യ വ്യാപാരത്തില്‍ അള്‍ട്രാടെക് സിമന്റ്, ഭാരതി എയര്‍ടെല്‍, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, വിപ്രോ, ഡോ റെഡ്ഡീസ് ലബോറട്ടറീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ടൈറ്റന്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് മുന്നേറുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാരുതി സുസുക്കി ഇന്ത്യ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്സി എന്നിവയാണ് നിലവില്‍ മോശം പ്രകടനം നടത്തുന്നത്.
ഏഷ്യന്‍ വിപണികളില്‍ സിയോള്‍, ഷാങ്ഹായ്, ടോക്കിയോ എന്നിവ നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. അതേസമയം ഹോങ്കോംഗ് താഴ്ന്ന നിലയിലാണ്.
വ്യാഴാഴ്ച യുഎസ് വിപണികള്‍ സമ്മിശ്ര നോട്ടത്തിലാണ് അവസാനിച്ചത്. സെന്‍സെക്സ് വ്യാഴാഴ്ച 51.73 പോയിന്റ് അഥവാ 0.09 ശതമാനം ഇടിഞ്ഞ് 58,298.80 ല്‍ അവസാനിച്ചു. നിഫ്റ്റി 6.15 പോയിന്റ് അഥവാ 0.04 ശതമാനം ഇടിഞ്ഞ് 17,382 ല്‍ എത്തി. ബ്രെന്റ് ക്രൂഡ് 0.15 ശതമാനം ഉയര്‍ന്ന് ബാരലിന് 94.26 ഡോളറിലെത്തി.
വ്യാഴാഴ്ച 1,474.77 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയതിനാല്‍ വിദേശ നിക്ഷേപകര്‍ മൂലധന വിപണിയില്‍ അറ്റ വാങ്ങലുകാരായി തുടര്‍ന്നു.
'ആഗോള സൂചനകളും വിദേശ നിക്ഷേപകരുടെ ശക്തമായ വാങ്ങലും സ്വാധീനിച്ചതാണ് ഇപ്പോള്‍ വിപണിയിലെ മുന്നേറ്റത്തിന് ആക്കം നല്‍കുന്നത്.
ബ്രെന്റ് ക്രൂഡ് 94 ഡോളറായി കുറയുന്നത് വിപണിക്ക് അനുകൂലമാണ്. ഡോളര്‍ സൂചിക 106 ല്‍ താഴെയിലെത്തിയത് ഇന്ത്യയിലേക്കുള്ള മൂലധന പ്രവാഹത്തിന് വീണ്ടും ശുഭസൂചന നല്‍കുന്നു,' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.