10 Aug 2022 10:29 AM IST
Summary
മുംബൈ: ആഗോള വിപണികളിലെ മാന്ദ്യ പ്രവണതകള്‍ക്കിടയിലും ഇന്ത്യൻ ഓഹരി സൂചികകൾ പിടിച്ചു നിന്നു. ഇന്ന് നിഫ്റ്റി 9.65 പോയിന്റ് അഥവാ 0 .06 ശതമാനം ഉയർന്നു 17534 .75 ൽ വ്യാപാരം അവസാനിച്ചപ്പോൾ സെൻസെക്സ് 35 .78 പോയിന്റ് അഥവാ 0 .06 ശതമാനം നഷ്ടത്തിൽ 58817 .29 ലും ക്ലോസ് ചെയ്തു 2.42 ശതമാനം ഇടിഞ്ഞ് ബജാജ് ഫൈനാൻസിനാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. വിപ്രോ, ശ്രീ സിമന്റ്, മാരുതി, ഏഷ്യൻ പെയിന്റ്സ്, എച്ച്‌സിഎല്‍ ടെക്, […]
മുംബൈ: ആഗോള വിപണികളിലെ മാന്ദ്യ പ്രവണതകള്‍ക്കിടയിലും ഇന്ത്യൻ ഓഹരി സൂചികകൾ പിടിച്ചു നിന്നു.
2.42 ശതമാനം ഇടിഞ്ഞ് ബജാജ് ഫൈനാൻസിനാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. വിപ്രോ, ശ്രീ സിമന്റ്, മാരുതി, ഏഷ്യൻ പെയിന്റ്സ്, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര എന്നിവയാണ് തൊട്ടുപിന്നില്‍.
എന്നാല്‍ ബജാജ് ഫിൻസേർവ്, സണ്‍ ഫാര്‍മ, നെസ്ലെ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് മുന്നേറുന്നത്.
തിങ്കളാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ ബിഎസ്ഇ സൂചിക 465.14 പോയിന്റ് അഥവാ 0.80 ശതമാനം ഉയര്‍ന്ന് 58,853.07 പോയിന്റില്‍ അവസാനിച്ചു. അതുപോലെ, എന്‍എസ്ഇ നിഫ്റ്റി 127.60 പോയിന്റ് അല്ലെങ്കില്‍ 0.73 ശതമാനം ഉയര്‍ന്ന് 17,525.10 പോയിന്റിലാണ് ക്ലോസ് ചെയ്തത്.
"ഇന്ന് പുറത്തുവിടുന്ന യുഎസ് പണപ്പെരുപ്പ കണക്കുകൾക്കു മുന്നോടിയായി നിക്ഷേപകർ ജാഗരൂകരായിരുന്നു. ഈ കണക്കുകൾ അടുത്ത ഫെഡ് പോളിസി മീറ്റിംഗിൽ നിർണായകമാകും. യുഎസ്സിന്റെ ഉപഭോക്തൃ വില സൂചിക ജൂലൈ മാസത്തിലും ജൂൺ മാസത്തിലേതു പോലെ ഉയർന്നു തന്നെ നിലനിൽക്കുമെന്നാണ് കണക്കാക്കുന്നത്. ഇതും, ഒപ്പം ശക്തമായ തൊഴിൽ കണക്കുകളും, ഉയർന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് ഫെഡിനെ കടുത്ത സമീപനങ്ങൾ എടുക്കുന്നതിനു പ്രേരിപ്പിക്കും," ജിയോ ജിത് ഫിനാൻഷ്യൽ സർവീസസിന്റെ റിസേർച് ഹെഡ് വിനോദ് നായർ പറഞ്ഞു.
മുഹറം പ്രമാണിച്ച് ചൊവ്വാഴ്ച്ച വിപണികള്‍ക്ക് അവധിയായിരുന്നു.
ഏഷ്യന്‍ വിപണികളായ ടോക്കിയോ, ഹോങ്കോംഗ്, ഷാങ്ഹായ്, സിയോള്‍ എന്നിവ മിഡ് സെഷന്‍ ഡീലുകളില്‍ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
അമേരിക്കന്ഡ ഓഹരി വിപണികളും നെഗറ്റീവ് സോണില്‍ അവസാനിച്ചു.
ബ്രെന്റ് ക്രൂഡ് 0.21 ശതമാനം താഴ്ന്ന് ബാരലിന് 96.11 ഡോളറിലെത്തി.
തിങ്കളാഴ്ച 1,449.70 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയതിനാല്‍ വിദേശ നിക്ഷേപകര്‍ (എഫ്ഐഐകള്‍) ഇന്ത്യന്‍ മൂലധന വിപണിയില്‍ അറ്റ വാങ്ങലകാരായി തുടര്‍ന്നു.
പഠിക്കാം & സമ്പാദിക്കാം
Home
