image

24 Aug 2022 10:23 AM IST

Stock Market Updates

കനത്ത ചാഞ്ചാട്ടങ്ങൾക്കൊടുവിൽ 59,000 കടന്നു സെൻസെക്സ്

MyFin Desk

കനത്ത ചാഞ്ചാട്ടങ്ങൾക്കൊടുവിൽ 59,000 കടന്നു സെൻസെക്സ്
X

Summary

മുംബൈ: നേരിയ നേട്ടത്തിൽ വിപണി വ്യപാരം അവാസാനിപ്പിച്ചു. സെൻസെക്സ് 54.13 പോയിന്റ് അഥവാ 0.09 ശതമാനം നേട്ടത്തിൽ 59,085.43 ൽ വ്യപാരം അവസാനിച്ചപ്പോൾ നിഫ്റ്റി 27.45 പോയിന്റ് അഥവാ 0.16 ശതമാനം നേട്ടത്തിൽ 17,604.95 ലും ക്ലോസ് ചെയ്തു. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ സൂചികകളില്‍ ഉണര്‍വ്വ് പ്രകടമായിരുന്നെങ്കിലും ആഗോള വിപണിയിലെ മങ്ങല്‍ ആഭ്യന്തര ഓഹരികളിലും ക്രമേണ പ്രകടമാവാന്‍ തുടങ്ങി. വ്യാപാരത്തിന്റെ തുടക്കത്തില്‍ 82.36 പോയിന്റ് ഉയര്‍ന്ന് 59,113.66 ല്‍ സെന്‍സെക്‌സും, 27.96 പോയിന്റ് ഉയര്‍ന്ന് 17,605.40 നിഫ്റ്റിയും […]


മുംബൈ: നേരിയ നേട്ടത്തിൽ വിപണി വ്യപാരം അവാസാനിപ്പിച്ചു. സെൻസെക്സ് 54.13 പോയിന്റ് അഥവാ 0.09 ശതമാനം നേട്ടത്തിൽ 59,085.43 ൽ വ്യപാരം അവസാനിച്ചപ്പോൾ നിഫ്റ്റി 27.45 പോയിന്റ് അഥവാ 0.16 ശതമാനം നേട്ടത്തിൽ 17,604.95 ലും ക്ലോസ് ചെയ്തു.

ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ സൂചികകളില്‍ ഉണര്‍വ്വ് പ്രകടമായിരുന്നെങ്കിലും ആഗോള വിപണിയിലെ മങ്ങല്‍ ആഭ്യന്തര ഓഹരികളിലും ക്രമേണ പ്രകടമാവാന്‍ തുടങ്ങി.

വ്യാപാരത്തിന്റെ തുടക്കത്തില്‍ 82.36 പോയിന്റ് ഉയര്‍ന്ന് 59,113.66 ല്‍ സെന്‍സെക്‌സും, 27.96 പോയിന്റ് ഉയര്‍ന്ന് 17,605.40 നിഫ്റ്റിയും എത്തിയെങ്കിലും സൂചികകള്‍ പിന്നീട് ഇടിഞ്ഞു.

ഭാരതി എയര്‍ടെല്‍, വിപ്രോ, അൾട്രാടെക്ക്, റിലയൻസ്, ഹിന്ദുസ്ഥാൻ ലിവർ എന്നിവയാണ് നിഫ്റ്റിയിൽ ഇടിവ് നേരിട്ട ഓഹരികള്‍.

അപ്പോളോ ഹോസ്പിറ്റൽ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഓ എൻ ജി സി, ഐസിഐസിഐ ബാങ്ക്, എൻ ടി പി സി, കൊട്ടക് ബാങ്ക് എന്നിവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

"ദുർബലമായ ആഗോള വിപണിക്കൊപ്പം ബുൾസും ബെയറുകളും ആഭ്യന്തര വിപണിയിൽ ചാഞ്ചാടിനിന്നതു വിപണിയെ സമ്മർദ്ദത്തിലാഴ്ത്തി. സേവന മേഖലയിലെ കുത്തനെയുള്ള ഇടിവ്, യു എസ് സമ്പദ് വ്യവസ്ഥയെ മന്ദഗതിയിലാക്കി. യൂറോപ്യൻ വിപണികളിൽ, എണ്ണ പ്രതിസന്ധിയും വളർച്ചയിലുള്ള അനിശ്ചിതത്വവും മൂലം വലിയ തോതിലുള്ള വിറ്റഴിക്കൽ നടന്നു," ജിയോജിത് ഫിനാൻഷ്യൽ സർവീസിന്റെ റിസർച്ച് ഹെഡ് വിനോദ് നായർ പറഞ്ഞു.

ഏഷ്യയില്‍ ഷാങ്ഹായ്, ടോക്കിയോ, ഹോങ്കോംഗ് എന്നിവിടങ്ങളിലെ വിപണികള്‍ ഇടിവ് രേഖപ്പെടുത്തി. മിഡ് സെഷന്‍ ഡീലുകളില്‍ സിയോള്‍ നേട്ടത്തിലാണ് വ്യാപാരം നടത്തിയത്.

വാള്‍സ്ട്രീറ്റ് ചൊവ്വാഴ്ച താഴ്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ചൊവ്വാഴ്ച സെന്‍സെക്‌സ് 257.43 പോയിന്റ് അഥവാ 0.44 ശതമാനം ഉയര്‍ന്ന് 59,031.30 ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 86.80 പോയിന്റ് അഥവാ 0.50 ശതമാനം ഉയര്‍ന്ന് 17,577.50 ല്‍ എത്തി.

ബ്രെന്റ് ക്രൂഡ് ബാരലിന് 0.40 ശതമാനം ഇടിഞ്ഞ് 99.82 ഡോളറായി.

വിദേശ നിക്ഷേപകര്‍ ചൊവ്വാഴ്ച 563 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.