29 Aug 2022 10:36 AM IST
Summary
മുംബൈ: വിപണി ഇന്ന് കനത്ത നഷ്ടത്തോടെ അവസാനിച്ചു. സെൻസെക്സ് 861.25 പോയിന്റ് അഥവാ 1.46 ശതമാനം ഇടിഞ്ഞു 57,972.62 ൽ വ്യപാരം അവസാനിപ്പിച്ചപ്പോൾ, നിഫ്റ്റി 246 പോയിന്റ് അഥവാ 1.40 ശതമാനം നഷ്ടത്തിൽ 17,312.90 ലും ക്ലോസ് ചെയ്തു. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ സൂചികകള്‍ 2 ശതമാനം വീതമാണ് ഇടിവ് രേഖപ്പെടുത്തിയത്. 30 ഓഹരികളിലും ഇടിവ് രേഖപ്പെടുത്തിയ സെന്‍സെക്‌സ് 1220.76 പോയിന്റ് താഴ്ന്ന് 57,613.11 ലെത്തിയിരുന്നു. നിഫ്റ്റി 355 പോയിന്റ് താഴ്ന്ന് 17,203.90 ന്നെ നിലയിലും. എങ്കിലും, […]
മുംബൈ: വിപണി ഇന്ന് കനത്ത നഷ്ടത്തോടെ അവസാനിച്ചു. സെൻസെക്സ് 861.25 പോയിന്റ് അഥവാ 1.46 ശതമാനം ഇടിഞ്ഞു 57,972.62 ൽ വ്യപാരം അവസാനിപ്പിച്ചപ്പോൾ, നിഫ്റ്റി 246 പോയിന്റ് അഥവാ 1.40 ശതമാനം നഷ്ടത്തിൽ 17,312.90 ലും ക്ലോസ് ചെയ്തു.
രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ സൂചികകള്‍ 2 ശതമാനം വീതമാണ് ഇടിവ് രേഖപ്പെടുത്തിയത്. 30 ഓഹരികളിലും ഇടിവ് രേഖപ്പെടുത്തിയ സെന്‍സെക്‌സ് 1220.76 പോയിന്റ് താഴ്ന്ന് 57,613.11 ലെത്തിയിരുന്നു. നിഫ്റ്റി 355 പോയിന്റ് താഴ്ന്ന് 17,203.90 ന്നെ നിലയിലും.
എങ്കിലും, ബ്രിട്ടാനിയ, മാരുതി, നെസ്‌ലെ, കോൾ ഇന്ത്യ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ കമ്പനികളുടെ ഓഹരികളെല്ലാം ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
ടെക് മഹിന്ദ്ര, ഇൻഫോസിസ്, ടിസിഎസ് തുടങ്ങി 38 കമ്പനികൾ എൻഎസ് സി-യിൽ നഷ്ടത്തിൽ കലാശിച്ചു.
യു എസ് പണപ്പെരുപ്പം പിടിച്ചുനിർത്താൻ ഫെഡിന് കൂടുതൽ കടുത്ത നടപടികളിലേക്ക് പോകേണ്ടിവരും എന്നാണ് വെള്ളിയാഴ്ച ജാക്സൺ ഹോൾ പ്രസംഗത്തിൽ ഫെഡ് ചെയര്മാന് ജറോം പവൽ പ്രസ്താവിച്ചത്.
"ജൂലൈ മാസത്തിൽ പണപ്പെരുപ്പത്തിനെതിരായി അല്പം നേരിയ നടപടികളായതിനാൽ നിക്ഷേപകർ തുടർന്നും അതെ നയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ജെറോം പവൽ നടത്തിയ പ്രഭാഷണത്തിൽ, കടുത്ത നിരക്ക് വർധനയുടെ സൂചനകളാണ് നൽകിയത്. ഇത് ആഗോള സമ്പദ് വ്യവസ്ഥ കൂടുതൽ മന്ദഗതിയിലാവുമെന്ന ആശങ്ക വർധിപ്പിച്ചു. ഇതിനെ തുടർന്ന് യുഎസ് വിപണിയിൽ വൻ തോതിലുള്ള വിറ്റഴിക്കൽ ഉണ്ടായി. ഒപ്പം ആഗോള തലത്തിൽ വിപണികളിൽ സ്പിൽ ഓവർ എഫക്ട് ഉണ്ടാവുന്നതിനു കാരണമായി. ഇന്ത്യ പോലുള്ള വിപണികളിൽ ഉണ്ടായ വിറ്റഴിക്കൽ രൂക്ഷമായത്, വിദേശ നിക്ഷേപകരുടെ പിൻവലിയൽ വർധിക്കുമെന്ന ഭയത്താലാണ്. സമീപ കാലത്തു വിദേശ നിക്ഷേപം, വിപണിയുടെ ഉയർച്ചക്ക് നിർണായകമായിരുന്നു," ജിയോ ജിത് ഫിനാൻഷ്യൽ സർവീസിന്റെ റിസേർച് ഹെഡ് വിനോദ് നായർ പറഞ്ഞു.
സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ്, എന്നീ ഏഷ്യന്‍ വിപണികളെല്ലാം താഴ്ചയിലാണ് അവസാനിച്ചത്.
വെള്ളിയാഴ്ച യുഎസ് വിപണികള്‍ ഭീമമായ നഷ്ടത്തിൽ അവസാനിച്ചിരുന്നു.
ഇന്ന് ഉച്ചക്ക് യൂറോപ്യൻ വിപണികൾ എല്ലാം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
ബ്രെന്റ് ക്രൂഡ് ബാരലിന് 0.86 ശതമാനം ഉയര്‍ന്ന് 101.9 ഡോളറായി.
വിദേശ നിക്ഷേപകര്‍ 51.12 കോടി രൂപയുടെ ഓഹരികള്‍ വെള്ളിയാഴ്ച വിറ്റഴിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
