image

17 Aug 2022 10:20 AM IST

Stock Market Updates

ബാങ്കിങ്, ഐടി ഓഹരികളുടെ ബലത്തിൽ സെൻസെക്സ് 60,000 കടന്നു

MyFin Desk

Bulls of stock market
X

Summary

മുംബൈ: അനുകൂലമായ ആഗോള സാഹചര്യങ്ങളും വിദേശ നിക്ഷേപങ്ങളുടെ തുടര്‍ച്ചയായ മുന്നേറ്റവും മൂലം ഇന്ന് ഇന്ത്യൻ സൂചികകൾ മുന്നേറ്റം കാഴ്ചവെച്ചു.. ബിഎസ്ഇ സൂചിക 417.92 പോയിന്റ് ഉയര്‍ന്ന് 60,260.13 എന്ന നിലയിലേക്ക് കുതിച്ചു. എന്‍എസ്ഇ നിഫ്റ്റി 119 പോയിന്റ് ഉയര്‍ന്ന് 17,944.25 പോയിന്റിലെത്തി. എന്‍ടിപിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, അള്‍ട്രാടെക് സിമന്റ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിന്‍സെര്‍വ് എന്നിവയാണ് ഇന്ന് കൂടുതല്‍ നേട്ടത്തോടെ മുന്നേറിയത്. മറുവശത്ത്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി […]


മുംബൈ: അനുകൂലമായ ആഗോള സാഹചര്യങ്ങളും വിദേശ നിക്ഷേപങ്ങളുടെ തുടര്‍ച്ചയായ മുന്നേറ്റവും മൂലം ഇന്ന് ഇന്ത്യൻ സൂചികകൾ മുന്നേറ്റം കാഴ്ചവെച്ചു..

ബിഎസ്ഇ സൂചിക 417.92 പോയിന്റ് ഉയര്‍ന്ന് 60,260.13 എന്ന നിലയിലേക്ക് കുതിച്ചു. എന്‍എസ്ഇ നിഫ്റ്റി 119 പോയിന്റ് ഉയര്‍ന്ന് 17,944.25 പോയിന്റിലെത്തി.

എന്‍ടിപിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, അള്‍ട്രാടെക് സിമന്റ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിന്‍സെര്‍വ് എന്നിവയാണ് ഇന്ന് കൂടുതല്‍ നേട്ടത്തോടെ മുന്നേറിയത്.

മറുവശത്ത്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയുടെ ഓഹരികള്‍ നഷ്ടത്തിലാണ്.

ഏഷ്യന്‍ വിപണികളില്‍ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവിടങ്ങളിലെ വിപണികള്‍ ഉയര്‍ന്നാണ് വ്യാപാരം നടത്തുന്നത്. മിഡ് സെഷന്‍ ഡീലുകളില്‍ സിയോള്‍ താഴ്ന്ന നിലയിലാണ്.

ഇന്നലെ അമേരിക്കന്‍ വിപണികള്‍ കൂടുതലും ഉയര്‍ന്ന നിലയിലാണ് അവസാനിച്ചത്.

ചൊവ്വാഴ്ച ബിഎസ്ഇ സൂചിക 379.43 പോയിന്റ് അഥവാ 0.64 ശതമാനം ഉയര്‍ന്ന് 59,842.21 പോയിന്റില്‍ എത്തി. നിഫ്റ്റി 127.10 പോയിന്റ് അഥവാ 0.72 ശതമാനം ഉയര്‍ന്ന് 17,825.25 പോയിന്റിലെത്തി.

ബ്രെന്റ് ക്രൂഡ് 0.5 ശതമാനം ഉയര്‍ന്ന് ബാരലിന് 92.83 ഡോളറിലെത്തി.

വിദേശ നിക്ഷേപകര്‍ ചൊവ്വാഴ്ച 1,376.84 കോടി രൂപയുടെ ഓഹരികള്‍ അധികം വാങ്ങിയതിനാല്‍ ഇവര്‍ വിപണിയില്‍ അറ്റ വാങ്ങലുകാരായി തുടര്‍ന്നു.