image

18 Sep 2022 4:39 AM GMT

Banking

ഇപിഎസ് പെന്‍ഷന്‍കാര്‍ക്ക് വീട്ടിലിരുന്നും ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാം

MyFin Desk

ഇപിഎസ് പെന്‍ഷന്‍കാര്‍ക്ക് വീട്ടിലിരുന്നും ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാം
X

Summary

  എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിലെ (ഇപിഎസ്), പെന്‍ഷന്‍കാര്‍ വര്‍ഷത്തിലൊരിക്കല്‍ ജീവന് പ്രമാണ്‍ (ജെപിപി) അല്ലെങ്കില്‍ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് (ഡിഎല്‍സി) നല്‍കേണ്ടതുണ്ട്. ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍ തുടങ്ങിയ ഏജന്‍സികള്‍ വഴിയാണ് പെന്‍ഷന്‍ ലഭിക്കുന്നത് എന്നുള്ളതിനാല്‍ അവിയെടാണ് ഇത് നല്‍കേണ്ടത്. നേരത്തെ, ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പെന്‍ഷന്‍കാര്‍ക്ക് വിതരണ ഏജന്‍സികള്‍ക്ക് മുമ്പാകെ നേരിട്ട് ഹാജരാകേണ്ടി വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം സ്വയം ചെയ്യാവുന്നതാണ്. ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് പെന്‍ഷന്‍കാര്‍ക്ക് ഒന്നുകില്‍ ഉമംഗ്, ഫേസ് ആര്‍ഡി ആപ്പുകള്‍ ഉപയോഗിച്ച് ഡിജിറ്റല്‍ […]


എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിലെ (ഇപിഎസ്), പെന്‍ഷന്‍കാര്‍
വര്‍ഷത്തിലൊരിക്കല്‍ ജീവന് പ്രമാണ്‍ (ജെപിപി) അല്ലെങ്കില്‍ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് (ഡിഎല്‍സി) നല്‍കേണ്ടതുണ്ട്. ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍ തുടങ്ങിയ ഏജന്‍സികള്‍ വഴിയാണ് പെന്‍ഷന്‍ ലഭിക്കുന്നത് എന്നുള്ളതിനാല്‍ അവിയെടാണ് ഇത് നല്‍കേണ്ടത്.

നേരത്തെ, ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പെന്‍ഷന്‍കാര്‍ക്ക് വിതരണ ഏജന്‍സികള്‍ക്ക് മുമ്പാകെ നേരിട്ട് ഹാജരാകേണ്ടി വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം സ്വയം ചെയ്യാവുന്നതാണ്.

ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്

പെന്‍ഷന്‍കാര്‍ക്ക് ഒന്നുകില്‍ ഉമംഗ്, ഫേസ് ആര്‍ഡി ആപ്പുകള്‍ ഉപയോഗിച്ച് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് സ്വയം സൃഷ്ടിക്കാം. അല്ലെങ്കില്‍ ജില്ലാ ഓഫീസുകള്‍, പെന്‍ഷന്‍ വിതരണം ചെയ്യുന്ന ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നിവയില്‍ ചെന്ന് നേരിട്ടോ ചെയ്യാവുന്നതാണ്.

ഓണ്‍ലൈന്‍

പെന്‍ഷന്‍കാര്‍ക്ക് ജീവന്‍ പ്രമാണ്‍ പോര്‍ട്ടലില്‍ നിന്ന് ജെപി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. https://jeevanpramaan.gov.in/app/download വഴി ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള സ്മാര്‍ട്ട് ഫോണ്‍, ടാബ്ലെറ്റ് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍/ലാപ്‌ടോപ്പ് എന്നിവയില്‍ ഡിഎല്‍സി ജനറേഷനായി ക്ലയന്റ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.

നേരിട്ട് ചെല്ലാം

പെന്‍ഷന്‍കാര്‍ക്ക് സിറ്റിസണ്‍ സര്‍വീസ് സെന്റര്‍ (സിഎസ്സി), സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍ എന്നിങ്ങനെ ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാകുന്ന ഏത് കേന്ദ്രവും സന്ദര്‍ശിച്ച് അവരുടെ സേവനങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതിന് ചെറിയ തോതില്‍ ഫീസ് ഇടാക്കും.

ഫേസ് ആര്‍ഡി ആപ്പ്

മൊബൈല്‍ ആപ്പ് വഴിയുള്ള ഫെയ്‌സ് ഓതന്റിക്കേഷന്‍ ടെക്‌നോളജി ഉപയോഗിക്കാം. പ്രായാധിക്യമോ ആരോഗ്യപ്രശ്നങ്ങളോ കാരണം ബയോമെട്രിക്സ് എടുക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന പെന്‍ഷന്‍കാര്‍ക്ക് ഡിഎല്‍സി ഫയല്‍ ചെയ്യുന്നത് കാര്യക്ഷമമാണ്. വീട്ടിലിരുന്ന് ഡിഎല്‍സി സമര്‍പ്പിക്കാം. വിദേശത്ത് താമസിക്കുന്ന പെന്‍ഷന്‍കാര്‍ക്കും അവരുടെ ഡിഎല്‍സി സമര്‍പ്പിക്കാം.

ഇതിനായി ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആധാര്‍ ഫേസ്ആര്‍ഡി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക, ജീവന്‍ പ്രമാന്‍ പോര്‍ട്ടലില്‍ നിന്ന് ഫേസ് (ആന്‍ഡ്രോയിഡ്) ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക, പൂര്‍ണ്ണ ഒതന്റിക്കേഷന്‍ നല്‍കുക. ശേഷം പെന്‍ഷനറുടെ ഒതന്റിക്കേഷന്‍.ഒകെ കൊടുത്ത് - മുഖം സ്‌കാന്‍ ചെയ്യുക, ഇതിലൂടെ വിജയകരമായ ലൈഫ് സര്‍ട്ടിഫിക്കറ്റ് അപ്‌ഡേറ്റ് പൂര്‍ത്തിയാക്കാം.