22 Aug 2022 9:18 AM IST
Summary
ഡെല്‍ഹി: നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗപ്പെടുത്തിയുള്ള സംഭാഷണ പ്ലാറ്റ്ഫോമായ ജിയോ ഹപ്തിക് 2026 ഓടെ 10 മടങ്ങ് വരുമാന വളര്‍ച്ച പ്രതീക്ഷിക്കുന്നതായി ഹപ്തിക് സഹസ്ഥാപകനും സിഇഒയുമായ ആക്രിത് വൈഷ്. ഇ-കൊമേഴ്‌സ്, ന്യൂ ഏജ് കമ്പനികള്‍ കൂടാതെ ഇത്തരം സാങ്കേതി വിദ്യ ഉപയോഗിക്കുന്ന ചെറുകിട-ഇടത്തരം ബിസിനസുകള്‍ ഇവയാണ് കമ്പനിയുടെ വളര്‍ച്ചയെ മുന്നോട്ട് നയിക്കുക. കമ്പനിയ്ക്ക് ഒന്‍പത് വയസിലേക്ക് പ്രവേശിക്കുകയാണ്. ആദ്യ വര്‍ഷം നാല് ലക്ഷവും , രണ്ടാം വര്‍ഷം ഒരു ദശലക്ഷം ഡോളറും വരുമാനം നേടി. ഈ വര്‍ഷം […]
ഡെല്‍ഹി: നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗപ്പെടുത്തിയുള്ള സംഭാഷണ പ്ലാറ്റ്ഫോമായ ജിയോ ഹപ്തിക് 2026 ഓടെ 10 മടങ്ങ് വരുമാന വളര്‍ച്ച പ്രതീക്ഷിക്കുന്നതായി ഹപ്തിക് സഹസ്ഥാപകനും സിഇഒയുമായ ആക്രിത് വൈഷ്. ഇ-കൊമേഴ്‌സ്, ന്യൂ ഏജ് കമ്പനികള്‍ കൂടാതെ ഇത്തരം സാങ്കേതി വിദ്യ ഉപയോഗിക്കുന്ന
ചെറുകിട-ഇടത്തരം ബിസിനസുകള്‍ ഇവയാണ് കമ്പനിയുടെ വളര്‍ച്ചയെ മുന്നോട്ട് നയിക്കുക. കമ്പനിയ്ക്ക് ഒന്‍പത് വയസിലേക്ക് പ്രവേശിക്കുകയാണ്. ആദ്യ വര്‍ഷം നാല് ലക്ഷവും , രണ്ടാം വര്‍ഷം ഒരു ദശലക്ഷം ഡോളറും വരുമാനം നേടി. ഈ വര്‍ഷം മുതല്‍ 10 ദശലക്ഷം ഡോളര്‍ എന്ന നേട്ടത്തിലേയ്ക്കുള്ള പാതയിലാണ്. കമ്പനിയുടെ വാര്‍ഷിക റണ്‍ റേറ്റ് ഇതിനകം 10 ദശലക്ഷം ഡോളര്‍ കടന്നിട്ടുണ്ട്. 2025 ഓടെ 100 മില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു,' വൈഷ് പറഞ്ഞു.
സുസ്ഥിരമായ രീതിയില്‍ ബിസിനസ് വളര്‍ത്തുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഗവേഷണ വികസന പദ്ധതികളില്‍ നിക്ഷേപം നിര്‍ത്തിയാല്‍ ലാഭകരമാകുമെന്നും വൈഷ് അഭിപ്രായപ്പെട്ടു. ഇ-കൊമേഴ്‌സ് വിഭാഗത്തിലും ഫിന്‍ടെക് പോലുള്ള നവയുഗ കമ്പനികളിലും മറ്റ് സ്റ്റാര്‍ട്ടപ്പുകളിലും ജിയോ ഹാപ്ടിക് ബിസിനസ്സില്‍ മുന്നേറ്റം കാണുന്നു.
2019 ഏപ്രിലില്‍ കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും ജിയോ സ്വന്തമാക്കി. വാട്ട്‌സാപ്പ്, വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഗൂഗിള്‍ ബിസിനസ് സന്ദേശങ്ങള്‍, എസ്എംഎസ് മുതലായവയിലെ ബിസിനസുകള്‍ക്കായി നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള സംഭാഷണ പ്ലാറ്റ്‌ഫോം പ്രദാനം ചെയ്യുന്ന കമ്പനിയാണ് ജിയോ ഹപ്തിക്.
പഠിക്കാം & സമ്പാദിക്കാം
Home
