image

16 Feb 2023 5:57 AM GMT

Startups

ഡിഫന്‍സ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 'രാശി തെളിയുന്നു', ജെറ്റ്പാക്ക് വാങ്ങാന്‍ ഇന്ത്യന്‍ സായുധ സേന

MyFin Desk

jetpack startups
X

Summary

  • 48 ജെറ്റ് സ്യൂട്ടുകള്‍ വാങ്ങുന്നതിന് ഇന്ത്യന്‍ സായുധ സേന അബ്‌സല്യൂട്ടിന് അഭ്യര്‍ത്ഥന സമര്‍പ്പിച്ചുവെന്നാണ് വിവരം.


ഡെല്‍ഹി: പ്രതിരോധ രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകളും ഇന്ത്യന്‍ സായുധ സേനയും തമ്മില്‍ കൂടുതല്‍ കരാറുകള്‍ക്ക് സാധ്യത തുറന്നേക്കുമെന്ന സൂചനയുമായി രാജ്യത്തെ ഏറ്റവും വലിയ വ്യോമയാന പ്രദര്‍ശനമായ ഏയ്‌റോ ഇന്ത്യ. ബെംഗളൂരു ആസ്ഥാനമായുള്ള അബ്‌സല്യൂട്ട് കോംമ്പോസിറ്റ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന ജെറ്റ്പാക്ക് സ്യൂട്ട് ഏയ്‌റോ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മനുഷ്യന് പറക്കാന്‍ സഹായകരമാകുന്ന സാങ്കേതികവിദ്യ ഇന്ത്യന്‍ സായുധ സേന വ്യാപകരമായി പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ്.

നീക്കത്തിന്റെ ഭാഗമായി 48 ജെറ്റ് സ്യൂട്ടുകള്‍ വാങ്ങുന്നതിന് ഇന്ത്യന്‍ സായുധ സേന അബ്‌സല്യൂട്ടിന് അഭ്യര്‍ത്ഥന സമര്‍പ്പിച്ചുവെന്നാണ് വിവരം. പ്രകൃതി ദുരന്തങ്ങള്‍, അഗ്നിബാധ, കെട്ടിട തകര്‍ച്ച ഉള്‍പ്പടെയുള്ള ദുരന്തപ്രദേശങ്ങളില്‍ പറന്നെത്താന്‍ സൈന്യത്തിന് ഈ ജെറ്റ് പാക്ക് സഹായകരമായകും.

പിന്‍ഭാഗത്ത് ടര്‍ബോ എഞ്ചിന്‍ ഉള്‍പ്പെടെ അഞ്ച് എഞ്ചിനുകളുള്ള ജെറ്റ്പാക്കാണ് കമ്പനി തയാറാക്കിയിരിക്കുന്നത്. മൂന്ന് കിലോഗ്രാം ഭാരമുള്ള സ്യൂട്ടിന് 80 കിലോഗ്രാം ഭാരമുള്ള സൈനികരെ പറത്താന്‍ കഴിയും. 10 മിനിറ്റ് കൊണ്ട് 10 കിലോമീറ്റര്‍ വരെ പറക്കാനുള്ള ശേഷി ജെറ്റ്പാക്ക് സ്യൂട്ടിനുണ്ട്. ജെറ്റ്പാക്കിന്റെ മൈലേജ് വര്‍ധിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.