image

26 Sept 2022 10:08 AM IST

Stock Market Updates

തുടര്‍ച്ചയായ നാലാം ദിവസവും തകര്‍ച്ച നേരിട്ട് വിപണി

MyFin Desk

തുടര്‍ച്ചയായ നാലാം ദിവസവും തകര്‍ച്ച നേരിട്ട് വിപണി
X

Summary

കൊച്ചി: ആഴ്ചയുടെ തുടക്കത്തിൽ തന്നെ കുത്തനെ ഇടിഞ്ഞു വിപണി. സെൻസെക്സ് 953.70 പോയിന്റ് അഥവാ 1.64 ശതമാനം നഷ്ടത്തിൽ 57,145.22 ൽ വ്യാപാരം അവസാനിച്ചപ്പോൾ നിഫ്റ്റി 311.05 പോയിന്റ് അഥവാ 1.80 ശതമാനം ഇടിഞ്ഞു 17,016.30 ലും ക്ലോസ് ചെയ്തു. രൂപയുടെ മൂല്യം ഇടിഞ്ഞതും ഡോളർ ഇൻഡക്സ് 11 നു മുകളിലെത്തിയതും ഇന്ത്യൻ സൂചികകളെ സാരമായി ബാധിച്ചു. ഇന്ന് ആദ്യഘട്ട വ്യാപാരത്തിൽ സെൻസെക്സ് 816.72 പോയിന്റ്സ് ഇടിഞ്ഞു 57,282.20 പോയിന്റ്‌സ്‌ലെത്തിയിരുന്നു. നിഫ്റ്റിയാകട്ടെ 254.4 പോയിന്റ്സ് താഴ്ചയിൽ 17,072.95 […]


കൊച്ചി: ആഴ്ചയുടെ തുടക്കത്തിൽ തന്നെ കുത്തനെ ഇടിഞ്ഞു വിപണി. സെൻസെക്സ് 953.70 പോയിന്റ് അഥവാ 1.64 ശതമാനം നഷ്ടത്തിൽ 57,145.22 ൽ വ്യാപാരം അവസാനിച്ചപ്പോൾ നിഫ്റ്റി 311.05 പോയിന്റ് അഥവാ 1.80 ശതമാനം ഇടിഞ്ഞു 17,016.30 ലും ക്ലോസ് ചെയ്തു. രൂപയുടെ മൂല്യം ഇടിഞ്ഞതും ഡോളർ ഇൻഡക്സ് 11 നു മുകളിലെത്തിയതും ഇന്ത്യൻ സൂചികകളെ സാരമായി ബാധിച്ചു.

ഇന്ന് ആദ്യഘട്ട വ്യാപാരത്തിൽ സെൻസെക്സ് 816.72 പോയിന്റ്സ് ഇടിഞ്ഞു 57,282.20 പോയിന്റ്‌സ്‌ലെത്തിയിരുന്നു. നിഫ്റ്റിയാകട്ടെ 254.4 പോയിന്റ്സ് താഴ്ചയിൽ 17,072.95 പോയിന്റ്‌സിലാണ് വ്യാപാരം നടത്തിയത്.

എൻഎസ്ഇ നിഫ്റ്റി സൂചികയിലെ 50-ൽ 42 ഓഹരികളും താഴ്ചയിലേക്ക് കൂപ്പുകുത്തിയപ്പോൾ 8 എണ്ണം മാത്രമാണ് ഉയർന്നത്.

മാരുതി, ശ്രീ സിമന്റ്, ബജാജ് ഫിനാൻസ്, പവര്‍ഗ്രിഡ്, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്‍ടിപിസി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ടൈറ്റന്‍, നെസ് ലേ, ഹിന്ദുസ്ഥാന്‍ യുണീലിവര്‍ എന്നീ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്.

ഏഷ്യൻ പെയിന്റ്സ്, ടി സി എസ്, ഇന്ഫോസിസി, എച് സി എൽ ടെക്, ഡിവിസ് ലാബ്, എന്നിവയാണ് നേട്ടമുണ്ടാക്കിയത്.

വരുന്ന വാരത്തിൽ, സെപ്റ്റംബർ 30 നു നടക്കാനിരിക്കുന്ന ആർ ബി ഐ യുടെ പണനയ മീറ്റിങ്ങാണ് നിക്ഷേപകർ ഉറ്റു നോക്കുന്നത്. നിരക്ക് 50 ബസിസ് പോയിന്റ് ഉയർത്തുന്നത് രൂപയുടെ മൂല്യം ശക്തിപ്പെടുത്തുന്നതിന് സഹായിക്കും. ആഗോള തലത്തിലെ വികസനത്തിന്റെയും, വിദേശ നിക്ഷേപകരുടെ നീക്കത്തിന്റെയും അടിസ്ഥാനത്തിലാകും വിപണിയുടെ ഗതി നിർണയിക്കാൻ കഴിയുക. മൂല്യ നിർണയത്തിൽ, ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ഓഹരി വിപണി ഇന്ത്യയുടേതാണ്. അതിനാൽ കാര്യങ്ങൾ നിയന്ത്രണത്തിലാകുന്നത് വരെ നിക്ഷേപകർ കാത്തിരിക്കേണ്ടതുണ്ട്," ജിയോ ജിത് റിസേർച് ഹെഡ് വിനോദ് നായർ പറഞ്ഞു

ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ, ഹോംകോംഗ്, ഷാങ്ഹായ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സിങ്കപ്പൂർ സൈസ് നിഫ്റ്റിയാകട്ടെ 17,056.50 പോയിന്റ് ഇടിഞ്ഞു -275.50 ലാണ് വ്യാപാരം തുടരുന്നത്.

വെള്ളിയാഴ്ച്ച അമേരിക്കന്‍ വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നാസ്ഡാക് 198.88 പോയിന്റ് ഇടിഞ്ഞു 10,867.93 പോയിന്റിലെത്തിയിരുന്നു.

വെള്ളിയാഴ്ച്ച സെന്‍സെക്‌സ് 1,020.80 പോയിന്റ് താഴ്ന്ന് 58,098.92 പോയിന്റിലും, നിഫ്റ്റി 302.45 പോയിന്റ് ഇടിഞ്ഞ് 17,327.35 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.59 ശതമാനം താഴ്ന്ന് 85.64 ഡോളറായി.

ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച്ച 2,899.68 കോടി രൂപ വിലയുള്ള ഓഹരികള്‍ വിറ്റഴിച്ചു.