image

16 Sep 2022 11:34 PM GMT

Forex

വിദേശനാണ്യ കരുതല്‍ ശേഖരം 2.23 ബില്യണ്‍ ഡോളര്‍ കുറഞ്ഞു

MyFin Desk

വിദേശനാണ്യ കരുതല്‍ ശേഖരം 2.23 ബില്യണ്‍ ഡോളര്‍ കുറഞ്ഞു
X

Summary

മുംബൈ: സെപ്തംബര്‍ 9 ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരം 2.234 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 550.871 ബില്യണ്‍ ഡോളറിലെത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചു. ഇതിന് മുമ്പുള്ള ആഴ്ചയില്‍ കരുതല്‍ ധനം 7.941 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 553.105 ബില്യണ്‍ ഡോളറായിരുന്നു. റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പ്രതിവാര സ്റ്റാറ്റിസ്റ്റിക്കല്‍ സപ്ലിമെന്റ് പ്രകാരം മൊത്തത്തിലുള്ള കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തികളില്‍ (എഫ്സിഎ) ഇടിവുണ്ടായതാണ് കരുതല്‍ ശേഖരത്തിലെ ഇടിവിന് […]


മുംബൈ: സെപ്തംബര്‍ 9 ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരം 2.234 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 550.871 ബില്യണ്‍ ഡോളറിലെത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചു. ഇതിന് മുമ്പുള്ള ആഴ്ചയില്‍ കരുതല്‍ ധനം 7.941 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 553.105 ബില്യണ്‍ ഡോളറായിരുന്നു.
റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പ്രതിവാര സ്റ്റാറ്റിസ്റ്റിക്കല്‍ സപ്ലിമെന്റ് പ്രകാരം മൊത്തത്തിലുള്ള കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തികളില്‍ (എഫ്സിഎ) ഇടിവുണ്ടായതാണ് കരുതല്‍ ശേഖരത്തിലെ ഇടിവിന് കാരണം. യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ യുഎസ് ഇതര കറന്‍സികളുടെ മൂല്യത്തകര്‍ച്ചയുടെ കാരണമാണ്.
അവലോകന ആഴ്ചയില്‍ വിദേശ കറന്‍സി ആസ്തികള്‍ 2.519 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 489.598 ബില്യണ്‍ ഡോളറായി. സ്വര്‍ണശേഖരത്തിന്റെ മൂല്യം 340 മില്യണ്‍ ഡോളര്‍ വര്‍ധിച്ച് 38.644 ബില്യണ്‍ ഡോളറായി. സ്‌പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്‌സ് (എസ്ഡിആര്‍) 63 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 17.719 ബില്യണ്‍ ഡോളറായി. ഐഎംഎഫുമായുള്ള രാജ്യത്തിന്റെ കരുതല്‍ നില 8 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 4.91 ബില്യണ്‍ ഡോളറായി.