image

29 Jun 2022 10:49 AM IST

Technology

ജൂലൈ 4ന് മുമ്പ് സര്‍ക്കാര്‍ ഉത്തരവുകൾ പാലിക്കണമെന്ന് ട്വിറ്ററിനോട് സര്‍ക്കാര്‍

MyFin Desk

ജൂലൈ 4ന് മുമ്പ്  സര്‍ക്കാര്‍ ഉത്തരവുകൾ പാലിക്കണമെന്ന് ട്വിറ്ററിനോട് സര്‍ക്കാര്‍
X

Summary

 ജൂലൈ 4ന് മുൻപ് എല്ലാ മുന്‍ ഉത്തരവുകളും പാലിക്കണമെന്ന് ട്വിറ്ററിന് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം നോട്ടീസ് നല്‍കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സമയപരിധി പാലിച്ചില്ലെങ്കില്‍ ട്വിറ്ററിന്റെ ഇടനില പദവി നഷ്ടപ്പെട്ടേക്കാം. മാത്രമല്ല തുടര്‍ന്ന് അവരുടെ പ്ലാറ്റ്ഫോമില്‍ നടത്തുന്ന എല്ലാ പരാമര്‍ശങ്ങള്‍ക്കും അവര്‍ ഉത്തരവാദിയായിരിക്കും. ഇതുവരെ പുറപ്പെടുവിച്ച എല്ലാ സര്‍ക്കാര്‍ ഉത്തരവുകളും പാലിക്കാന്‍ ജൂണ്‍ 27 ന് ട്വിറ്ററിന് നോട്ടീസ് അയച്ചിരുന്നു. ഈ മാസം ആദ്യം നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ട്വിറ്റര്‍ അത് പാലിച്ചിരുന്നില്ല. സര്‍ക്കാരുമായി ട്വിറ്റര്‍ പല തവണയും […]


ജൂലൈ 4ന് മുൻപ് എല്ലാ മുന്‍ ഉത്തരവുകളും പാലിക്കണമെന്ന് ട്വിറ്ററിന് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം നോട്ടീസ് നല്‍കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സമയപരിധി പാലിച്ചില്ലെങ്കില്‍ ട്വിറ്ററിന്റെ ഇടനില പദവി നഷ്ടപ്പെട്ടേക്കാം. മാത്രമല്ല തുടര്‍ന്ന് അവരുടെ പ്ലാറ്റ്ഫോമില്‍ നടത്തുന്ന എല്ലാ പരാമര്‍ശങ്ങള്‍ക്കും അവര്‍ ഉത്തരവാദിയായിരിക്കും.
ഇതുവരെ പുറപ്പെടുവിച്ച എല്ലാ സര്‍ക്കാര്‍ ഉത്തരവുകളും പാലിക്കാന്‍ ജൂണ്‍ 27 ന് ട്വിറ്ററിന് നോട്ടീസ് അയച്ചിരുന്നു. ഈ മാസം ആദ്യം നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ട്വിറ്റര്‍ അത് പാലിച്ചിരുന്നില്ല. സര്‍ക്കാരുമായി ട്വിറ്റര്‍ പല തവണയും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
2021-ല്‍ സര്‍ക്കാരില്‍ നിന്നുള്ള ഒരു അഭ്യര്‍ത്ഥനയെ അടിസ്ഥാനമാക്കി മൈക്രോബ്ലോഗിംഗ് സൈറ്റ് ബ്ലോക്ക് ചെയ്ത 80-ലധികം ട്വിറ്റര്‍ അക്കൗണ്ടുകളുടെയും ട്വീറ്റുകളുടെയും ഒരു ലിസ്റ്റ് ജൂണ്‍ 26-ന് സമര്‍പ്പിച്ചിരുന്നു. അന്താരാഷ്ട്ര അഭിഭാഷക ഗ്രൂപ്പായ ഫ്രീഡം ഹൗസ്, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, കര്‍ഷക സമരത്തെ അനുകൂലിക്കുന്നവര്‍ എന്നിവരുടെ ഒന്നിലധികം അക്കൗണ്ടുകളും ചില ട്വീറ്റുകളും ബ്ലോക്ക് ചെയ്യണമെന്നായിരുന്നു സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന.