image

12 Sept 2022 5:45 AM IST

Stock Market Updates

ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്സ് 60,000 നു മുകളിൽ; നിഫ്റ്റി 18,000 നു സമീപം

MyFin Desk

ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്സ് 60,000 നു മുകളിൽ; നിഫ്റ്റി 18,000  നു സമീപം
X

Summary

മുംബൈ: ഏഷ്യന്‍ വിപണികളിലെ പിന്തുണാ പ്രവണതയ്ക്കും ശക്തമായ വിദേശ നിക്ഷേപത്തിന്റെയും പിൻബലത്തിൽ ഇന്ന് (തിങ്കളാഴ്ച്ച) ആദ്യഘട്ട വ്യാപാരത്തില്‍ ഓഹരി വിപണിയ്ക്ക് പ്രതീക്ഷയോടെ തുടക്കം. റീട്ടെയ്ല്‍ പണപ്പെരുപ്പ കണക്കുകളും വ്യാവസായിക ഉത്പാദന ഡാറ്റയും വിപണി അവസാനിച്ചതിന് ശേഷം മാത്രമേ പ്രഖ്യാപിക്കുകയുള്ളെങ്കിലും വിപണി മുന്നേറ്റത്തിലാണ്. രാവിലെ 11 മണിക്ക് ബിഎസ്ഇ സെന്‍സെക്‌സ് 403.07 പോയിന്റ് ഉയര്‍ന്ന് 60,193.21 ലെത്തി. സമാനമായ രീതിയില്‍, എന്‍എസ്ഇ നിഫ്റ്റി 115.45 പോയിന്റ് ഉയര്‍ന്ന് 17,948.50 ലെത്തി. ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ബജാജ് ഫിന്‍സെര്‍വ്, മഹീന്ദ്ര […]


മുംബൈ: ഏഷ്യന്‍ വിപണികളിലെ പിന്തുണാ പ്രവണതയ്ക്കും ശക്തമായ വിദേശ നിക്ഷേപത്തിന്റെയും പിൻബലത്തിൽ ഇന്ന് (തിങ്കളാഴ്ച്ച) ആദ്യഘട്ട വ്യാപാരത്തില്‍ ഓഹരി വിപണിയ്ക്ക് പ്രതീക്ഷയോടെ തുടക്കം.

റീട്ടെയ്ല്‍ പണപ്പെരുപ്പ കണക്കുകളും വ്യാവസായിക ഉത്പാദന ഡാറ്റയും വിപണി അവസാനിച്ചതിന് ശേഷം മാത്രമേ പ്രഖ്യാപിക്കുകയുള്ളെങ്കിലും വിപണി മുന്നേറ്റത്തിലാണ്.

രാവിലെ 11 മണിക്ക് ബിഎസ്ഇ സെന്‍സെക്‌സ് 403.07 പോയിന്റ് ഉയര്‍ന്ന് 60,193.21 ലെത്തി. സമാനമായ രീതിയില്‍, എന്‍എസ്ഇ നിഫ്റ്റി 115.45 പോയിന്റ് ഉയര്‍ന്ന് 17,948.50 ലെത്തി.

ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ബജാജ് ഫിന്‍സെര്‍വ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക് എന്നിവയാണ് മുന്നേറ്റത്തിലുള്ളത്.

അതേസമയം എച്ച്ഡിഎഫ്സി, ഡോ.റെഡ്ഡീസ്, എല്‍ ആന്‍ഡ് ടി, ഏഷ്യന്‍ പെയിന്റ്സ്, കൊട്ടക് ബാങ്ക്, കോൾ ഇന്ത്യ, ശ്രീ സിമന്റ് എന്നിവ നഷ്ടത്തിലാണ്.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാര്‍ പറയുന്നു: ' ഇന്ത്യയുടെ ശക്തമായ വളര്‍ച്ചാ വീണ്ടെടുപ്പാണ് വിപണിയിലെ മികവിനും അത് നിലനില്‍ത്തുന്നതിനുമുള്ള പ്രധാന ബുള്ളിഷ് ഘടകം. ബാങ്ക് വായ്പാ വളര്‍ച്ച ഇപ്പോള്‍ 15.5 ശതമാനത്തിലാണെന്ന ആര്‍ബിഐയുടെ റിപ്പോര്‍ട്ട് ഈ വസ്തുതയെ സ്ഥിരീകരിക്കുന്നു. ബാങ്കിംഗ് വിഭാഗത്തിലെ ഈ ശക്തമായ അടിയൊഴുക്കിന്റെ പ്രതിഫലനമാണ് നിഫ്റ്റിയെ 11 ശതമാനം മറികടന്ന ബാങ്ക് നിഫ്റ്റിയുടേത്. ഓഹരികളുടെ വില ഉയര്‍ന്ന് നില്‍ക്കുകയാണെങ്കിലും ഈ മുന്നേറ്റം തുടരാനാണ് സാധ്യത. സാമ്പത്തിക മേഖല ശക്തമായി തുടരാമെങ്കിലും ചില മേഖലകളിൽ മാറ്റം പ്രതീക്ഷിക്കാം. ഇപ്പോൾ തകര്‍ന്ന നിലയിലുള്ള ഐടി മേഖല പുള്‍ ബാക്ക് റാലിയില്‍ പങ്കെടുക്കാനിടയുണ്ട്.'

ഏഷ്യന്‍ വിപണികളില്‍ ജപ്പാന്‍ വിപണി പോസിറ്റീവ് സോണിലാണ് വ്യാപാരം നടത്തുന്നത്, അതേസമയം ചൈനയിലെയും ദക്ഷിണ കൊറിയയിലെയും ഓഹരികള്‍ക്ക് അവധിയാണ്.

വെള്ളിയാഴ്ച മികച്ച നേട്ടത്തോടെയാണ് അമേരിക്കന്‍ വിപണി അവസാനിച്ചത്.

ബ്രെന്റ് ക്രൂഡ് ബാരലിന് 1.38 ശതമാനം ഇടിഞ്ഞ് 91.53 ഡോളറിലെത്തി.

വെള്ളിയാഴ്ച വിപണിയില്‍ വിദേശ നിക്ഷേപ സ്ഥാപനകര്‍ (എഫ്ഐഐ) 2,132.42 കോടി രൂപയുടെ അറ്റ വാങ്ങലുകാരാണ്.