image

14 Sept 2022 6:36 AM IST

Stock Market Updates

ആദ്യഘട്ട വ്യാപാരം നഷ്ടത്തിൽ; സെന്‍സെക്സ് 530 പോയിന്റ് ഇടിഞ്ഞു

MyFin Bureau

ആദ്യഘട്ട വ്യാപാരം നഷ്ടത്തിൽ; സെന്‍സെക്സ് 530 പോയിന്റ് ഇടിഞ്ഞു
X

Summary

മുംബൈ: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി യുഎസ് ഫെഡ് നിരക്ക് വര്‍ധിപ്പിക്കുമെന്ന ആശങ്കയും ആഗോള സൂചികകളും നിക്ഷേപകരെ ആശങ്കയിലാക്കിയതോടെ ആദ്യഘട്ട വ്യാപാരത്തിന് ഇടിവോടെ തുടക്കം. സെന്‍സെക്‌സ് 530.36 പോയിന്റ് അല്ലെങ്കില്‍ 0.88 ശതമാനം ഇടിഞ്ഞ് 60,040.72 പോയിന്റിലെത്തി, നിഫ്റ്റി 150.75 പോയിന്റ് അല്ലെങ്കില്‍ 0.83 ശതമാനം ഇടിഞ്ഞ് 17,919.30 പോയിന്റിലെത്തി. തുടര്‍ച്ചയായ നാല് സെക്ഷനുകളിലെ നേട്ടങ്ങള്‍ക്ക് ശേഷം .സെന്‍സെക്‌സ് 530.36 പോയിന്റ് അല്ലെങ്കില്‍ 0.88 ശതമാനം ഇടിഞ്ഞ് 60,040.72 പോയിന്റിലെത്തി, നിഫ്റ്റി 150.75 പോയിന്റ് അല്ലെങ്കില്‍ 0.83 ശതമാനം ഇടിഞ്ഞ് […]


മുംബൈ: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി യുഎസ് ഫെഡ് നിരക്ക് വര്‍ധിപ്പിക്കുമെന്ന ആശങ്കയും ആഗോള സൂചികകളും നിക്ഷേപകരെ ആശങ്കയിലാക്കിയതോടെ ആദ്യഘട്ട വ്യാപാരത്തിന് ഇടിവോടെ തുടക്കം.

സെന്‍സെക്‌സ് 530.36 പോയിന്റ് അല്ലെങ്കില്‍ 0.88 ശതമാനം ഇടിഞ്ഞ് 60,040.72 പോയിന്റിലെത്തി, നിഫ്റ്റി 150.75 പോയിന്റ് അല്ലെങ്കില്‍ 0.83 ശതമാനം ഇടിഞ്ഞ് 17,919.30 പോയിന്റിലെത്തി.

തുടര്‍ച്ചയായ നാല് സെക്ഷനുകളിലെ നേട്ടങ്ങള്‍ക്ക് ശേഷം .സെന്‍സെക്‌സ് 530.36 പോയിന്റ് അല്ലെങ്കില്‍ 0.88 ശതമാനം ഇടിഞ്ഞ് 60,040.72 പോയിന്റിലെത്തി, നിഫ്റ്റി 150.75 പോയിന്റ് അല്ലെങ്കില്‍ 0.83 ശതമാനം ഇടിഞ്ഞ് 17,919.30 പോയിന്റിലെത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെ 21 ഓളം ഓഹരികള്‍വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ ഇടിവ് രേഖപ്പെടുത്തി.

ഓഗസ്റ്റില്‍ പ്രതീക്ഷിച്ചതിലും ഉയര്‍ന്ന പണപ്പെരുപ്പത്തെ നേരിടാന്‍ ഫെഡ് നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന വിലയിരുത്തല്‍ ഏഷ്യന്‍ വിപണികളെ പ്രതികൂലമായി ബാധിച്ചു.

ചൊവ്വാഴ്ച യുഎസ്, യൂറോപ്യന്‍ വിപണികളും നഷ്ടത്തിലാണ് അവസാനിച്ചത്.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ: വി കെ വിജയകുമാര്‍ പറയുന്നു: "ചൊവ്വാഴ്ച എസ് ആന്റ് പി 500, നാസ്ഡാക്ക് എന്നിവയില്‍ സംഭവിച്ച 4.32 ശതമാനവും 5.12 ശതമാനവും വീതം ഇടിവ് പണപ്പെരുപ്പത്തെയും വളര്‍ച്ചയെയും കുറിച്ച് അനിശ്ചിതത്വമുണ്ടെന്നും വിപണിയില്‍ കൂടുതല്‍ അസ്ഥിരത പ്രകടമാണെന്നും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. ഗ്യാസിന്റെ വില കുറയുമ്പോഴും യുഎസില്‍ പ്രതീക്ഷിച്ചതിലും മോശമായ സിപിഐ പണപ്പെരുപ്പ കണക്കുകള്‍ അത്ഭുതപ്പെടുത്തുന്നതായിരുന്നു.
പണപ്പെരുപ്പം വേരൂന്നിയെന്നും കടുത്ത നിരക്ക് വര്‍ധന തുടരാനുള്ള തീരുമാനങ്ങളിലേയ്ക്ക് നീങ്ങുമെന്നും ഇത് അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ കഠിനമാക്കുമെന്ന് വിപണി ഇപ്പോള്‍ ഭയക്കുന്നു."

ചൊവ്വാഴ്ച സെന്‍സെക്സ് 455.95 പോയിന്റ് അല്ലെങ്കില്‍ 0.76 ശതമാനം ഉയര്‍ന്ന് അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയായ 60,571.08 ല്‍ ക്ലോസ് ചെയ്തു. അതേസമയം നിഫ്റ്റി 133.70 പോയിന്റ് അല്ലെങ്കില്‍ 0.75 ശതമാനം ഉയര്‍ന്ന് 18,070.05 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. മുമ്പ്, ഈ വര്‍ഷം ഏപ്രില്‍ നാലിന് നിഫ്റ്റി 18,000 ന് മുകളില്‍ ക്ലോസ് ചെയ്തിരുന്നു.

കഴിഞ്ഞ നാല് സെഷനുകളില്‍ സെന്‍സെക്സ് 1,540 പോയിന്റ് അഥവാ 2.59 ശതമാനം ഉയര്‍ന്നപ്പോള്‍ നിഫ്റ്റി 445 പോയിന്റ് അഥവാ 2.9 ശതമാനം ഉയര്‍ന്നു. ഓഗസ്റ്റിലെ അമേരിക്കന്‍ പണപ്പെരുപ്പം 8.1 ശതമാനത്തില്‍ നിന്ന് വാര്‍ഷികാടിസ്ഥാനത്തില്‍ 8.3 ശതമാനമായി ഉയര്‍ന്നു. ഇത് പ്രതിമാസം 0.1 ശതമാനം വര്‍ധിച്ചു. അതേസമയം 0.1 ശതമാനം കുറയുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നതായി പ്രഭുദാസ് ലില്ലാധറിലെ ഇക്കണോമിസ്റ്റും ക്വാണ്ട് അനലിസ്റ്റുമായ റിതിക ഛബ്ര പറഞ്ഞു.

"പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും നീണ്ടുനിൽക്കുന്നതിനാൽ, അടുത്ത ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി മീറ്റിംഗില്‍ 75 ബേസിസ് പോയിന്റിന്റെ മറ്റൊരു ജംബോ നിരക്ക് വര്‍ധനയ്ക്ക് ഫെഡ് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്," ഛബ്ര പറഞ്ഞു.

ബിഎസ്ഇയില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനകര്‍ ചൊവ്വാഴ്ച ആഭ്യന്തര ഓഹരികളിലേക്ക് 1,956.98 കോടി രൂപ അധികമായി നിക്ഷേപിച്ചു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ ബാരലിന് 93.32 യുഎസ് ഡോളറിലെത്തി.