image

20 Sep 2022 4:47 AM GMT

Stock Market Updates

സെൻസെക്‌സും നിഫ്റ്റിയും രണ്ടാം ദിവസവും മികച്ച നേട്ടത്തിൽ

MyFin Desk

സെൻസെക്‌സും നിഫ്റ്റിയും രണ്ടാം ദിവസവും മികച്ച നേട്ടത്തിൽ
X

Summary

മുംബൈ: വിപണി തുടർച്ചയായ രണ്ടാം ദിവസവും മികച്ച നേട്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 578.51 പോയിന്റ് അഥവാ 0.98 ശതമാനം 59,719.74 ൽ അവസാനിച്ചു. നിഫ്റ്റി 167.55 പോയിന്റ് അഥവാ 17,787.15 ലും ക്ലോസ് ചെയ്തു. തുടക്കത്തിൽ തന്നെ വിപണി നേട്ടത്തിലായിരുന്നു. 10.30-നു സെന്‍സെക്സ് 672.06 പോയിന്റ് ഉയര്‍ന്ന് 59,813.29ലും എന്‍എസ്ഇ നിഫ്റ്റി 209.5 പോയിന്റ് ഉയര്‍ന്ന് 17,831.75ലും എത്തി. ആഗോള വിപണികളിലെ ഉണര്‍വും ബാങ്കിംഗ് ഓഹരികള്‍ക്ക് മേലുള്ള ഡിമാന്‍ഡ് വര്‍ധിച്ചതുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. മികച്ച രീതിയില്‍ […]


മുംബൈ: വിപണി തുടർച്ചയായ രണ്ടാം ദിവസവും മികച്ച നേട്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 578.51 പോയിന്റ് അഥവാ 0.98 ശതമാനം 59,719.74 ൽ അവസാനിച്ചു. നിഫ്റ്റി 167.55 പോയിന്റ് അഥവാ 17,787.15 ലും ക്ലോസ് ചെയ്തു.

തുടക്കത്തിൽ തന്നെ വിപണി നേട്ടത്തിലായിരുന്നു. 10.30-നു സെന്‍സെക്സ് 672.06 പോയിന്റ് ഉയര്‍ന്ന് 59,813.29ലും എന്‍എസ്ഇ നിഫ്റ്റി 209.5 പോയിന്റ് ഉയര്‍ന്ന് 17,831.75ലും എത്തി.

ആഗോള വിപണികളിലെ ഉണര്‍വും ബാങ്കിംഗ് ഓഹരികള്‍ക്ക് മേലുള്ള ഡിമാന്‍ഡ് വര്‍ധിച്ചതുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. മികച്ച രീതിയില്‍ വിദേശ നിക്ഷേപമെത്തിയതും വിപണിയ്ക്ക് നേട്ടമായി.

"ഓട്ടോ മൊബൈൽ, ധനകാര്യ മേഖലയിലെയും, ഇടിവ് നേരിട്ടിരുന്ന ഫാർമ മേഖലയിലെയും ഓഹരികളിലുണ്ടായ മുന്നേറ്റം വിപണിയെ തുണച്ചു. സിമന്റ് ഓഹരികളിൽ ഉണ്ടായ മുന്നേറ്റം മൂലം നിഫ്റ്റി ഇൻഫ്രാസ്ട്രച്ചർ മേഖലയും മുന്നേറ്റമുണ്ടാക്കി. മികച്ച കാലവർഷവും , ഫെസ്റ്റിവ് സീസണും പ്രമാണിച്ചു കൺസ്യൂമർ ഡ്യൂറബിൾ മേഖലയിലെ ഓഹരികളും നേട്ടമുണ്ടാക്കി," എൽ കെ പി സെക്യൂരിറ്റീസിന്റെ സീനിയർ ടെക്നിക്കൽ ആൻഡ് ഡെറിവേറ്റീവ് അനലിസ്റ്റ് കുനാൽ ഷാ പറഞ്ഞു.

അപ്പോളോ ഹോസ്പിറ്റൽ, സിപ്ല, സൺ ഫാർമ, ഡോ: റെഡ്‌ഡിസ്‌, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, ടാറ്റ സ്റ്റീല്‍ എന്നിവ മികച്ച നിലയിലാണ് അവസാനിച്ചത്.

ഏഷ്യയിലെ മറ്റിടങ്ങളില്‍, സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നീ വിപണികളെല്ലാം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സിംഗപ്പൂർ നിഫ്റ്റി 184.00 പോയിന്റ് ഉയർന്നു 17,808 ൽ വ്യാപാരം നടക്കുന്നു.

കഴിഞ്ഞ ദിവസം സെന്‍സെക്‌സ് 300.44 പോയിന്റ് അഥവാ 0.51 ശതമാനം ഉയര്‍ന്ന് 59,141.23ലും നിഫ്റ്റി 91.40 പോയിന്റ് അഥവാ 0.52 ശതമാനം ഉയര്‍ന്ന് 17,622.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 92.19 യുഎസ് ഡോളറിലെത്തിയിട്ടുണ്ട്.

ബിഎസ്ഇയില്‍ നിന്നും ലഭ്യമായ കണക്കുകള്‍ പ്രകാരം വിദേശ സ്ഥാപന നിക്ഷേപകര്‍ തിങ്കളാഴ്ച 312.31 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.