26 Dec 2025 12:42 PM IST
Apple Devices : പുതുവർഷത്തിൽ ഈ ആപ്പിൾ ഉൽപ്പന്നങ്ങൾ ഇല്ല! ഒരു പതിറ്റാണ്ടായുള്ള ഡിവൈസുകളും നിർത്തലാക്കി
MyFin Desk
Summary
25 ഉൽപ്പന്നങ്ങളാണ് 2025 ൽ ആപ്പിൾ നിർത്തലാക്കിയത്. മാക് ബുക്ക് എയർ എം3 , ഐഫോൺ എസ്ഇ തുടങ്ങിയ മോഡലുകൾ ഈ ഉൽപ്പന്നങ്ങളിൽ പെടുന്നു.
പുതുവർഷം ആപ്പിളിൻ്റെ ചില ഉൽപ്പന്നങ്ങൾ ഇല്ല. ഏകദേശം 25 ഓളം ഉൽപ്പന്നങ്ങളാണ് ആപ്പിൾ നിർത്തലാക്കിയത്. മാക്ബുക്ക് എയർ എം3, ഐഫോൺ എസ്ഇ മോഡൽ എന്നിവയെല്ലാം നിർത്തലാക്കിയ മോഡലുകളിൽ ഉൾപ്പെടുന്നു.
ഐഫോണിൻ്റെ എസ്ഇ മോഡൽ മാത്രമല്ല ഐഫോൺ പ്ലസ് മോഡലുകളും ആപ്പിൾ ഘട്ടംഘട്ടമായി നിർത്തലാക്കുകയാണ്. മറ്റ് ഐപാഡുകളും ആപ്പിൾ വാച്ചുകളും കമ്പനി അപ്ഡേറ്റ് ചെയ്യുന്നുണ്ട്. പുതിയ എഐ ചിപ്പുകൾ ഉപയോഗിച്ചുള്ള ഡിവൈസുകൾ പുറത്തിറങ്ങുമ്പോൾ പഴയ മോഡലുകൾ ഉപേക്ഷിക്കുകയാണ് ആപ്പിൾ. ഏതാണ്ട് ഒരു പതിറ്റാണ്ടായുള്ള ചില ഡിസൈനുകൾ കൂടെയാണ് ആപ്പിൾ നിർത്തലാക്കുന്നത്.
എസ്ഇ പ്രേമികൾക്ക് പുതിയ മോഡൽ?
ഐഫോൺ 16 ഇ വിപണിയിൽ അവതരിപ്പിച്ചതിന് ശേഷമാണ് ഐഫോൺ എസ്ഇ കമ്പനി നിർത്തലാക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 2016 ൽ കമ്പനി പുറത്തിറക്കിയ മോഡലാണിത്.
എസ്ഇ ഇല്ലാതായതോടെ, ഹോം ബട്ടൺ, എൽസിഡി സ്ക്രീൻ എന്നിവയുള്ള മറ്റ് ഐഫോൺ മോഡലുകളും ആപ്പിൾ ഇനി വിൽക്കില്ല. ഫേസ് ഐഡി, ഒലെഡ് പാനൽ, യുഎസ്ബി സി തുടങ്ങിയ സവിശേഷതകളുള്ള മോഡൽ ആകും ആപ്പിൾ വിറ്റഴിക്കുക. ചെറിയ ഫോണുകൾ തിരഞ്ഞു നടന്നിരുന്നവർക്ക് ഇഷ്ടമുള്ള ജനപ്രിയ ഐഫോൺ മോഡലായിരുന്നു ഒരുകാലത്ത് എസ്ഇ.
ഐഫോൺ പ്ലസ് മോഡലുകൾ ആപ്പിൾ ഘട്ടം ഘട്ടമായി നിർത്തലാക്കുന്നതാണ് ശ്രദ്ധേയമായ മറ്റൊരു മാറ്റം. ഈ വർഷം ആപ്പിളിൻ്റെ ഐഫോൺ 14 പ്ലസ്, ഐഫോൺ 15 പ്ലസ് മോഡലുകളുടെ ഉൽപ്പാദനം കമ്പനി നിർത്തലാക്കിയിരുന്നു. ഐഫോൺ 16 പ്ലസും അധികം വൈകാതെ വിപണിയിൽ നിന്ന് അപ്രതീക്ഷിതമായി തുടങ്ങിയേക്കും.
പഠിക്കാം & സമ്പാദിക്കാം
Home
