16 May 2024 6:48 AM GMT
Summary
- ശാരീരിക വൈകല്യമുള്ളവര്‍ക്ക് ഏറെ പ്രയോജനകരമായി തീരുന്നതാണ് ഈ ടെക്‌നോളജി
- ഒരു നോട്ടം കൊണ്ട് ഐഫോണും, ഐപാഡും പ്രവര്‍ത്തിപ്പിക്കാനാകും
- വോയ്‌സ് കമാന്‍ഡ് കൊണ്ട് പ്രവര്‍ത്തിക്കുന്ന നിരവധി ഡിവൈസുകളുണ്ടെങ്കിലും കണ്ണ് കൊണ്ട് കണ്‍ട്രോള്‍ ചെയ്യാന്‍ സാധിക്കുന്ന ഡിവൈസുകള്‍ അധികമില്ല
കണ്ണ് ഉപയോഗിച്ച് ഐഫോണും ഐപാഡും നിയന്ത്രിക്കാന്‍ യൂസര്‍മാരെ സഹായിക്കുന്ന എഐ അടിസ്ഥാനമായ ഐ ട്രാക്കിംഗ് ടെക്‌നോളജിയുമായി ആപ്പിളെത്തുന്നു.
ഈ ഫീച്ചറിലൂടെ ഒരു നോട്ടം കൊണ്ട് ഐഫോണും, ഐപാഡും പ്രവര്‍ത്തിപ്പിക്കാനാകുമെന്നാണ് ആപ്പിള്‍ പറയുന്നത്.
ശാരീരിക വൈകല്യമുള്ളവര്‍ക്ക് ഏറെ പ്രയോജനകരമായി തീരുന്നതാണ് ഈ ടെക്‌നോളജി.
ഫോണിലെ ഫ്രണ്ട് ക്യാമറ ഉപയോഗിച്ചായിരിക്കും ഈ സംവിധാനം പ്രവര്‍ത്തിക്കുക.
ഉടന്‍ തന്നെ പുറത്തിറങ്ങാന്‍ പോകുന്ന ആപ്പിളിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റമായ iOS,iPadOS 18 ല്‍ ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തുമെന്നാണു സൂചന.
വോയ്‌സ് കമാന്‍ഡ് കൊണ്ട് പ്രവര്‍ത്തിക്കുന്ന നിരവധി ഡിവൈസുകളുണ്ടെങ്കിലും കണ്ണ് കൊണ്ട് കണ്‍ട്രോള്‍ ചെയ്യാന്‍ സാധിക്കുന്ന ഡിവൈസുകള്‍ അധികമില്ല.