18 Oct 2022 5:16 AM IST
Summary
മുംബൈ: ഇന്നലെ മുതല്‍ നേട്ടം വീണ്ടെടുത്ത ആഗോള വിപണികളുടെ പിന്‍ബലത്തില്‍ ആഭ്യന്തര വിപണി നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 625.68 പോയിന്റ് ഉയര്‍ന്ന് 59,036.66 ലും, നിഫ്റ്റി 181.3 പോയിന്റ് നേട്ടത്തോടെ 17,493.10 ലും എത്തി. ഭാരതി എയര്‍ടെല്ലാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ഓഹരി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അള്‍ട്രടെക് സിമെന്റ്, എല്‍ ആന്‍ഡ് ടി, വിപ്രോ, ഐടിസി, എസ്ബിഐ, മാരുതി എന്നീ ഓഹരികളെല്ലാം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ […]
മുംബൈ: ഇന്നലെ മുതല്‍ നേട്ടം വീണ്ടെടുത്ത ആഗോള വിപണികളുടെ പിന്‍ബലത്തില്‍ ആഭ്യന്തര വിപണി നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 625.68 പോയിന്റ് ഉയര്‍ന്ന് 59,036.66 ലും, നിഫ്റ്റി 181.3 പോയിന്റ് നേട്ടത്തോടെ 17,493.10 ലും എത്തി. ഭാരതി എയര്‍ടെല്ലാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ഓഹരി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അള്‍ട്രടെക് സിമെന്റ്, എല്‍ ആന്‍ഡ് ടി, വിപ്രോ, ഐടിസി, എസ്ബിഐ, മാരുതി എന്നീ ഓഹരികളെല്ലാം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ മിഡ് സെഷന്‍ വ്യാപാരത്തില്‍ നേട്ടത്തിലാണ്. ഇന്നലെ അമേരിക്കന്‍ വിപണികളും താരതമ്യേന നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലെ സെന്‍സെക്‌സ് 491.01 പോയിന്റ് നേട്ടത്തില്‍ 58,410.98 ലും, നിഫ്റ്റി 126.10 പോയിന്റ് ഉയര്‍ന്ന് 17,311.80 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാറിന്റെ അഭിപ്രായത്തില്‍, ' യുഎസിലെ പണപ്പെരുപ്പ പ്രതീക്ഷകള്‍, ഫെഡ് നിരക്ക്, യുഎസ് സമ്പദ്വ്യവസ്ഥയുടെ ദിശ എന്നിവയെക്കുറിച്ചുള്ള ധാരണകള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ പ്രതിഫലനമാണ് യുഎസ് മാതൃ വിപണിയിലെ 'വിപ്സോ മൂവ്‌മെന്റ്' ( തികച്ചും അപ്രതീക്ഷിതമായ ട്രെൻഡ്). വിപണി പങ്കാളികളില്‍ ഒരു വിഭാഗം ഇപ്പോള്‍ യുഎസ് സമ്പദ്വ്യവസ്ഥ മയപ്പെടുന്നതിനെക്കുറിച്ച് കൂടുതല്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വിപണി ഇപ്പോള്‍ ബുള്ളിഷ് ആയി മാറിയിരിക്കുന്നു. ഈ വീക്ഷണത്തിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുകയും നിലനില്‍ക്കുകയും ചെയ്യുമോ എന്നുള്ളത് കണ്ടറിയേണ്ടിയിരിക്കുന്നു.
ഇന്ത്യയുടെ വളര്‍ച്ചാ മികവ്, മികച്ച രണ്ടാംപാദ ഫലങ്ങള്‍, വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന കുറയല്‍, ക്രമാനുഗതമായി ഉയരുന്ന ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ വാങ്ങല്‍, ഉത്സവ കാലത്തെ ഉയരുന്ന ശുഭാപ്തിവിശ്വാസം എന്നിവയാല്‍ ഇന്ത്യന്‍ വിപണിയിലെ ബുള്ളുകള്‍ ശക്തി പ്രാപിക്കുന്നുണ്ട്. ബാങ്ക് നിഫ്റ്റിക്ക് ബാങ്കിംഗ് ഓഹരികളെയും, നിഫ്റ്റിയെയും ഉയര്‍ത്താനുള്ള ശേഷി കാണുന്നുണ്ട്.'
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.29 ശതമാനം ഉയര്‍ന്ന് 91.89 ഡോളറായി. ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 372.03 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റഴിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
