17 Oct 2022 5:47 AM IST
Summary
മുംബൈ: വിദേശ നിക്ഷേപത്തിന്റെ തുടര്‍ച്ചയായ പിന്‍വലിക്കലും, ആഗോള വിപണിയിലെ മോശം പ്രവണതകളും മൂലം ഓഹരി വിപണി ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടത്തില്‍. സെന്‍സെക്സ് 137.84 പോയിന്റ് താഴ്ന്ന് 57,782.13 ലും, നിഫ്റ്റി 52.75 പോയിന്റ് താഴ്ന്ന് 17,132.95 ലുമാണ് വ്യാപാരം നടത്തുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അദാനി എന്റര്‍പ്രൈസസ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, എല്‍ ആന്‍ഡ് ടി എന്നീ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. ബജാജ് ഓട്ടോ, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഐഷര്‍ മോട്ടോഴ്സ് എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി.ഏഷ്യന്‍ […]
മുംബൈ: വിദേശ നിക്ഷേപത്തിന്റെ തുടര്‍ച്ചയായ പിന്‍വലിക്കലും, ആഗോള വിപണിയിലെ മോശം പ്രവണതകളും മൂലം ഓഹരി വിപണി ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടത്തില്‍. സെന്‍സെക്സ് 137.84 പോയിന്റ് താഴ്ന്ന് 57,782.13 ലും, നിഫ്റ്റി 52.75 പോയിന്റ് താഴ്ന്ന് 17,132.95 ലുമാണ് വ്യാപാരം നടത്തുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അദാനി എന്റര്‍പ്രൈസസ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, എല്‍ ആന്‍ഡ് ടി എന്നീ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്.
ബജാജ് ഓട്ടോ, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഐഷര്‍ മോട്ടോഴ്സ് എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി.ഏഷ്യന്‍ വിപണികളായ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. സിയോള്‍ വിപണി മാത്രമാണ് നേട്ടത്തില്‍. വെള്ളിയാഴ്ച്ച അമേരിക്കന്‍ വിപണികള്‍ താരതമ്യേന നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറയുന്നു, 'മാര്‍ക്കറ്റ് പൊസിഷനിംഗ് അടിസ്ഥാനമാക്കിയുള്ള മുന്നേറ്റങ്ങള്‍ താല്‍ക്കാലികമായിരിക്കും, കാരണം ഇവയ്ക്ക് അടിസ്ഥാന ഫോളോ-ഓണ്‍ പിന്തുണ ഉണ്ടാകില്ല. വെള്ളിയാഴ്ച യുഎസ് വിപണിയില്‍ ഈ പ്രവണതമൂലം പ്രധാന സൂചികകളില്‍ കുത്തനെ ഇടിവുണ്ടായി. സമീപകാലത്തൊന്നും മാതൃ വിപണിയെ വളരെ ഉയര്‍ന്നതിലേക്ക് കൊണ്ടുപോകുന്ന വിധത്തിലുള്ള പ്രധാന പ്രേരകശക്തികളൊന്നുമില്ല. മിക്കവാറും എല്ലാ നെഗറ്റീവ് ഘടകങ്ങളെയുംകുറിച്ച് വിപണിക്ക് അറിവുള്ളതിനാല്‍ ഒരു തകര്‍ച്ചയ്ക്ക് കാരണമില്ല. ഇത്തരം ഒരു അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ദീര്‍ഘകാല നിക്ഷേപകര്‍ക്ക്, വളര്‍ച്ചാ സാധ്യതകള്‍ കാണിക്കുന്ന ഉയര്‍ന്ന നിലവാരമുള്ള ഓഹരികള്‍ സാവധാനം വാങ്ങാനുള്ള അവസരമാണ് നല്‍കുന്നത്.'
പ്രമുഖ ഐടി കമ്പനികളുടെ രണ്ടാംപാദ ഫലങ്ങള്‍ മികച്ചതായിരുന്നു. ബാങ്കിംഗ് മേഖലയില്‍ നിന്നുള്ള മികച്ച ഫലങ്ങള്‍ക്ക് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഫലത്തോടെ തുടക്കം കുറിച്ചിട്ടുമുണ്ട്. അറ്റ പലിശ ലാഭത്തിലെ പുരോഗതിയും ആകര്‍ഷകമായ വായ്പാ വളര്‍ച്ചയും ബാങ്കിംഗ് ബ്ലൂ ചിപ്പ ഓഹരികള്‍ക്ക് ശുഭപ്രതീക്ഷ നല്‍കുന്നുണ്ട്.
അമേരിക്കയിലെ ശക്തിയാര്‍ജ്ജിക്കുന്ന ഡോളറിന്റെ മൂല്യവും, ഉയര്‍ന്ന ബോണ്ട് യീല്‍ഡും വിദേശ നിക്ഷേപ സ്ഥാപനങ്ങളെ ഓഹരി വിറ്റഴിക്കലിന് പ്രേരിപ്പിച്ചേക്കാം, ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള ശക്തമായ നിക്ഷേപവും, ശുഭാപ്തിവിശ്വാസമുള്ള റീട്ടെയില്‍ നിക്ഷേപകരും വിപണിയില്‍ എഫ്‌ഐഐ വില്‍പ്പനയ്‌ക്കെതിരെ സ്ഥിരത നല്‍കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വെള്ളിയാഴ്ച്ച സെന്‍സെക്സ് 684.64 പോയിന്റ് ഉയര്‍ന്ന് 57,919.97 ലും, നിഫ്റ്റി 171.35 പോയിന്റ് നേട്ടത്തോടെ 17,185.70 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.59 ശതമാനം ഉയര്‍ന്ന് 92.17 ഡോളറായി. ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച്ച് 1,011.23 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റഴിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
