29 Aug 2022 6:31 AM IST
ആഗോള വിപണിയുടെ ചുവടുപിടിച്ച് സൂചികകള്‍; ആദ്യഘട്ട വ്യാപാരത്തില്‍ വൻ ഇടിവ്
MyFin Bureau
Summary
മുംബൈ: രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ സൂചികകള്‍ 2 ശതമാനം വീതമാണ് ഇടിവ് രേഖപ്പെടുത്തിയത്. 30 ഓഹരികളിലും ഇടിവ് രേഖപ്പെടുത്തിയ സെന്‍സെക്‌സ് 1220.76 പോയിന്റ് താഴ്ന്ന് 57,613.11 ലെത്തി. നിഫ്റ്റി 355 പോയിന്റ് താഴ്ന്ന് 17,203.90 ന്നെ നിലയിലെത്തി. ഉച്ചക്ക് 12 മണിക്ക് സെൻസെക്സ് 798 പോയിന്റ് ഇടിഞ്ഞു 58038 -ലും നിഫ്റ്റി 231 പോയിന്റ് താഴ്ചയിൽ 17328-ലുമാണ് വ്യാപാരം നടത്തുന്നത്. ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, വിപ്രോ, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്, ടാറ്റ സ്റ്റീല്‍, പവര്‍ ഗ്രിഡ് […]
മുംബൈ: രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ സൂചികകള്‍ 2 ശതമാനം വീതമാണ് ഇടിവ് രേഖപ്പെടുത്തിയത്. 30 ഓഹരികളിലും ഇടിവ് രേഖപ്പെടുത്തിയ സെന്‍സെക്‌സ് 1220.76 പോയിന്റ് താഴ്ന്ന് 57,613.11 ലെത്തി. നിഫ്റ്റി 355 പോയിന്റ് താഴ്ന്ന് 17,203.90 ന്നെ നിലയിലെത്തി.
ഉച്ചക്ക് 12 മണിക്ക് സെൻസെക്സ് 798 പോയിന്റ് ഇടിഞ്ഞു 58038 -ലും നിഫ്റ്റി 231 പോയിന്റ് താഴ്ചയിൽ 17328-ലുമാണ് വ്യാപാരം നടത്തുന്നത്.
ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, വിപ്രോ, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്, ടാറ്റ സ്റ്റീല്‍, പവര്‍ ഗ്രിഡ് തുടങ്ങിയ കമ്പനികളുടെ ഓഹരികളെല്ലാം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ്, എന്നീ ഏഷ്യന്‍ വിപണികളിലെല്ലാം താഴ്ചയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച യുഎസ് വിപണികള്‍ അവസാനിച്ചതും നഷ്ടത്തിലാണ്.
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറയുന്നു: കടുത്ത നിലപാടുകള്‍ ഫെഡറല്‍ മേധാവി സ്വീകരിക്കുമെന്ന് വിപണികള്‍ പ്രതീക്ഷിച്ചെങ്കിലും അദ്ദേഹം കൂടുതല്‍ കനത്ത നിലപാടില്‍ ഉറച്ചുനിന്നു. പണപ്പെരുപ്പം കുറയ്ക്കുന്നതിനായി പലിശ നിരക്കുകള്‍ ഉയരുമെന്നും ഇത് കുറച്ചുകാലത്തേക്ക് തുടരുമെന്നുമുള്ള പവലിന്റെ സന്ദേശം ബിസിനസുകള്‍ക്കും സാധാരണക്കാര്‍ക്കും കൂടുതല്‍ ആഘാതമുണ്ടാക്കുന്നതാണ്. വിപണികള്‍ ഇത് പ്രതീക്ഷിച്ചിരുന്നില്ല.
"ഡോളര്‍ സൂചിക 109 ന് മുകളിലേക്ക് കുത്തനെ ഉയര്‍ന്നതും 10 വര്‍ഷത്തെ ബോണ്ട് വരുമാനം 3.1 ശതമാനമായി ഉയര്‍ന്നതും ഇന്ത്യ പോലുള്ള ഉയര്‍ന്നുവരുന്ന വിപണികള്‍ക്ക് പ്രതികൂലമായ ഘടകമാണ്. ഈ സാഹചര്യത്തില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യൻ ഓഹരികളിൽ കാര്യമായ നിക്ഷേപം നടത്താൻ സാധ്യതയില്ല. അതിനാല്‍ വിപണിയുടെ 'ബൈ ഓണ്‍ ഡിപ്‌സ്' (താഴ്ചയില്‍ വാങ്ങുന്ന പ്രക്രിയ) നിലനില്‍ക്കാന്‍ സാധ്യതയില്ല. നിക്ഷേപകര്‍ ഇപ്പോള്‍ ഓഹരികള്‍ വാങ്ങാന്‍ തിരക്കു കൂട്ടാതിരിക്കുന്നതാണ് ഉചിതം,' അദ്ദേഹം തുടർന്നു.
വെള്ളിയാഴ്ച വ്യാപാരം അവസാനിച്ചപ്പോള്‍ സെന്‍സെക്‌സ് 59.15 പോയിന്റ് (0.10 ശതമാനം) ഉയര്‍ന്ന് 58,833.87 ല്‍ എത്തി. നിഫ്റ്റി 36.45 പോയിന്റ് (0.21 ശതമാനം) ഉയര്‍ന്ന് 17,558.90 ല്‍ അവസാനിച്ചു.
ബ്രെന്റ് ക്രൂഡ് ബാരലിന് 0.86 ശതമാനം ഉയര്‍ന്ന് 101.9 ഡോളറായി.
വിദേശ നിക്ഷേപകര്‍ 51.12 കോടി രൂപയുടെ ഓഹരികള്‍ വെള്ളിയാഴ്ച വിറ്റഴിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
