2 Sept 2022 7:03 AM IST
Summary
മുംബൈ: ആഗോള വിപണികളില്‍ തുടരുന്ന സമ്മിശ്ര പ്രതികരണങ്ങളെ തുടര്‍ന്ന് ഇന്നലെ നഷ്ടത്തിലവസാനിച്ച ആഭ്യന്തര വിപണി ഇന്ന് തിരിച്ചുവരാൻ ഒരു ശ്രമം നടത്തുന്നുണ്ട്. തുടക്കത്തിൽ ബിഎസ്ഇ സെന്‍സെക്സ് 342.07 പോയിന്റ് ഉയര്‍ന്ന് 59,108.66 ല്‍ എത്തിയിരുന്നു. അതുപോലെ, എന്‍എസ്ഇ നിഫ്റ്റിയും 101.05 പോയിന്റ് ഉയര്‍ന്ന് 17,643.85 ലെത്തി. എന്നാൽ ഇപ്പോൾ, 12.30 നു സെന്‍സെക്സ് 88 പോയിന്റ് മാത്രം ഉയര്‍ന്ന് 58,859 ലും നിഫ്റ്റി 27.80 പോയിന്റ് ഉയർന്നു 17573 ലുമാണ് വ്യാപാരം നടക്കുന്നത്. ബാങ്ക് നിഫ്റ്റിയും 100 […]
മുംബൈ: ആഗോള വിപണികളില്‍ തുടരുന്ന സമ്മിശ്ര പ്രതികരണങ്ങളെ തുടര്‍ന്ന് ഇന്നലെ നഷ്ടത്തിലവസാനിച്ച ആഭ്യന്തര വിപണി ഇന്ന് തിരിച്ചുവരാൻ ഒരു ശ്രമം നടത്തുന്നുണ്ട്.
തുടക്കത്തിൽ ബിഎസ്ഇ സെന്‍സെക്സ് 342.07 പോയിന്റ് ഉയര്‍ന്ന് 59,108.66 ല്‍ എത്തിയിരുന്നു. അതുപോലെ, എന്‍എസ്ഇ നിഫ്റ്റിയും 101.05 പോയിന്റ് ഉയര്‍ന്ന് 17,643.85 ലെത്തി.
എന്നാൽ ഇപ്പോൾ, 12.30 നു സെന്‍സെക്സ് 88 പോയിന്റ് മാത്രം ഉയര്‍ന്ന് 58,859 ലും നിഫ്റ്റി 27.80 പോയിന്റ് ഉയർന്നു 17573 ലുമാണ് വ്യാപാരം നടക്കുന്നത്.
ബാങ്ക് നിഫ്റ്റിയും 100 പോയിന്റോളം നേട്ടത്തിലാണ്.
അദാനി പോർട്സ്, അപ്പോളോ ഹോസ്പിറ്റൽ, എന്‍ടിപിസി, ഐടിസി, ബജാജ് ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, ടൈറ്റന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ ആദ്യ ഘട്ടവ്യാപാരത്തില്‍ നേട്ടത്തോടെയാണ് മുന്നേറുന്നത്.
എന്നാല്‍ ടാറ്റ സ്റ്റീല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി, അള്‍ട്രാടെക് സിമന്റ്, ബജാജ് ഫിന്‍സെര്‍വ്, ശ്രീ സിമന്റ്, തുടങ്ങിയവ വിപണിയില്‍ നഷ്ടം നേരിട്ടുകൊണ്ടിരിക്കുകയാണ്.
സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി 24.50 പോയിന്റ് കുറഞ്ഞു 17,544 ലാണ് വ്യാപാരം നടക്കുന്നത്. കൂടാതെ, ഏഷ്യയിലെ മറ്റ് ഓഹരി വിപണികളായ ഹാങ്ങ് സെങ്, തായ്വാൻ, നിക്കെ, കോസ്‌പി, ഷാങ്ഹായ് എന്നിവയെല്ലാം താഴ്ന്ന വ്യാപാരത്തിലാണ്.
നസ്‌ഡേക് ഇന്നലെ 31.07 പോയിന്റ് ഇടിഞ്ഞു.
യൂറോപ്യൻ വിപണികളെല്ലാം ഇന്നലെ നഷ്ടത്തിലാണ് അവസാനിച്ചത്.
ബ്രെന്റ് ക്രൂഡ് ബാരലിന് 1.87 ശതമാനം ഉയര്‍ന്ന് 94.09 ഡോളറിലെത്തി.
വ്യാഴാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) 2,290.31 കോടി രൂപയുടെ ഓഹരികള്‍ അധികമായി വിറ്റഴിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
