image

29 Sep 2022 11:31 PM GMT

Stock Market Updates

ആദ്യ ഘട്ട വ്യാപാരത്തില്‍ ഇടിവോടെ വിപണി; സെൻസെക്സ് 56,147 പോയിന്റിൽ

Myfin Editor

ആദ്യ ഘട്ട വ്യാപാരത്തില്‍ ഇടിവോടെ വിപണി; സെൻസെക്സ് 56,147 പോയിന്റിൽ
X

Summary

മുംബൈ: ആഗോള വിപണിയിലെ ദുര്‍ബലമായ പ്രവണതകള്‍ക്കും ആര്‍ബിഐയുടെ ഇന്ന് വരാനിരിക്കുന്ന നിരക്ക് വര്‍ധനയും ആദ്യ ഘട്ട വ്യാപാരത്തില്‍ വിപണികളെ പിന്നോട്ട് വലിച്ചു. നിക്ഷേപകര്‍ കടുത്ത ജാഗ്രതയിലാണ് വ്യാപാരം നടത്തുന്നത്. ബിഎസ്ഇ ആദ്യഘട്ട വ്യാപാരത്തില്‍ 262.73 പോയിന്റ് ഇടിഞ്ഞ് 56,147.23 പോയിന്റിലെത്തി. അതുപോലെ, എന്‍എസ്ഇ നിഫ്റ്റി 70.4 പോയിന്റ് താഴ്ന്ന് 16,747.70 പോയിന്റിലെത്തി. ഏഷ്യന്‍ പെയിന്റ്സ്, ടെക് മഹീന്ദ്ര, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നിവയാണ് ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടത്തിലാണ് വ്യാപാരം […]


മുംബൈ: ആഗോള വിപണിയിലെ ദുര്‍ബലമായ പ്രവണതകള്‍ക്കും ആര്‍ബിഐയുടെ ഇന്ന് വരാനിരിക്കുന്ന നിരക്ക് വര്‍ധനയും ആദ്യ ഘട്ട വ്യാപാരത്തില്‍ വിപണികളെ പിന്നോട്ട് വലിച്ചു. നിക്ഷേപകര്‍ കടുത്ത ജാഗ്രതയിലാണ് വ്യാപാരം നടത്തുന്നത്.
ബിഎസ്ഇ ആദ്യഘട്ട വ്യാപാരത്തില്‍ 262.73 പോയിന്റ് ഇടിഞ്ഞ് 56,147.23 പോയിന്റിലെത്തി. അതുപോലെ, എന്‍എസ്ഇ നിഫ്റ്റി 70.4 പോയിന്റ് താഴ്ന്ന് 16,747.70 പോയിന്റിലെത്തി.
ഏഷ്യന്‍ പെയിന്റ്സ്, ടെക് മഹീന്ദ്ര, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നിവയാണ് ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
അതേസമയം പവര്‍ ഗ്രിഡ്, സണ്‍ ഫാര്‍മ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അള്‍ട്രാടെക് സിമന്റ് എന്നിവ നേട്ടം കാണിക്കുന്നുണ്ട്.
ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നീ ഏഷ്യന്‍ വിപണികള്‍ താഴ്ന്ന നിലയിലാണ്. സിയോള്‍ മാത്രമാണ് നേട്ടത്തിലുള്ളത്. വ്യാഴാഴ്ച്ച അമേരിക്കന്‍ വിപണി നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
മേത്ത ഇക്വിറ്റീസ് ലിമിറ്റഡിന്റെ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് പ്രശാന്ത് തപ്‌സെ പറയുന്നു: 'ഇന്ന് വരാനിരിക്കുന്ന ആര്‍ബിഐയുടെ പോളിസി നിരക്ക് വര്‍ധനയില്‍ വിപണികള്‍ അസ്ഥിരമാകുമെന്ന് പ്രതീക്ഷിക്കുന്നു. ദുര്‍ബലമായ ആഗോള സൂചനകള്‍ നിഫറ്റിയിലെ ഇന്‍ഡ്രാ-ഡേ മുന്നേറ്റത്തെ പ്രതികൂലമായി ബാധിക്കുന്നത് തുടരും.'
ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ ബിഎസ്ഇ 188.32 പോയിന്റ് അല്ലെങ്കില്‍ 0.33 ശതമാനം ഇടിഞ്ഞ് 56,409.96 പോയിന്റില്‍ എത്തി. അതേസമയം നിഫ്റ്റി 40.50 പോയിന്റ് അഥവാ 0.24 ശതമാനം ഇടിഞ്ഞ് 16,818.10 പോയിന്റില്‍ അവസാനിച്ചു.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ ബാരലിന് 0.19 ശതമാനം ഇടിഞ്ഞ് 88.32 യുഎസ് ഡോളറിലെത്തി.
ബിഎസ്ഇ കണക്കുകള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വ്യാഴാഴ്ച 3,599.42 കോടി രൂപയുടെ ഓഹരികള്‍ അധികമായി വിറ്റഴിച്ചു.