7 Oct 2022 5:14 AM IST
Summary
മുംബൈ: ആഗോള വിപണിയിലെ മോശം പ്രവണതകളുടെ ചുവടുപിടിച്ച് ആദ്യഘട്ട വ്യാപാരത്തില്‍ വിപണി നഷ്ടത്തില്‍. സെന്‍സെക്സ് 227.02 പോയിന്റ് താഴ്ന്ന് 57,994.06 ലും, നിഫ്റ്റി 70.55 പോയിന്റ് താഴ്ന്ന് 17,261.25 ലും എത്തി. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാന്‍സ്, ഐടിസി എന്നിവയാണ് പ്രധാനമായും നഷ്ടം നേരിട്ട ഓഹരികള്‍. ടൈറ്റന്‍, മാരുതി, എച്ച്സിഎല്‍ ടെക്നോളജീസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി. ഏഷ്യന്‍ വിപണികളായ […]
മുംബൈ: ആഗോള വിപണിയിലെ മോശം പ്രവണതകളുടെ ചുവടുപിടിച്ച് ആദ്യഘട്ട വ്യാപാരത്തില്‍ വിപണി നഷ്ടത്തില്‍. സെന്‍സെക്സ് 227.02 പോയിന്റ് താഴ്ന്ന് 57,994.06 ലും, നിഫ്റ്റി 70.55 പോയിന്റ് താഴ്ന്ന് 17,261.25 ലും എത്തി.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാന്‍സ്, ഐടിസി എന്നിവയാണ് പ്രധാനമായും നഷ്ടം നേരിട്ട ഓഹരികള്‍. ടൈറ്റന്‍, മാരുതി, എച്ച്സിഎല്‍ ടെക്നോളജീസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി.
ഏഷ്യന്‍ വിപണികളായ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. സിയോള്‍ വിപണി മാത്രമാണ് നേട്ടത്തില്‍. ഇന്നലെ അമേരിക്കന്‍ വിപണികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
'ആഗോള വിപണിയിലെ മോശം പ്രകടനങ്ങള്‍ മൂലം വിപണികള്‍ ഇന്നത്തെ വ്യാപാരത്തില്‍ നെഗറ്റീവ് പ്രവണത കാണിക്കുകയും, ജാഗ്രത പുലര്‍ത്തുകയും ചെയ്യും. കാരണം സമീപകാല വിപണിയുടെ ദിശയെ നിശ്ചയിക്കുന്ന ഘടകമാണ് ഇന്ന് പുറത്തുവരാനിരിക്കുന്ന അമേരിക്കയിലെ സെപ്റ്റംബറിലെ തൊഴില്‍ കണക്കുകള്‍. ഇത് നിക്ഷേപകര്‍ ശ്രദ്ധയോടെ നിരീക്ഷിക്കും,' മേത്ത സെക്യൂരിറ്റീസ് റിസേര്‍ച്ച് അനലിസ്റ്റ് പ്രശാന്ത് തപ്സെ അഭിപ്രായപ്പെട്ടു.
ഇന്നലെ സെന്‍സെക്സ് 156.63 പോയിന്റ് ഉയര്‍ന്ന് 58,222.10 ലും, നിഫ്റ്റി 57.50 പോയിന്റ് നേട്ടത്തോടെ 17,331.80 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.7 ശതമാനം താഴ്ന്ന് 94.35 ഡോളറായി.
ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 279.01 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ വിജയകുമാര്‍ പറയുന്നു, 'ആഗോള വിപണികളെ മുഴുവന്‍ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട വിവരമാണ് ഇന്ന് പുറത്തു വരാനിക്കുന്ന അമേരിക്കയിലെ തൊഴില്‍ കണക്കുകള്‍. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വില്‍പ്പന അവസാനിപ്പിച്ച് ചെറിയ അളവിലെങ്കിലും വാങ്ങലുകാരായിട്ടുണ്ട്. ഇത് വിപണിയെ സംബന്ധിച്ച് പോസിറ്റീവായ സമീപനമാണ്.'
പഠിക്കാം & സമ്പാദിക്കാം
Home
