image

18 April 2023 6:15 AM GMT

Technology

ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ സ്റ്റോർ: വാതിൽ തുറന്ന് സ്വാഗതം ചെയ്തത് ടിം കുക്ക്

MyFin Bureau

apples first store opened in india
X

Summary

  • സ്റ്റോർ ബികെസിയിലെ ജിയോ വേൾഡ് ഡ്രൈവിൽ
  • വ്യാഴാഴ്ച ന്യൂഡൽഹിയിലെ സാകേതിൽ ആപ്പിൾ മറ്റൊരു റീട്ടെയിൽ ഔട്ട്‌ലെറ്റ് തുറക്കും


മുംബൈ: പങ്കാളികൾ മുഖേന ഉൽപ്പന്നങ്ങളും സേവനങ്ങളും വിറ്റ് ഇന്ത്യയിൽ പ്രവേശിച്ച് ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം പ്രമുഖ കൺസ്യൂമർ ടെക്നോളജി ബ്രാൻഡായ ആപ്പിൾ ഇന്ന് (ചൊവ്വാഴ്ച) മുംബൈയിൽ രാജ്യത്തെ ആദ്യത്തെ റീട്ടെയിൽ സ്റ്റോർ ആരംഭിച്ചു.

ആദ്യ സെറ്റ് ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നതിനായി ചീഫ് എക്സിക്യൂട്ടീവ് ടിം കുക്ക് ബാന്ദ്ര കുർള കോംപ്ലക്സ് (ബികെസി) ബിസിനസ് ഡിസ്ട്രിക്റ്റിലെ ജിയോ വേൾഡ് ഡ്രൈവിൽ സ്ഥിതി ചെയ്യുന്ന സ്റ്റോറിന്റെ വാതിലുകൾ കൃത്യം 11 മണിക്ക് തുറന്നു.

കമ്പനിയുടെ റീട്ടെയിൽ സീനിയർ വൈസ് പ്രസിഡൻറ് ഡീർഡ്രെ ഒബ്രിയനൊപ്പം, കൂക്ക് ഉപഭോക്താക്കളെ സ്വാഗതം ചെയ്‌തു.

കമ്പനി സ്റ്റോർ തുറക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആവേശം ഇരമ്പി നിന്നു. കൂടാതെ സ്റ്റോറിൽ ആദ്യം ഷോപ്പിംഗ് നടത്തുന്നവരിൽ ഒരാളാകാൻ നിരവധി ആരാധകർ രാവിലെ മുതൽ മാളിൽ ക്യൂവിൽ നിൽക്കുന്നുണ്ടായിരുന്നു. കൂക്ക് ഉപഭോക്താക്കളുമായി സെൽഫികൾക്ക് പോസ് ചെയ്തു.

മുംബൈ സ്‌റ്റോറിന്റെ സമാരംഭത്തിന് ശേഷം വ്യാഴാഴ്ച ന്യൂഡൽഹിയിലെ സാകേതിൽ ആപ്പിൾ മറ്റൊരു റീട്ടെയിൽ ഔട്ട്‌ലെറ്റ് തുറക്കും.