13 Sept 2022 5:02 AM IST
Summary
മുംബൈ: തുടര്‍ച്ചയായ വിദേശ നിക്ഷേപത്തിനും, ആഗോള പ്രവണതകള്‍ക്കും ഇടയില്‍ ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടവുമായി വിപണി. സെന്‍സെക്‌സ് 359 പോയിന്റിലധികം കുതിച്ചുയരുകയും നിഫ്റ്റി 18,000 ലെവല്‍ കടക്കുകയും ചെയതു. സെന്‍സെക്‌സ് 359.49 പോയിന്റ് ഉയര്‍ന്ന് 60,474.62 പോയിന്റിലെത്തി. നിഫ്റ്റി 50 സൂചികയിലെ 28 ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. എന്‍എസ്ഇ നിഫ്റ്റി ആദ്യ ഘട്ട വ്യാപാരത്തില്‍ 18,000 ലെവല്‍ കടന്നു. സൂചിക 111.35 പോയിന്റ് ഉയര്‍ന്ന് 18,047.70 പോയിന്റിലെത്തി. ദക്ഷിണ കൊറിയയും ഹോങ്കോങ്ങും ഉള്‍പ്പെടെയുള്ള ഏഷ്യന്‍ വിപണികള്‍ നേട്ടത്തിലാണ് […]
മുംബൈ: തുടര്‍ച്ചയായ വിദേശ നിക്ഷേപത്തിനും, ആഗോള പ്രവണതകള്‍ക്കും ഇടയില്‍ ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടവുമായി വിപണി. സെന്‍സെക്‌സ് 359 പോയിന്റിലധികം കുതിച്ചുയരുകയും നിഫ്റ്റി 18,000 ലെവല്‍ കടക്കുകയും ചെയതു.
സെന്‍സെക്‌സ് 359.49 പോയിന്റ് ഉയര്‍ന്ന് 60,474.62 പോയിന്റിലെത്തി. നിഫ്റ്റി 50 സൂചികയിലെ 28 ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. എന്‍എസ്ഇ നിഫ്റ്റി ആദ്യ ഘട്ട വ്യാപാരത്തില്‍ 18,000 ലെവല്‍ കടന്നു. സൂചിക 111.35 പോയിന്റ് ഉയര്‍ന്ന് 18,047.70 പോയിന്റിലെത്തി.
ദക്ഷിണ കൊറിയയും ഹോങ്കോങ്ങും ഉള്‍പ്പെടെയുള്ള ഏഷ്യന്‍ വിപണികള്‍ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
തിങ്കളാഴ്ച യുഎസ്, യൂറോപ്യന്‍ വിപണികള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
തിങ്കളാഴ്ച സെന്‍സെക്സ് 60,000 ലെവലിന് മുകളില്‍ വ്യാപാരം അവസാനിപ്പിച്ചു. ഇന്നലെ 321.99 പോയിന്റ് ഉയര്‍ന്ന് മൂന്നാഴ്ചത്തെ ഉയര്‍ന്ന 60,115.13 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയും 103 പോയിന്റ് ഉയര്‍ന്ന് 17,936.35 ലാണ് വ്യാപാരം അവസാനിച്ചത്.
ബിഎസ്ഇയില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം തിങ്കളാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐകള്‍) ഇന്ത്യന്‍ വിപണിയിലേയ്ക്ക് 2,049.65 കോടി രൂപയാണ് എത്തിച്ചത്.
"എഫ്ഐഐകളുടെ പെട്ടെന്നുള്ള തിരിച്ചു വരവാണ് ഇപ്പോഴുള്ള മാര്‍ക്കറ്റ് മുന്നേറ്റത്തെ പ്രധാനമായും നയിക്കുന്നത്. ശക്തമായ സമ്പദ്വ്യവസ്ഥയില്‍ നിന്നുള്ള റീട്ടെയ്ല്‍ നിക്ഷേപക പിന്തുണയും വിപണിക്കുള്ള അടിസ്ഥാന പിന്തുണയും മുന്നേറ്റത്തെ സഹായിക്കുന്നു. ഇപ്പോള്‍, ഇത് മുന്നോട്ട് സ്ഥിരതയുള്ള ഒരു ക്ലാസിക് മൊമെന്റം ഡ്രൈവണ്‍ വിപണിയായി മാറിയിരിക്കുന്നു. ഇത് സൂചികകളെ ഉടന്‍ തന്നെ പുതിയ റെക്കോര്‍ഡ് ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ സാധ്യതയുണ്ട്," ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ 0.21 ശതമാനം ഇടിഞ്ഞ് ബാരലിന് 93.80 ഡോളറിലെത്തി.
തിങ്കളാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ആഭ്യന്തര മാക്രോ ഇക്കണോമിക് വിഭാഗത്തില്‍ ഉയര്‍ന്ന ഭക്ഷണ, ഇന്ധന വില കാരണം ഓഗസ്റ്റില്‍ റീട്ടെയില്‍ പണപ്പെരുപ്പം 7 ശതമാനമായി ഉയര്‍ന്നു.
എന്നാല്‍ ഫാക്ടറി ഉത്പാദനം ജൂലൈയില്‍ നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 2.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
