image

11 March 2022 10:48 AM IST

Technology

യുക്രെയ്നില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികൾക്ക് ഡോസെമിയുടെ സൗജന്യ കോച്ചിംഗ്

James Paul

യുക്രെയ്നില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികൾക്ക്  ഡോസെമിയുടെ സൗജന്യ കോച്ചിംഗ്
X

Summary

കൊച്ചി : ഇന്ത്യയുടെ സമഗ്ര മെഡിക്കല്‍ വിദ്യാഭ്യാസ ആപ്പായ ഡോസെമി, വിദേശ മെഡിക്കല്‍ ഗ്രാജ്വേറ്റ് പരീക്ഷയില്‍ (എഫ്എംജിഇ) വിജയിക്കാന്‍ ആഗ്രഹിക്കുന്ന വിദേശ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി കോച്ചിംഗ് കോഴ്സ് ആരംഭിച്ചു. ഡോസെമി ആപ്പിലെ 'എഫ്എംജിഇ കോഴ്സ്' ക്ലിക്ക് ചെയ്ത് വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സിനായി രജിസ്റ്റര്‍ ചെയ്യാം. യുക്രെയ്‌നില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാനായി, ആരംഭിച്ച കോഴ്സിലേക്ക് സൗജന്യ പ്രവേശനവും നല്‍കുന്നുണ്ട്. പ്രോഗ്രാമില്‍ സ്ലൈഡുകള്‍, ക്വിസുകള്‍, മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ എന്നിവയ്ക്കൊപ്പം എല്ലാ ക്ലിനിക്കല്‍ വിഷയങ്ങളും ഉള്‍ക്കൊള്ളുന്ന 600 […]


കൊച്ചി : ഇന്ത്യയുടെ സമഗ്ര മെഡിക്കല്‍ വിദ്യാഭ്യാസ ആപ്പായ ഡോസെമി, വിദേശ മെഡിക്കല്‍ ഗ്രാജ്വേറ്റ് പരീക്ഷയില്‍ (എഫ്എംജിഇ) വിജയിക്കാന്‍ ആഗ്രഹിക്കുന്ന വിദേശ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി കോച്ചിംഗ് കോഴ്സ് ആരംഭിച്ചു.

ഡോസെമി ആപ്പിലെ 'എഫ്എംജിഇ കോഴ്സ്' ക്ലിക്ക് ചെയ്ത് വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സിനായി രജിസ്റ്റര്‍ ചെയ്യാം. യുക്രെയ്‌നില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാനായി, ആരംഭിച്ച കോഴ്സിലേക്ക് സൗജന്യ പ്രവേശനവും നല്‍കുന്നുണ്ട്.

പ്രോഗ്രാമില്‍ സ്ലൈഡുകള്‍, ക്വിസുകള്‍, മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ എന്നിവയ്ക്കൊപ്പം എല്ലാ ക്ലിനിക്കല്‍ വിഷയങ്ങളും ഉള്‍ക്കൊള്ളുന്ന 600 വീഡിയോ ട്യൂട്ടോറിയലുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ വിദേശ മെഡിക്കല്‍ ബിരുദധാരികള്‍ അക്കാദമികമായും സാമ്പത്തികമായും വളരെയധികം സമ്മര്‍ദ്ദമനുഭവിക്കുന്നു. ഇന്ത്യയിലെ മുന്‍നിര മെഡിക്കല്‍ സ്‌കൂളുകളില്‍ നിന്നുള്ള 35 സ്‌പെഷ്യലിസ്റ്റുകളെ ഉള്‍പ്പെടുത്തി പരിശീലനം നല്‍കാനാണ് ഡോസെമി ലക്ഷ്യമിടുന്നത്.

ക്ലാസിന്റെ ഭാഗമായി തത്സമയ സെഷനുകളും നല്‍കും. അതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കായി വിദഗ്ധരുമായി നേരിട്ട് സംവദിക്കാന്‍ കഴിയും.