image

24 Aug 2022 5:29 AM IST

തുടക്കത്തിൽ നേരിയ വർധനയിലെങ്കിലും വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു

MyFin Bureau

തുടക്കത്തിൽ നേരിയ വർധനയിലെങ്കിലും വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു
X

Summary

മുംബൈ: ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ സൂചികകളില്‍ ഉണര്‍വ്വ് പ്രകടമായിരുന്നെങ്കിലും ആഗോള വിപണിയിലെ മങ്ങല്‍ ആഭ്യന്തര ഓഹരികളിലും ക്രമേണ പ്രകടമാവാന്‍ തുടങ്ങി. വ്യാപാരത്തിന്റെ തുടക്കത്തില്‍ 82.36 പോയിന്റ് ഉയര്‍ന്ന് 59,113.66 ല്‍ സെന്‍സെക്‌സും, 27.96 പോയിന്റ് ഉയര്‍ന്ന് 17,605.40 നിഫ്റ്റിയും എത്തിയെങ്കിലും സൂചികകള്‍ പിന്നീട് ഇടിഞ്ഞു. സെന്‍സെക്‌സ് 146.56 പോയിന്റ് താഴ്ന്ന് 58,884.74 ലും നിഫ്റ്റി 43.95 പോയിന്റ് ഇടിഞ്ഞ് 17,533.55 ലും എത്തി. എന്നാൽ. രാവിലെ 11 മണിക്ക് സെൻസെക്സ് 24 പോയിന്റ് ഉയർന്നു 59060-ലും നിഫ്റ്റി […]


മുംബൈ: ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ സൂചികകളില്‍ ഉണര്‍വ്വ് പ്രകടമായിരുന്നെങ്കിലും ആഗോള വിപണിയിലെ മങ്ങല്‍ ആഭ്യന്തര ഓഹരികളിലും ക്രമേണ പ്രകടമാവാന്‍ തുടങ്ങി.

വ്യാപാരത്തിന്റെ തുടക്കത്തില്‍ 82.36 പോയിന്റ് ഉയര്‍ന്ന് 59,113.66 ല്‍ സെന്‍സെക്‌സും, 27.96 പോയിന്റ് ഉയര്‍ന്ന് 17,605.40 നിഫ്റ്റിയും എത്തിയെങ്കിലും സൂചികകള്‍ പിന്നീട് ഇടിഞ്ഞു. സെന്‍സെക്‌സ് 146.56 പോയിന്റ് താഴ്ന്ന് 58,884.74 ലും നിഫ്റ്റി 43.95 പോയിന്റ് ഇടിഞ്ഞ് 17,533.55 ലും എത്തി.

എന്നാൽ. രാവിലെ 11 മണിക്ക് സെൻസെക്സ് 24 പോയിന്റ് ഉയർന്നു 59060-ലും നിഫ്റ്റി 10.65 പോയിന്റ് ഉയർന്നു 17586-ലും എത്തിയിട്ടുണ്ട്.

ഏഷ്യന്‍ പെയിന്റ്‌സ്, ടൈറ്റന്‍, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, മാരുതി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, നെസ്ലെ, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് സെന്‍സെക്‌സില്‍ ഇടിവ് നേരിടുന്ന ഓഹരികള്‍.

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, സണ്‍ ഫാര്‍മ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടിസി, പവര്‍ഗ്രിഡ് എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

ഡോ. വികെ വിജയകുമാര്‍, ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്‌ പറയുന്നു: ഡോളര്‍ ശക്തമാവുന്നതിനിടയിലും വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നത് ആശാവഹമാണ്. ആഗോളതലത്തിൽ വളര്‍ച്ച മുരടിക്കുമ്പോഴും ഇന്ത്യ മികച്ച പ്രകടനം കാഴ്ച വെക്കുമെന്ന് വിദേശ നിക്ഷേപകര്‍ക്കിടയില്‍ അഭിപ്രായം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ത്തന്നെ വിദേശ നിക്ഷേപകര്‍ വിപണി അധിഷ്ഠിതമായിട്ടായിരിക്കില്ല പകരം രാജ്യങ്ങളുടെ പ്രകടനം വിലയിരുത്തിയാവും നിക്ഷേപം നടത്തുക. വെള്ളിയാഴ്ച യുഎസ് ഫെഡ് ചീഫ് ജെറോം പവൽ നടത്താനിടയുള്ള നിരീക്ഷണങ്ങള്‍ വിപണിയുടെ ഗതിയെ സ്വാധീനിച്ചേക്കും. പലിശനിരക്ക് ഇനിയും ഉയരുകയാണെങ്കില്‍ അത് വിപണികള്‍ക്ക് മങ്ങലേല്‍പ്പിക്കാന്‍ സാധ്യതയുണ്ട്. മറുവശത്ത് വളര്‍ച്ചയിലും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിലും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ വിപണി ബുള്ളിഷ് ആവാം.

സാമ്പത്തിക മേഖലയിലും മൂലധന ചരക്കുകളിലും ഇപ്പോൾ നിക്ഷേപിക്കാവുന്നതാണ്. ഐടിയും ആകര്‍ഷകമായ വിഭാഗമാണ്'.

ഏഷ്യയില്‍ ഷാങ്ഹായ്, ടോക്കിയോ, ഹോങ്കോംഗ് എന്നിവിടങ്ങളിലെ വിപണികള്‍ ഇടിവ് രേഖപ്പെടുത്തി. മിഡ് സെഷന്‍ ഡീലുകളില്‍ സിയോള്‍ നേട്ടത്തിലാണ് വ്യാപാരം നടത്തിയത്.

വാള്‍സ്ട്രീറ്റ് ചൊവ്വാഴ്ച താഴ്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ചൊവ്വാഴ്ച സെന്‍സെക്‌സ് 257.43 പോയിന്റ് അഥവാ 0.44 ശതമാനം ഉയര്‍ന്ന് 59,031.30 ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 86.80 പോയിന്റ് അഥവാ 0.50 ശതമാനം ഉയര്‍ന്ന് 17,577.50 ല്‍ എത്തി.

ബ്രെന്റ് ക്രൂഡ് ബാരലിന് 0.40 ശതമാനം ഇടിഞ്ഞ് 99.82 ഡോളറായി.

വിദേശ നിക്ഷേപകര്‍ ചൊവ്വാഴ്ച 563 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.