image

14 Oct 2022 6:00 AM IST

Stock Market Updates

ആഗോള വിപണയിലെ സ്ഥിരത; സൂചികകൾ മികച്ച നേട്ടത്തില്‍

MyFin Desk

ആഗോള വിപണയിലെ സ്ഥിരത; സൂചികകൾ മികച്ച നേട്ടത്തില്‍
X

Summary

മുംബൈ: ഐടി ഓഹരികളുടെ ഉയര്‍ന്നതോതിലുള്ള വാങ്ങലും, ആഗോള വിപണിയിലെ മുന്നേറ്റവും വെള്ളിയാഴ്ച്ച വിപണിക്ക് മികച്ച തുടക്കം നല്‍കി. ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 1,087.14 പോയിന്റ് ഉയര്‍ന്ന് 58,322.47 ലും, നിഫ്റ്റി 317.3 പോയിന്റ് നേട്ടത്തോടെ 17,331.65 ലും എത്തി. രാവിലെ 11.01 ന് സെന്‍സെക്‌സ് 957.91 പോയിന്റ് നേട്ടത്തില്‍ 58.193.24 ലും, നിഫ്റ്റി 264.55 പോയിന്റ് ഉയര്‍ന്ന് 17,278.90 ലുമാണ് വ്യാപാരം നടത്തുന്നത്. വിപണിയില്‍ മിക്ക ഓഹരികളും നേട്ടത്തിലാണ്, ഇന്‍ഫോസിസ് നാല് ശതമാനം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. […]


മുംബൈ: ഐടി ഓഹരികളുടെ ഉയര്‍ന്നതോതിലുള്ള വാങ്ങലും, ആഗോള വിപണിയിലെ മുന്നേറ്റവും വെള്ളിയാഴ്ച്ച വിപണിക്ക് മികച്ച തുടക്കം നല്‍കി.

ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 1,087.14 പോയിന്റ് ഉയര്‍ന്ന് 58,322.47 ലും, നിഫ്റ്റി 317.3 പോയിന്റ് നേട്ടത്തോടെ 17,331.65 ലും എത്തി.

രാവിലെ 11.01 ന് സെന്‍സെക്‌സ് 957.91 പോയിന്റ് നേട്ടത്തില്‍ 58.193.24 ലും, നിഫ്റ്റി 264.55 പോയിന്റ് ഉയര്‍ന്ന് 17,278.90 ലുമാണ് വ്യാപാരം നടത്തുന്നത്.

വിപണിയില്‍ മിക്ക ഓഹരികളും നേട്ടത്തിലാണ്, ഇന്‍ഫോസിസ് നാല് ശതമാനം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എല്‍ ആന്‍ഡ് ടി, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി എന്നിവയെല്ലാം നേട്ടത്തിലാണ്.

ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് ഇന്നലെ സെപ്റ്റംബറിലവസാനിച്ച പാദത്തില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ 11 ശതമാനം വര്‍ദ്ധനവ് കണ്‍സോളിഡേറ്റഡ് അറ്റാദായത്തില്‍ രേഖപ്പെടുത്തിയിരുന്നു.

യു എസ്സിലെ സെപ്റ്റംബറിലെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ കണക്കുകള്‍ പ്രതീക്ഷിച്ചതിലും അല്‍പ്പം ഉയര്‍ന്നെങ്കിലും, എസ് ആന്റ് പി 500 ദിവസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് അഞ്ച് ശതമാനം ഉയർന്നത് വിപണിക്ക് ആശ്വാസകാരമായി. ഇത്തരം ശക്തമായ മുന്നേറ്റങ്ങളുണ്ടാകുന്നത് മാര്‍ക്കറ്റ് പൊസിഷനിംഗ് കാരണമാണ്. ഉയര്‍ന്ന പണപ്പെരുപ്പ പ്രതീക്ഷകളും അതിന്റെ അനന്തരഫലമായ ഫെഡിന്റെ ഹോക്കിഷ് നിലപാടിന്റെയും തുടര്‍ച്ചയായാണ് വിപണി അമിതമായി വിറ്റഴിക്കല്‍ നടത്തുന്നത്. ഈ അധിക വില്‍പ്പന മാര്‍ക്കറ്റ് പൊസിഷനിംഗ് ഷോര്‍ട്ട് കവറിംഗിന് കാരണമായി, അതിന്റെ ഫലമായി ഡൗവ് അതിന്റെ താഴ്ന്ന നിലവാരത്തില്‍ നിന്ന് 1400 നു മുകളിലേക്ക് നീങ്ങി", ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ് ഡോ. വി കെ വിജയകുമാർ പറഞ്ഞു.

"സമാനമായ ഷോര്‍ട്ട് കവറിംഗും ഉയര്‍ന്ന റാലികളും ഇന്ത്യയിലും സംഭവിക്കാം. എങ്കിലും, നിലവിലെ പ്രതികൂലമായ ആഗോള സാമ്പത്തിക സാഹചര്യത്തില്‍ ഈ മുന്നേറ്റം ഒരു ലെവലിനപ്പുറം നിലനില്‍ക്കാന്‍ സാധ്യതയില്ല. ഇതുവരെ പ്രഖ്യാപിച്ച ഐടി ഫലങ്ങളില്‍ നിന്നുള്ള ഒരു പ്രധാന കാര്യം ഈ വിഭാഗം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മാനേജ്മെന്റിന്റെ വാക്കുകള്‍ ശുഭാപ്തിവിശ്വാസം നല്‍കുന്നുവെന്നതുമാണ്. ഐടി ഓഹരികളിലെ ഉയര്‍ന്ന തോതിലുള്ള തിരുത്തലിനുശേഷം ഈ വിഭാഗത്തിലെ ഓഹരികളുടെ മൂല്യം ഉയര്‍ന്നിട്ടുണ്ട്. സാമ്പത്തിക മേഖലകളും, പ്രത്യേകിച്ച് മുന്‍നിര ബാങ്കുകള്‍ വരും ദിവസങ്ങളില്‍ വളരെ നല്ല കണക്കുകളായി വരാന്‍ സാധ്യതയുണ്ട്. ഐടി, ഫിനാന്‍ഷ്യല്‍ ഈ രണ്ട് മേഖലകള്‍ക്ക് സമീപകാലത്ത് വിപണിക്ക് പ്രതിരോധം നല്‍കാന്‍ കഴിയും, അദ്ദേഹം തുടർന്നു.

ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ മിഡ് സെഷന്‍ വ്യാപാരത്തില്‍ നേട്ടത്തിലാണ്. സിങ്കപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇപ്പോൾ 323.00 പോയിന്റ് ഉയർന്നു വ്യാപാരം നടത്തുന്നു.

ഇന്നലെ അമേരിക്കന്‍ വിപണികളും താരതമ്യേന നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെന്‍സെക്‌സ് 390.58 പോയിന്റ് താഴ്ന്ന് 57,235.33 ലും, നിഫ്റ്റി 109.25 പോയിന്റ് ഇടിഞ്ഞ് 17,014.35 ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.13 ശതമാനം താഴ്ന്ന് 94.45 ഡോളറായി.

ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 1,636.43 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റഴിച്ചു.