14 Oct 2022 10:26 AM IST
Summary
മുംബൈ: ഐടി ഓഹരികളുടെ ഉയര്‍ന്നതോതിലുള്ള വാങ്ങലും, ആഗോള വിപണിയിലെ മുന്നേറ്റവും വെള്ളിയാഴ്ച്ച വിപണിയെ സഹായിച്ചു.. സെന്‍സെക്‌സ 684.64 പോയിന്റ് ഉയര്‍ന്ന് 57,919.97 ലും, നിഫ്റ്റി 171.35 പോയിന്റ് നേട്ടത്തോടെ 17,185.70 ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 681.60 പോയിന്റ് ഉയർന്നത് വിപണിക്ക് ആശ്വാസമായി. എൻ എസ് ഇ നിഫ്റ്റിയിലെ 50 കമ്പനികളിൽ 30 എണ്ണം നേട്ടത്തിൽ അവസാനിച്ചപ്പോൾ 20 എണ്ണം താഴ്ചയിലായിരുന്നു. ഇന്‍ഫോസിസ് 4 ശതമാനം നേട്ടത്തിലാണ് അവസാനിച്ചത്. എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടെക് മഹീന്ദ്ര, ഐസിഐസിഐ […]
മുംബൈ: ഐടി ഓഹരികളുടെ ഉയര്‍ന്നതോതിലുള്ള വാങ്ങലും, ആഗോള വിപണിയിലെ മുന്നേറ്റവും വെള്ളിയാഴ്ച്ച വിപണിയെ സഹായിച്ചു..
സെന്‍സെക്‌സ 684.64 പോയിന്റ് ഉയര്‍ന്ന് 57,919.97 ലും, നിഫ്റ്റി 171.35 പോയിന്റ് നേട്ടത്തോടെ 17,185.70 ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 681.60 പോയിന്റ് ഉയർന്നത് വിപണിക്ക് ആശ്വാസമായി.
എൻ എസ് ഇ നിഫ്റ്റിയിലെ 50 കമ്പനികളിൽ 30 എണ്ണം നേട്ടത്തിൽ അവസാനിച്ചപ്പോൾ 20 എണ്ണം താഴ്ചയിലായിരുന്നു. ഇന്‍ഫോസിസ് 4 ശതമാനം നേട്ടത്തിലാണ് അവസാനിച്ചത്. എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എല്‍ ആന്‍ഡ് ടി, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി എന്നിവയെല്ലാം നേട്ടത്തിലാണ്.
ബജാജ് ഓട്ടോ 1.13 ശതമാനം നഷ്ടം രേഖപ്പെടുത്തി. അദാനി എന്റർപ്രൈസസ്, മാരുതി, ഏഷ്യൻ പയിന്റ്സ് എന്നിവയെല്ലാം താഴ്ചയിൽ അവസാനിച്ചു.
ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് ഇന്നലെ സെപ്റ്റംബറിലവസാനിച്ച പാദത്തില്‍ പ്രതീക്ഷിച്ചതിലും കൂടുതലായി 11 ശതമാനം വര്‍ദ്ധനവ് കണ്‍സോളിഡേറ്റഡ് അറ്റാദായത്തില്‍ രേഖപ്പെടുത്തിയിരുന്നു.
യു എസ്സിലെ സെപ്റ്റംബറിലെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ കണക്കുകള്‍ അല്‍പ്പം ഉയര്‍ന്നെങ്കിലും, എസ് ആന്റ് പി 500 ദിവസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് അഞ്ച് ശതമാനം ഉയർന്നത് വിപണിക്ക് ആശ്വാസകാരമായി.
"ആഗോള തലത്തിൽ, പണപ്പെരുപ്പത്തിന്റെ കണക്കുകൾ നിർണായകമായതോടെ യുഎസ് വിപണിയിൽ വളരെയധികം ചാഞ്ചാട്ടം ഉണ്ടായി. ഇതോടെ ആഭ്യന്തര വിപണിയും ഗ്യാപ് അപ്പിലാണ് വ്യപാരം ആരംഭിച്ചത്. ഐ ടി, ധനകാര്യ മേഖലയിലെ ഓഹരികൾ മികച്ച മുന്നേറ്റമാണ് നടത്തിയതെങ്കിലും, ഊർജ മേഖലയിലെ ഓഹരികളിലുണ്ടായ ലാഭമെടുപ്പ് മൂലം മുന്നേറ്റത്തിൽ മങ്ങലേറ്റു. ത്രൈമാസ ഫലങ്ങൾ ചില ഓഹരികൾ വാങ്ങുന്നതിനുള്ള താല്പര്യം വർധിപ്പിച്ചു. എങ്കിലും ഇത് ലാർജ് ക്യാപ് ഓഹരികളിൽ മാത്രമേ പ്രതിഫലിക്കുകയുള്ളു," എൽ കെ പി സെക്യുരിറ്റീസിന്റെ റീസേർച്ച് ഹെഡ് എസ് രംഗനാഥൻ പറഞ്ഞു.
ഇന്ന് ഏഷ്യൻ വിപണികളായ സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തിലാണ് അവസാനിച്ചത്. സിങ്കപ്പൂർ എസ് ജി എക്സ് നിഫ്റ്റി 3.40-നു 242 പോയിന്റ് ഉയർന്നു വ്യാപാരം നടത്തുന്നു.
ഇന്നലെ അമേരിക്കന്‍, യൂറോപ്യൻ സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെന്‍സെക്‌സ് 390.58 പോയിന്റ് താഴ്ന്ന് 57,235.33 ലും, നിഫ്റ്റി 109.25 പോയിന്റ് ഇടിഞ്ഞ് 17,014.35 ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 93.78 ഡോളറായി.
ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 1,636.43 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റഴിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
