12 Aug 2022 5:43 AM IST
Stock Market Updates
ഏഷ്യന്‍ വിപണികൾക്കൊപ്പം ഇന്ത്യൻ സൂചികകളും നേരിയ നേട്ടത്തോടെ മുന്നേറുന്നു
MyFin Desk
Summary
മുംബൈ: ആഗോള വിപണിയിലെ സമ്മിശ്ര പ്രവണതയ്ക്കിടയില്‍ സെന്‍സെക്സ് ഇന്ന് ആദ്യ വ്യാപാരത്തില്‍ താഴ്ചയിലാണ് തുടങ്ങിയത്. എന്നാൽ 11 മണിയോടെ നേരിയ ഉയർച്ച വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്. ഇപ്പോൾ സെൻസെക്സ് 30 പോയിന്റ് ഉയർന്നു 59369-ലും നിഫ്റ്റി 20 പോയിന്റ് ഉയർന്നു 17680-ലും വ്യാപാരം നടക്കുകയാണ്. തുടക്കത്തിൽ ബിഎസ്ഇ സെന്‍സെക്‌സ് 155.21 പോയിന്റ് അഥവാ 0.26 ശതമാനം താഴ്ന്ന് 59,177.39 എന്ന നിലയിലും എന്‍എസ്ഇ നിഫ്റ്റി 37.25 പോയിന്റ് അല്ലെങ്കില്‍ 0.21 ശതമാനം ഇടിഞ്ഞ് 17,621.75 ലും എത്തിയിരുന്നു. സെന്‍സെക്സില്‍ […]
മുംബൈ: ആഗോള വിപണിയിലെ സമ്മിശ്ര പ്രവണതയ്ക്കിടയില്‍ സെന്‍സെക്സ് ഇന്ന് ആദ്യ വ്യാപാരത്തില്‍ താഴ്ചയിലാണ് തുടങ്ങിയത്.
എന്നാൽ 11 മണിയോടെ നേരിയ ഉയർച്ച വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്.
ഇപ്പോൾ സെൻസെക്സ് 30 പോയിന്റ് ഉയർന്നു 59369-ലും നിഫ്റ്റി 20 പോയിന്റ് ഉയർന്നു 17680-ലും വ്യാപാരം നടക്കുകയാണ്.
തുടക്കത്തിൽ ബിഎസ്ഇ സെന്‍സെക്‌സ് 155.21 പോയിന്റ് അഥവാ 0.26 ശതമാനം താഴ്ന്ന് 59,177.39 എന്ന നിലയിലും എന്‍എസ്ഇ നിഫ്റ്റി 37.25 പോയിന്റ് അല്ലെങ്കില്‍ 0.21 ശതമാനം ഇടിഞ്ഞ് 17,621.75 ലും എത്തിയിരുന്നു.
സെന്‍സെക്സില്‍ ടെക് മഹീന്ദ്രയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. കമ്പനിയുടെ ഓഹരികള്‍ 1.34 ശതമാനം ഇടിഞ്ഞു. നെസ്ലെ ഇന്ത്യ, മാരുതി, ഇന്‍ഫോസിസ്, അള്‍ട്രാടെക് സിമന്റ്, ടിസിഎസ്, സണ്‍ ഫാര്‍മ എന്നിവയുടെ ഓഹരികളാണ് തൊട്ടുപിന്നില്‍ മുന്നേറ്റം കാഴ്ച്ച വയ്ക്കുന്നത്. ടാറ്റ സ്റ്റീല്‍, പവര്‍ഗ്രിഡ്, എസ്ബിഐ, എന്‍ടിപിസി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടൈറ്റന്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
വ്യാഴാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ ബിഎസ്ഇ സൂചിക 515.31 പോയിന്റ് അല്ലെങ്കില്‍ 0.88 ശതമാനം ഉയര്‍ന്ന് 59,332.60 ല്‍ അവസാനിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ എട്ടിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ക്ലോസിംഗാണിത്. അതുപോലെ, നിഫ്റ്റി 124.25 പോയിന്റ് അല്ലെങ്കില്‍ 124.25 ശതമാനം ഉയര്‍ന്ന് 17,659 ല്‍ ക്ലോസ് ചെയ്തു.
2,298.08 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയതിനാല്‍ വിദേശ നിക്ഷേപകര്‍ (എഫ്ഐഐകള്‍) വ്യാഴാഴ്ച ഇന്ത്യന്‍ മൂലധന വിപണിയില്‍ മൊത്ത വാങ്ങലുകാരായി. ബ്രെന്റ് ക്രൂഡ് 0.40 ശതമാനം താഴ്ന്ന് ബാരലിന് 99.20 ഡോളറിലെത്തി. അമേരിക്കന്‍ വിപണികള്‍ സമ്മിശ്ര പ്രതികരണമാണ് ഇന്നലെ അവസാനിച്ചത്.
ജപ്പാനിലെ നിക്കി 2.13 ശതമാനം ഉയര്‍ന്നതിനാല്‍ ഇന്ന് രാവിലെ ഏഷ്യന്‍ ഓഹരികള്‍ മുന്നേറ്റത്തിലാണ്. ഷാങ്ഹായ്, ഹോങ്കോംഗ്, സിയോള്‍ എന്നിവിടങ്ങളിലെ ഓഹരികള്‍ മിഡ് സെഷന്‍ ഡീലുകളില്‍ മിതമായ നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
