13 Aug 2022 9:00 AM IST
Summary
മുംബൈ: ജൂണ്‍ പാദത്തില്‍ എല്‍ഐസിയുടെ അറ്റാദായം ബഹുമടങ്ങ് വര്‍ധിച്ച് 682.89 കോടി രൂപയായി. മുന്‍വര്‍ഷം ഇതേകാലയളവില്‍ 2.94 കോടി രൂപയായിരുന്നു എല്‍ഐസിയുടെ അറ്റാദായം. മാർജിൻ കുറഞ്ഞെങ്കിലും പുതിയ പോളിസി വില്പനയിൽ 61 ശതമാനം വർദ്ധനവ് നേടാനായതാണ് അറ്റലാഭത്തിലെ നേട്ടത്തിന് കാരണമായതെന്ന് എൽ ഐ സി ചെയർമാൻ എം ആർ കുമാർ പറഞ്ഞു. ഇക്കഴിഞ്ഞ പാദത്തില്‍ 7,429 കോടി രൂപയാണ് ആദ്യവര്‍ഷ പ്രീമിയം ഇനത്തില്‍ എല്‍ഐസിയിലേക്ക് എത്തിയത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 5,088 കോടി രൂപയായിരുന്നുവെന്നും റെഗുലേറ്ററി ഫയലിംഗില്‍ […]
മുംബൈ: ജൂണ്‍ പാദത്തില്‍ എല്‍ഐസിയുടെ അറ്റാദായം ബഹുമടങ്ങ് വര്‍ധിച്ച് 682.89 കോടി രൂപയായി. മുന്‍വര്‍ഷം ഇതേകാലയളവില്‍ 2.94 കോടി രൂപയായിരുന്നു എല്‍ഐസിയുടെ അറ്റാദായം.
മാർജിൻ കുറഞ്ഞെങ്കിലും പുതിയ പോളിസി വില്പനയിൽ 61 ശതമാനം വർദ്ധനവ് നേടാനായതാണ് അറ്റലാഭത്തിലെ നേട്ടത്തിന് കാരണമായതെന്ന് എൽ ഐ സി ചെയർമാൻ എം ആർ കുമാർ പറഞ്ഞു.
ഇക്കഴിഞ്ഞ പാദത്തില്‍ 7,429 കോടി രൂപയാണ് ആദ്യവര്‍ഷ പ്രീമിയം ഇനത്തില്‍ എല്‍ഐസിയിലേക്ക് എത്തിയത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 5,088 കോടി രൂപയായിരുന്നുവെന്നും റെഗുലേറ്ററി ഫയലിംഗില്‍ എല്‍ഐസി വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഒന്നാം പാദത്തില്‍ 1,68,881 കോടി രൂപയാണ് കമ്പനിയുടെ ആകെ വരുമാനം. മുന്‍വര്‍ഷം ഇത് 1,54,153 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ അവസാന പാദ റിപ്പോര്‍ട്ട് പ്രകാരം 2,371 കോടി രൂപയാണ് അറ്റലാഭം.
ഇക്കാലയവളില്‍ 14,614 കോടി രൂപയായിരുന്നു ആദ്യ വര്‍ഷ പ്രീമിയമെന്നും ആകെ വരുമാനം 2,11,451 കോടി രൂപയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
