13 Oct 2022 5:49 AM IST
Summary
മുംബൈ: ഐടി, ബാങ്കിംഗ് ഓഹരികളുടെ മോശം പ്രകടനം, ദുര്‍ബലമായ ആഭ്യന്തര കണക്കുകള്‍ എന്നിവമൂലം ആദ്യഘട്ട വ്യാപാരത്തില്‍ വിപണി നഷ്ടത്തില്‍. തുടരുന്ന വിദേശ നിക്ഷേപകരുടെ പിന്‍മാറ്റം തുടരുന്നത്, ആഗോള ഓഹരികളുടെ വിറ്റഴിക്കല്‍ എന്നിവയും നിക്ഷേപകരുടെ താല്‍പര്യങ്ങളെ മോശമായി ബാധിച്ചിട്ടുണ്ട്. സെന്‍സെക്സ് 179.48 പോയിന്റ് താഴ്ന്ന് 57,446.43 ലും, നിഫ്റ്റി 35.65 പോയിന്റ് താഴ്ന്ന് 17,087.95 ലുമാണ് വ്യാപാരം ആരംഭിച്ചത്. രാവിലെ 11.02 ന് സെന്‍സെക്സ് 307.21.16 പോയിന്റ് നഷ്ടത്തില്‍ 57,318.70 ലും നിഫ്റ്റി 84.55 പോയിന്റ് താഴ്ച്ചയില്‍ […]
മുംബൈ: ഐടി, ബാങ്കിംഗ് ഓഹരികളുടെ മോശം പ്രകടനം, ദുര്‍ബലമായ ആഭ്യന്തര കണക്കുകള്‍ എന്നിവമൂലം ആദ്യഘട്ട വ്യാപാരത്തില്‍ വിപണി നഷ്ടത്തില്‍. തുടരുന്ന വിദേശ നിക്ഷേപകരുടെ പിന്‍മാറ്റം തുടരുന്നത്, ആഗോള ഓഹരികളുടെ വിറ്റഴിക്കല്‍ എന്നിവയും നിക്ഷേപകരുടെ താല്‍പര്യങ്ങളെ മോശമായി ബാധിച്ചിട്ടുണ്ട്. സെന്‍സെക്സ് 179.48 പോയിന്റ് താഴ്ന്ന് 57,446.43 ലും, നിഫ്റ്റി 35.65 പോയിന്റ് താഴ്ന്ന് 17,087.95 ലുമാണ് വ്യാപാരം ആരംഭിച്ചത്.
രാവിലെ 11.02 ന് സെന്‍സെക്സ് 307.21.16 പോയിന്റ് നഷ്ടത്തില്‍ 57,318.70 ലും നിഫ്റ്റി 84.55 പോയിന്റ് താഴ്ച്ചയില്‍ 17,039.05 ലുമാണ് വ്യാപാരം നടത്തുന്നത്. ആദ്യഘട്ട വ്യാപാരത്തില്‍ ഏറ്റവും അധികം നഷ്ടം നേരിട്ടത് 5.2 ശതമാനം ഇടിഞ്ഞ വിപ്രോ ഓഹരികളാണ്. ഇതിനു പിന്നാലെ എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ബജാജ് ഫിന്‍സെര്‍വ്, അള്‍ട്രടെക് സിമെന്റ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ഓഹരികളും നഷ്ടം നേരിട്ടു.
ശമ്പളച്ചെലവിലെ വര്‍ധന, അമേരിക്കയില്‍ നിന്നുള്ള വരുമാനത്തിലെ കുറവും മൂലം സെപ്റ്റംബറിലവസാനിച്ച പാദത്തില്‍ വിപ്രോ 9.3 ശതമാനം നഷ്ടം രേഖപ്പെടുത്തിയിരുന്നു.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ഡോ റെഡ്ഡീസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എന്‍ടിപിസി എന്നീ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഉയര്‍ന്ന ഭക്ഷ്യോത്പന്ന വില മൂലം റീട്ടെയില്‍ പണപ്പെരുപ്പം അഞ്ചുമാസത്തെ ഉയര്‍ന്ന നിരക്കായ 7.4 ശതമാനത്തിലെത്തിയതും, 18 മാസങ്ങള്‍ക്കിടയില്‍ ഫാക്ടറി ഉത്പാദന കണക്കുകള്‍ താഴ്ന്നതും ആഭ്യന്തര വിപണിക്ക് തിരിച്ചടിയായി.
തുടര്‍ച്ചയായ രണ്ടാമത്തെ മാസം ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയര്‍ന്നത്, വീണ്ടും നിരക്കുയര്‍ത്തലിലേക്ക് നീങ്ങാനുള്ള സമ്മര്‍ദ്ദം ആര്‍ബിഐക്ക് നല്‍കുന്നുണ്ട്.
ഇന്നലെ, സെന്‍സെക്സ് 478.59 പോയിന്റ് ഉയര്‍ന്ന് 57,625.91 ലും, നിഫ്റ്റി 140.05 പോയിന്റ് നേട്ടത്തോടെ 17,123.60 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഓഹരി വിപണി വിരങ്ങള്‍ പ്രകാരം ഇന്നലെയും വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 542.36 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റഴിച്ചു. അന്താഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.04 ശതമാനം താഴ്ന്ന് 92.41 ഡോളറായി. ഏഷ്യന്‍ വിപണികളായ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ്് എന്നിവ മിഡ്സെഷന്‍ വ്യാപാരത്തില്‍ നഷ്ടത്തിലാണ്.
ഇന്നലെ അമേരിക്കന്‍ വിപണികള്‍ താരതമ്യേന നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
പഠിക്കാം & സമ്പാദിക്കാം
Home
