image

16 April 2024 5:57 AM GMT

Technology

ഐഫോണ്‍ ക്യാമറ മൊഡ്യൂളുകളുടെ നിര്‍മ്മാണവും ഇന്ത്യയിലേക്ക്

MyFin Desk

ഐഫോണ്‍ ക്യാമറ മൊഡ്യൂളുകളുടെ   നിര്‍മ്മാണവും ഇന്ത്യയിലേക്ക്
X

Summary

  • ആറുമാസത്തിനുള്ളില്‍ ആപ്പിള്‍ ക്യാമറ നിര്‍മ്മാണത്തിന് പങ്കാളിയെ കണ്ടെത്തുമെന്ന് റിപ്പോര്‍ട്ട്
  • ആപ്പിള്‍ അതിന്റെ വിതരണ ശൃംഖലയുടെ പകുതിയെങ്കിലും ഇന്ത്യയിലേക്ക് മാറ്റാന്‍ ലക്ഷ്യമിടുന്നു
  • ഇമേജ് സെന്‍സറുകള്‍ക്കായി, ആപ്പിള്‍ പ്രധാനമായും ആശ്രയിക്കുന്നത് സോണി, സാംസങ്, ചൈനയിലെ ഓമ്നിവിഷന്‍ എന്നിവയെയാണ്


ഐഫോണ്‍ ക്യാമറ മൊഡ്യൂളുകള്‍ക്കായി ഉപഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും നിര്‍മ്മിക്കുന്നതിനുമായി മുരുഗപ്പ ഗ്രൂപ്പുമായും ടാറ്റ ഗ്രൂപ്പിന്റെ ടൈറ്റന്‍ കമ്പനിയുമായും ആപ്പിള്‍ ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. നിലവില്‍, ആപ്പിളിന് ഐഫോണുകളില്‍ സംയോജിപ്പിച്ചിരിക്കുന്ന ക്യാമറ മൊഡ്യൂളിനായി ഇന്ത്യന്‍ വിതരണക്കാര്‍ ഇല്ല. എന്നാല്‍ നിരവധി മോഡല്‍ ഫോണുകള്‍ ഇന്ത്യയില്‍ ആപ്പിള്‍ നിര്‍മ്മിക്കുന്നുണ്ട്. ''ടൈറ്റനുമായോ മുരുഗപ്പ ഗ്രൂപ്പുമായോ ഒന്നുകില്‍ പങ്കാളിത്തം നടത്തിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും,'' എന്ന് ഈ വിഷയം അടുത്തറിയാവുന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.

അഞ്ചോ ആറോ മാസത്തിനുള്ളില്‍ ഇതിനുള്ള പങ്കാളിയെ ആപ്പിള്‍ കണ്ടെത്തുമെന്നാണ് സൂചന. ഐഫോണില്‍ ക്യാമറ മൊഡ്യൂള്‍ ഒരു നിര്‍ണായക ഘടകമാണ്. നിലവില്‍ 'ഇന്ത്യയിലെ ആപ്പിളിന് ഏറ്റവും വലിയ വെല്ലുവിളി' ഇതാണ്.

വാച്ചുകള്‍ക്കും ആഭരണങ്ങള്‍ക്കുമുള്ള ഘടകങ്ങള്‍ കൃത്യമായി നിര്‍മ്മിക്കുന്നതില്‍ ടൈറ്റന്‍ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. മുരുഗപ്പ ഗ്രൂപ്പിന് എഞ്ചിനീയറിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, കെമിക്കല്‍സ് എന്നിവയില്‍ വിപുലമായ താല്‍പ്പര്യങ്ങളുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ആപ്പിള്‍ അതിന്റെ വിതരണ ശൃംഖലയുടെ പകുതിയെങ്കിലും ഇന്ത്യയിലേക്ക് മാറ്റാന്‍ ലക്ഷ്യമിടുന്നു. കൂടാതെ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വിതരണക്കാരില്‍ നിന്ന് പ്രാദേശിക മൂല്യവര്‍ധന 50 ശതമാനം ഉയര്‍ത്താനും അവര്‍ ഉദ്ദേശിക്കുന്നുണ്ട്. 'മൊഡ്യൂള്‍ അസംബ്ലിയില്‍ നിന്ന് ആരംഭിക്കുന്നത് വിവിധ സബ്-അസംബ്ലി നിര്‍മ്മാതാക്കളെ ആകര്‍ഷിക്കുന്നതിനും സമ്പൂര്‍ണ്ണ പ്രാദേശിക മൂല്യ ശൃംഖല നിര്‍മ്മിക്കുന്നതിനുമുള്ള നല്ല അടിത്തറയാണ്' എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇമേജ് സെന്‍സര്‍ മുതല്‍ ലെന്‍സുകളും മുഴുവന്‍ ക്യാമറ മൊഡ്യൂളും വരെ ഇതില്‍ ഉള്‍പ്പെടുന്നു.

ഒരു ക്യാമറ മൊഡ്യൂളിനുള്ളിലെ ഇമേജ് സെന്‍സര്‍ ചിപ്പുകള്‍ ഒരു സ്മാര്‍ട്ട്ഫോണിന്റെയും ഡിസ്പ്ലേയുടെയും ഏറ്റവും ചെലവേറിയ ഘടകമാണ്. 'ഇമേജ് സെന്‍സറുകള്‍ക്കായി, ആപ്പിള്‍ പ്രധാനമായും ആശ്രയിക്കുന്നത് ജപ്പാനിലെ സോണി, കൊറിയയിലെ സാംസങ്, ചൈനയിലെ ഓമ്നിവിഷന്‍ എന്നിവയെയാണ്. ഈ ഇമേജ് സെന്‍സറുകള്‍ പ്രത്യേക അര്‍ദ്ധചാലകങ്ങളാണ്, മാത്രമല്ല പുതിയ കമ്പനികള്‍ ഈ വിപണിയില്‍ പ്രവേശിക്കുന്നത് വളരെ ചെലവേറിയ കാര്യവുമാണ്.

മാര്‍ച്ച് അവസാനത്തോടെ അല്ലെങ്കില്‍ 2025ന്റെ ആദ്യ പാദത്തില്‍ ഏകദേശം 1 ട്രില്യണ്‍ രൂപയുടെ ഐഫോണുകള്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കാന്‍ ആപ്പിള്‍ ലക്ഷ്യമിടുന്നതായി ജനുവരിയില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു.അതിന്റെ നിര്‍മ്മാണ പങ്കാളികളില്‍ ശേഷി വര്‍ധിച്ചു. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഐഫോണുകളില്‍ 70 ശതമാനവും കയറ്റുമതി ചെയ്യുന്നവയാണ്, ഇത് വര്‍ധിപ്പിക്കാന്‍ പോകുന്നു.