26 Oct 2022 4:29 AM GMT
Summary
ഡെല്‍ഹി: കളിപ്പാട്ട വ്യവസായ മേഖലയിലെ ബിസിനസ് വിപുലീകരിക്കാന്‍ റിലയന്‍സ് റീട്ടെയില്‍. അതിവേഗം വളരുന്ന മേഖലയില്‍ റിലയന്‍സിന്റെ സ്വന്തം ബ്രാന്‍ഡായ 'റോവന്‍' കൂടുതലായി വിതരണത്തിനെത്തിച്ച് മാര്‍ക്കറ്റ് പിടിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. റോവന് കീഴിലാണ് കമ്പനി കളിപ്പാട്ട വിതരണ ബിസിനസ് ഇതുവരെ നടത്തി വന്നത്. കഴിഞ്ഞ പാദത്തില്‍ ഗുരുഗ്രാമില്‍ 1,400 ചതുരശ്ര അടി വലുപ്പത്തില്‍ ആദ്യത്തെ എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്‌ലെറ്റ് ആരംഭിച്ച് ഈ റിലയന്‍സ് 'റോവനെ' മുന്‍നിരയിലേക്ക് കൊണ്ടുവന്നിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റീട്ടെയില്‍ വിഭാഗമായ റിലയന്‍സ് റീട്ടെയിലില്‍, റോവന്‍ എന്ന […]
ഡെല്‍ഹി: കളിപ്പാട്ട വ്യവസായ മേഖലയിലെ ബിസിനസ് വിപുലീകരിക്കാന്‍ റിലയന്‍സ് റീട്ടെയില്‍. അതിവേഗം വളരുന്ന മേഖലയില്‍ റിലയന്‍സിന്റെ സ്വന്തം ബ്രാന്‍ഡായ 'റോവന്‍' കൂടുതലായി വിതരണത്തിനെത്തിച്ച് മാര്‍ക്കറ്റ് പിടിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. റോവന് കീഴിലാണ് കമ്പനി കളിപ്പാട്ട വിതരണ ബിസിനസ് ഇതുവരെ നടത്തി വന്നത്. കഴിഞ്ഞ പാദത്തില്‍ ഗുരുഗ്രാമില്‍ 1,400 ചതുരശ്ര അടി വലുപ്പത്തില്‍ ആദ്യത്തെ എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്‌ലെറ്റ് ആരംഭിച്ച് ഈ റിലയന്‍സ് 'റോവനെ' മുന്‍നിരയിലേക്ക് കൊണ്ടുവന്നിരുന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റീട്ടെയില്‍ വിഭാഗമായ റിലയന്‍സ് റീട്ടെയിലില്‍, റോവന്‍ എന്ന ബ്രാന്‍ഡിന് പുറമേ മറ്റ് ബ്രാന്‍ഡുകളില്‍ നിന്നുമുള്ള കളിപ്പാട്ടങ്ങളുടെ വില്‍പനയുമുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായതാണ് ബ്രിട്ടീഷ് ടോയ് റീട്ടെയില്‍ ബ്രാന്‍ഡായ ഹാംലേസ്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കളിപ്പാട്ട റീട്ടെയില്‍ കമ്പനിയായ ഹാംലേസിനെ 2019 ലാണ് റിലയന്‍സ് ഏറ്റെടുത്തത്. പ്രീമിയം വിഭാഗത്തിലെ മാര്‍ക്കറ്റിലാണ് ഹാംലേസിന്റെ ഉത്പന്നങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
എന്നാല്‍ മിതമായ നിരക്കിലുള്ള ഓഫറുകള്‍ ഉപയോഗിച്ച് മിഡ്-പ്രീമിയം, മാസ് വിഭാഗത്തിലാകും റോവന്‍ ബ്രാന്‍ഡ് ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന് റിലയന്‍സ് കമ്പനി ഇറക്കിയ അറിയിപ്പിലുണ്ട്. റോവന്‍ സ്റ്റോറുകളില്‍ കളിപ്പാട്ടങ്ങളുടെ വില താരതമ്യേന കുറവായിരിക്കും. കൂടാതെ സ്റ്റോറുകളില്‍ മികച്ച ഡിസ്‌കൗണ്ട് ഓഫറുകള്‍ നല്‍കുന്നുണ്ടെന്നും, താങ്ങാാനുവുന്ന വിലയിലാണ് ഉത്പന്നങ്ങള്‍ എത്തുന്നതെന്നും കമ്പനി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.