19 Sept 2022 6:00 AM IST
ആരംഭത്തില്‍ കിതപ്പ്, പിന്നീട് കുതിപ്പ്; സെന്‍സെക്‌സ് 360 പോയിന്റ് ഉയർന്നു
MyFin Desk
Summary
കൊച്ചി: ആഗോള വിപണി ദുര്‍ബലമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ന് രാവിലെ ഇന്ത്യന്‍ ഓഹരി സൂചികകള്‍ വ്യാപാരം ആരംഭിച്ചതെങ്കിലും വിപണി ഉണര്‍വിലേക്ക് കടക്കുന്നുവെന്ന് സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. വ്യാപാരം ആരംഭിച്ചപ്പോള്‍ ബിഎസ്ഇ സെന്‍സെക്‌സ് 299.15 പോയിന്റ് ഇടിഞ്ഞ് 58,541.64 എന്ന നിലയിലെത്തിയിരുന്നു. എന്‍എസ്ഇ നിഫ്റ്റി 89.85 പോയിന്റ് ഇടിഞ്ഞ് 17,441 എന്ന നിലയിലെത്തുകയും ചെയ്തിരുന്നു. എന്നിരുന്നാലും, അധികം വൈകാതെ ഇരു സൂചികകളും നഷ്ടത്തില്‍ നിന്നും കരകയറി. രാവിലെ 11.30 നു സെന്‍സെക്സ് 360.23 പോയിന്റ് ഉയര്‍ന്ന് 59,201.02ലും നിഫ്റ്റി […]
കൊച്ചി: ആഗോള വിപണി ദുര്‍ബലമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ന് രാവിലെ ഇന്ത്യന്‍ ഓഹരി സൂചികകള്‍ വ്യാപാരം ആരംഭിച്ചതെങ്കിലും വിപണി ഉണര്‍വിലേക്ക് കടക്കുന്നുവെന്ന് സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.
വ്യാപാരം ആരംഭിച്ചപ്പോള്‍ ബിഎസ്ഇ സെന്‍സെക്‌സ് 299.15 പോയിന്റ് ഇടിഞ്ഞ് 58,541.64 എന്ന നിലയിലെത്തിയിരുന്നു. എന്‍എസ്ഇ നിഫ്റ്റി 89.85 പോയിന്റ് ഇടിഞ്ഞ് 17,441 എന്ന നിലയിലെത്തുകയും ചെയ്തിരുന്നു.
എന്നിരുന്നാലും, അധികം വൈകാതെ ഇരു സൂചികകളും നഷ്ടത്തില്‍ നിന്നും കരകയറി. രാവിലെ 11.30 നു സെന്‍സെക്സ് 360.23 പോയിന്റ് ഉയര്‍ന്ന് 59,201.02ലും നിഫ്റ്റി 112.70 പോയിന്റ് ഉയര്‍ന്ന് 17,641.55ലുമാണ് വ്യാപാരം നടത്തുന്നത്.
അള്‍ട്രാടെക് സിമന്റ്, ഏഷ്യന്‍ പെയിന്റ്സ്, ടൈറ്റന്‍, ഡോ.റെഡ്ഡീസ്, ടാറ്റ സ്റ്റീല്‍, എച്ച്സിഎല്‍ ടെക്നോളജീസ്, മാരുതി, ഐസിഐസിഐ ബാങ്ക് എന്നിവയാണ് ആദ്യഘട്ട വ്യാപാരത്തില്‍ ഏറ്റവും പിന്നോട്ട് പോയത്.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ്, ബജാജ് ഫിന്‍സെര്‍വ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഏഷ്യയിലെ മറ്റിടങ്ങളില്‍, സിയോള്‍, ഷാങ്ഹായ്, ടോക്കിയോ, ഹോങ്കോംഗ് എന്നിവിടങ്ങളിലെ വിപണികള്‍ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
വെള്ളിയാഴ്ച്ച യുഎസ് വിപണികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
വെള്ളിയാഴ്ച്ച സെന്‍സെക്‌സ് 1,093.22 പോയിന്റ് അല്ലെങ്കില്‍ 1.82 ശതമാനം ഇടിഞ്ഞ് 58,840.79ലും നിഫ്റ്റി 346.55 പോയിന്റ് അഥവാ 1.94 ശതമാനം ഇടിഞ്ഞ് 17,530.85ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബ്രെന്റ് ക്രൂഡ് വില 0.62 ശതമാനം ഉയര്‍ന്ന് ബാരലിന് 91.92 ഡോളറിലെത്തിയിട്ടുണ്ട്.
ബിഎസ്ഇയില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്‌ഐഐ) വെള്ളിയാഴ്ച 3,260.05 കോടി രൂപയുടെ ഓഹരികള്‍ വിറ്റു.
പഠിക്കാം & സമ്പാദിക്കാം
Home
